സൗദിയിലേക്ക് മടങ്ങാന്‍ കഴിയാത്ത അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ അനുമതി

സൗദിയിലേക്ക് മടങ്ങാന്‍ കഴിയാത്ത അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ അനുമതി

റിയാദ്: സൗദി അറേബ്യയിലേക്ക് മടങ്ങിവരാൻ സാധിക്കാത്ത വിദേശ രാജ്യങ്ങളിലുള്ള അധ്യാപകർക്ക് അവരുടെ നാടുകളിൽ നിന്നും ഓൺലൈനിലൂടെ സ്കൂൾ ക്ളാസുകൾ എടുക്കുവാനും സൗദി വിദ്യഭ്യാസ മന്ത്രാലയം അനുവാദം നൽകി.

ഓൺലൈൻ ക്ളാസുകൾ നടത്തുന്നതിന് പ്രത്യേകമായ ഇലക്ട്രോണിക് ചാനലുകൾ സംവിധാനിക്കണം. ഓരോ മേഖലകളിലെയും വിദ്യാഭ്യാസ ഡയറക്ടർമാർക്ക് വിദ്യാഭ്യാസ ഉപമന്ത്രി ഡോ. അബ്ദുൾറഹ്മാൻ അൽ അസിമി ഉത്തരവ് നൽകിയിട്ടുണ്ട്.

Share this story