Kerala

ഡോ. പി സരിനെ വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡൈ്വസർ പദവിയിൽ സർക്കാർ നിയമിച്ചു

ഡോ. പി സരിന് സർക്കാർ പുതിയ നിയമനം നൽകി. വിജ്ഞാന കേരളം മിഷൻ സ്ട്രാറ്റജിക് അഡൈ്വസർ പദവിയിലേക്കാണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു നിയമനം.

തിരുവനന്തപുരം വിജ്ഞാനകേരളം ഓഫീസിലെത്തി സരിൻ ചുമതലയേറ്റെടുത്തു. സരിന്റെ കഴിവ് പ്രയോജനപ്പെടുത്താനാണ് സിപിഎം തീരുമാനം.

കെപിസിസി ഡിജിറ്റൽ മീഡിയയുടെ ചുമതല നേരത്തെ സരിൻ വഹിച്ചിട്ടുണ്ട്. സരിന് സർക്കാരിന്റെ അഭിമാന പദ്ധതികളെ മുന്നോട്ടു നയിക്കാൻ കഴിയുമെന്നാണ് സർക്കാർ വിശ്വാസം.

Related Articles

Back to top button
error: Content is protected !!