കോഴിക്കോട് മയക്കുമരുന്ന് ലഹരിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു

കോഴിക്കോട് മയക്കുമരുന്ന് ലഹരിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു
കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയില്‍ മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കുന്നു. പുതുപ്പാടി സ്വദേശി യാസിറാണ് ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്. ഷിബിലയുടെ മാതാപിതാക്കളെയും യാസിർ ആക്രമിച്ചു. പരിക്കേറ്റ ഭാര്യാ പിതാവ് അബ്ദുറഹ്മാനെയും മാതാവ് ഹസീനയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ കുടുംബവഴക്കാണെന്നും യാസിർ ലഹരിക്കടിമയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. യാസിറിനെതിരെ ഷിബിലെ കഴിഞ്ഞ മാസം താമരശ്ശേരി പൊലീസില്‍ പരാതി നൽകിയിരുന്നു. യാസിർ നിരന്തരം അക്രമിക്കുന്നതായും ചിലവന് പണം തരുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. യാസിർ സ്ഥിരമായ ലഹരി ഉപയോഗിക്കുന്നയാളാണെന്നും ഷിബില പറഞ്ഞിരുന്നു.

Tags

Share this story