Kerala
സംസ്ഥാനത്തെ ലഹരിവ്യാപനം; ഡിജിപിയോട് റിപ്പോർട്ട് തേടി ഗവർണർ

സംസ്ഥാനത്തെ ലഹരി വ്യാപനത്തിൽ ഇടപെട്ട് ഗവർണർ.ഇതു സംബന്ധിച്ച് ഡിജിപിയോട് ഗവർണർ റിപ്പോർട്ട് തേടി. നിലവിലെ സാഹചര്യവും സ്വീകരിച്ച നടപടികളും വിശദീകരിക്കാനാണ് ഡിജിപിയോട് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്.
ലഹരി തടയാനുള്ള ആക്ഷൻ പ്ലാൻ നൽകാനും ഗവർണർ ഡിജിപിയോട് നിർദേശിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാന വ്യാപകമായ ആക്ഷൻ പ്ലാൻ ഡിജിപി തയാറാക്കിയതായാണ് വിവരം.
മൂഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം ഡിജിപി ഗവർണർക്ക് റിപ്പോർട്ട് സമർപ്പിക്കും. വിഷയത്തിൽ മുഖ്യമന്ത്രിയുമായും ഗവർണർ കൂടിക്കാഴ്ച നടത്തും.