Kerala
ഇറക്കമിറങ്ങുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു; ബസ് നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് ഡ്രൈവർ മരിച്ചു

കോട്ടയം ഇടമറ്റത്ത് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ഇറക്കമിറങ്ങുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീഴുകയും നിയന്ത്രണം വിട്ട ബസ് റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
കോട്ടയം പൈക സ്വദേശി രാജേഷ് ഗോപാലകൃഷ്ണനാണ് മരിച്ചത്. ചേറ്റുതോട് നിന്ന് പാലായിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മുന്നിലുണ്ടായിരുന്ന തെങ്ങിലും കലുങ്കിലും ഇടിച്ചാണ് ബസ് നിന്നത്.
യാത്രക്കാർക്കും പരുക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല. ഡ്രൈവറിരുന്ന ഭാഗമാണ് കലുങ്കിലേക്ക് ഇടിച്ചുകയറിയത്. രാജേഷിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല