Dubai

ദുബൈ മാരത്തോണ്‍ നാളെ; റോഡുകളില്‍ ഗതാഗത നിയന്ത്രണം

ദുബൈ: കായികപ്രേമികളും നഗരവാസികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബൈ മാരത്തോണ്‍ നാളെ രാവിലെ ആറിന് ആരംഭിക്കും. ദുബൈ പൊലിസ് അക്കാഡമിക്ക് പിന്നിലുള്ള മദീനത്ത് ജുമൈറയില്‍നിന്നുമാണ് കൂട്ടയോട്ടം തുടങ്ങുക. അബുദാബി ദിശയില്‍ കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദ് സ്ട്രീറ്റിലൂടെയും പിന്നീട് തിരിഞ്ഞ് മീഡിയാസിറ്റിയിലൂടെയും കടന്നുപോകുന്ന ഓട്ടക്കാര്‍ ഇതേ റോഡില്‍ ഷാര്‍ജ ദിശയില്‍ നീങ്ങും. ജുമൈറ സ്ട്രീറ്റിലൂടെ ജുമൈറ ബീച്ച് ഹോട്ടല്‍ കടന്ന് അല്‍ മെഹെമല്‍ സ്ട്രീറ്റിലൂടെ ഒടുവില്‍ സ്റ്റാര്‍ട്ടിങ് പോയന്റായ മദീനത്ത് ജുമൈറയില്‍ എത്തി ഉച്ചക്ക് ഒന്നോടെ അവസാനിക്കും.

ഈ മേഖലയിലെ നിരവധി റോഡുകളില്‍ മാരത്തോണുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. ഉമ്മു സുഖീം സ്ട്രീറ്റ്, ജുമൈറ സ്ട്രീറ്റ്, കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് സ്ട്രീറ്റ്, അല്‍ നസീം സ്ട്രീറ്റ് എന്നിവയാണ് അടച്ചിടുക.

ഉമ്മുസഖീം സ്ട്രീറ്റിന്റെ അല്‍ വാസല്‍ റോഡിനും ജുമൈറ റോഡിനും ഇടയിലെ ഭാഗവും അടച്ചിടുന്നതില്‍ ഉള്‍പ്പെടും. ശനിയാഴ്ച അര്‍ധരാത്രി(ഞായറാഴ്ച പുലര്‍ച്ചെ) മുതല്‍ ഈ റോഡ് അടക്കും.

Related Articles

Back to top button
error: Content is protected !!