Kerala

തൃശ്ശൂർ പൂരത്തിന് എത്തിച്ച ആന വിരണ്ടോടി; തിക്കിലും തിരക്കിലും പെട്ട് 42 പേർക്ക് പരുക്കേറ്റു

തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമൻ എന്ന ആനയാണ് നഗരത്തിലെ പാണ്ടി സമൂഹം മഠം എം ജി റോഡിലേക്കുള്ള വഴിയിലൂടെ വിരണ്ടോടിയത്. ആന വിരണ്ടതിനു പിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 42 പേർക്ക് പരുക്കേറ്റു.

പുലർച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേർ 15 മിനിറ്റോളം നിലത്ത് ഇറങ്ങാൻ കഴിയാതെ പ്രയാസപ്പെട്ടു.

എലിഫന്റ് സ്‌ക്വാഡ് ഉടൻ സ്ഥലത്തെത്തിയാണ് ആനയെ നിയന്ത്രണ വിധേയമാക്കിയത്. റവന്യൂ മന്ത്രി കെ രാജൻ സ്ഥിതിഗതികൾ വിലയിരുത്തി. പരുക്കേറ്റവരെ ആശുപത്രിയിലെത്തി മന്ത്രി സന്ദർശിച്ചു

Related Articles

Back to top button
error: Content is protected !!