Kerala
തിരുവനന്തപുരം കരമനയിൽ പോലീസുകാരനെ കുത്തിപ്പരുക്കേൽപ്പിച്ച് ലഹരിമാഫിയ

തിരുവന്തപുരം കരമനയിൽ പോലീസുകാരന് ലഹരിസംഘത്തിന്റെ കുത്തേറ്റു. ലഹരി ഉപയോഗിക്കുന്നത് സംബന്ധിച്ച വിവരം അന്വേഷിക്കാൻ ചെന്ന പോലീസുകാരനാണ് കുത്തേറ്റത്. ജയചന്ദ്രൻ എന്ന പോലീസുകാരനാണ് കുത്തേറ്റത്
കരമന തീമൻകര സ്വകാര്യ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം. ആശുപത്രിക്ക് പിന്നിൽ യുവാക്കൾ ലഹരി ഉപയോഗിക്കുന്നതായി പോലീസ് സ്‌റ്റേഷനിൽ വിവരം ലഭിക്കുകയായിരുന്നു. ഇത് അന്വേഷിക്കാനാണ് ജയചന്ദ്രൻ ബൈക്കിൽ ഇവിടേക്ക് എത്തിയത്
യൂണിഫോമിൽ എത്തിയ ജയചന്ദ്രൻ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയതോടെയാണ് യുവാക്കൾ ആക്രമിച്ചത്. ജയചന്ദ്രന്റെ വയറിലും കാലിലും കുത്തേറ്റു. നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.