യു എസില്‍ ട്രംപ് വരും; പ്രവചനവുമായി വൈറല്‍ ഹിപ്പോ കുട്ടി

യു എസില്‍ ട്രംപ് വരും; പ്രവചനവുമായി വൈറല്‍ ഹിപ്പോ കുട്ടി
ബാങ്കോംക്ക്: ഇന്റര്‍നെറ്റ് ലോകത്തെ ഒരു പ്രവചന സിംഹമുണ്ട്. അല്ല ഒരു പ്രവചന ഹിപ്പോ കുഞ്ഞുണ്ട്. കക്ഷി തായ്‌ലാന്‍ഡുകാരനാണ്. തായ്‌ലാന്‍ഡിലെ മൃഗശാലയില്‍ നിരവധി പ്രവചനങ്ങള്‍ നടത്തിയ ഹിപ്പോ കുഞ്ഞാണ്. പേര് മൂ ഡംഗ്. പ്രവചാകനെ പോലെയാണ് മു ഡംഗിനെ തായ് സമൂഹം കാണുന്നത്. ഏതായാലും അമേരിക്കയില്‍ നടക്കുന്ന പ്രവചനാതീതമായ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചിരിക്കുകയാണ് ഈ മൂഡംഗ്. മൂ ഡംഗിന് കഴിക്കാനുള്ള തണ്ണമത്തനില്‍ ട്രംപിന്റെയും കമലാ ഹാരിസിന്റെയും പേരുകള്‍ എഴുതിവെച്ചിരുന്നു. ഇതില്‍ ഏത് കഴിക്കുമെന്നതനുസരിച്ചാണ് പ്രവചനം. സി റാചയിലെ ഖോ ഖ്യിയോ മൃഗശാലയില്‍ ഈ രംഗം വീഡിയോ എടുക്കാന്‍ നിരവധി പേര്‍ തടിച്ചു കൂടിയിരുന്നു. മൂഡംഗ് നേരെ പോയി കഴിച്ചത് ട്രംപിന്റെ പേര് എഴുതിയെ തണ്ണിമത്തനാണ്. ഇതിന്റെ വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ വിദഗ്ധര്‍ക്ക് പോലും പ്രവചിക്കാന്‍ പറ്റാത്ത വിധത്തിലുള്ള രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ് യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലുള്ളത്.

Share this story