Kerala
തൃശ്ശൂർ വാടാനപ്പള്ളിയിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ വാടാനപ്പള്ളിയിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബോധാനന്ദവിലാസം സ്‌കൂളിന് സമീപം താമസിക്കുന്ന ദമ്പതികളാണ് മരിച്ചത്
പടിഞ്ഞാറ് കൊടുവത്ത് പറമ്പിൽ പ്രഭാകരൻ(82), ഭാര്യ കുഞ്ഞിപ്പെണ്ണ്(72) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.കുഞ്ഞിപ്പെണ്ണ് കിടപ്പുരോഗിയായിരുന്നു.
പാലിയേറ്റീവ് പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. വാടനാപ്പള്ളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.