Kerala
വയനാട്ടിൽ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തേനീച്ച കുത്തേറ്റ് വയോധികന് ദാരുണാന്ത്യം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. വയനാട് കാട്ടിക്കുളത്ത് ഇന്ന് രാവിലെയാണ് സംഭവം. കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വയോധികന് തേനീച്ചയുടെ കുത്തേറ്റത്.
ആലത്തൂർ എസ്‌റ്റേറ്റിൽ ജോലി ചെയ്തിരുന്ന വെള്ളുവാണ് മരിച്ചത്. പരുന്താണ് തേനീച്ച കൂട് ഇളക്കി താഴെയിട്ടത്. വെള്ളുവിന്റെ ദേഹത്തേക്കാണ് കൂട് ഇളകി വീണത്.
ഗുരുതരമായി പരുക്കേറ്റ വെള്ളുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർ നടപടികൾക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.