ദുബൈ പൊലിസ് കൈകാര്യം ചെയ്തത് നാല് ബില്യണ്‍ മൂല്യമുള്ള 500 പണമിരട്ടിപ്പ് കേസുകള്‍
ദുബൈ: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നാല് ബില്യണ്‍ ദിര്‍ഹത്തിലധികം മൂല്യമുള്ള 500ഓളം പണം ഇരട്ടിപ്പുകേസുകള്‍ പിടികൂടിയതായി ദുബൈ പൊലിസ് വെളിപ്പെടുത്തി. ആറ് കോടി മൂല്യമുള്ള വെര്‍ച്വല്‍ അസറ്റ്‌സ് കേസും ഇതില്‍ ഉള്‍പ്പെടുമെന്ന് ദുബൈ പൊലിസ് മേധാവി ലഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാറി വ്യക്തമാക്കി.
ദുബൈ പൊലിസിന്റെ പണം ഇരട്ടിപ്പ് ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരേ പൊരുതാനുള്ള പ്രതിബദ്ധതയും വീര്യവുമാണ് ഇതിലൂടെ പ്രകടമാക്കുന്നത്. ഇത്തരം കേസുകള്‍ പിടികൂടുന്നതില്‍ രാജ്യാന്തര സഹായവും പൊലിസ് ഉപയോഗപ്പെടുത്തുന്നുണ്ട്. യുഎഇ നാഷ്ണല്‍ ആന്റി-മണി ലോണ്‍ട്രിങ് ആന്റ് കോംബാക്ടിങ് ഫിനാന്‍സിങ് ഓഫ് ടെററിസം ആന്റ് ഫിനാന്‍സിങ് ഓഫ് ഇല്ലീഗല്‍ ഓര്‍ഗനൈസേഷന്‍സ് കമ്മിറ്റിയുമായി സഹകരിച്ചാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരേ പൊലിസ് നിരന്തരം പടവെട്ടുന്നതെന്നും അല്‍ മാരി ഓര്‍മിപ്പിച്ചു.