Movies

30 ദിവസം കൊണ്ട് 325 കോടി; ചരിത്രനേട്ടം സ്വന്തമാക്കി എമ്പുരാൻ

ചരിത്ര നേട്ടം സ്വന്തമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ. സിനിമ 30 ദിവസം കൊണ്ട് 325 കോടി നേടിയതായി അണിയറ പ്രവർത്തകർ അറിയിച്ചു മലയാളത്തിൽ നിന്ന് 300 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമാണ് എമ്പുരാൻ. മോഹൻലാലാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്

മലയാളത്തിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രവും ഇനി എമ്പുരാനായിരിക്കും. മഞ്ഞുമ്മൽ ബോയ്‌സിനെയാണ് എമ്പുരാൻ കടത്തിവെട്ടിയത്. 242.25 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ ആഗോള കളക്ഷൻ. പൃഥ്വിരാജും സന്തോഷം പങ്കുവെച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

https://www.facebook.com/ActorMohanlal/posts/pfbid02ka1jhbVgp68ifEYq6NJopZ1D2sFxLxWvgniSthq5yaCgToG7298umFf9ywpQEX2rl?__cft__[0]=AZXOrkz3kjNT0fkVV_RJ_0AjgOYvr7OF0R5mN5LE1dZKbnm5SB_i3NaaEEMBSy1RiC12K5NWBJ_qnT-1kTUxvR_UoNALlATAqvqcJRowcQ3e2vFYBkqx9A3EQMPiuL9_ZhL0lfb-3whEw4AnY932_YvVDs63wyLodpNCqylRlRLYAL4aAYp8pFUUJA4auqwy0O_Qw4bBxoDYPqXOGHMMNHAw&__tn__=%2CO*F

ചിത്രം മാർച്ച് 27നാണ് ലോകവ്യാപകമായി റിലീസ് ചെയ്തത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായെത്തിയ ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. 2019 ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തിയ എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവരാണ്‌

Related Articles

Back to top button
error: Content is protected !!