ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി യുവ ഇന്ത്യ; 132 ന് എല്ലാവരും പുറത്ത്
വരുണ്‍ ചക്രവര്‍ത്തിക്ക് മൂന്ന് വിക്കറ്റ്
കൊല്‍ക്കത്ത: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇടംപിടിക്കാത്ത സഞ്ജു സാംസണ്‍ അടക്കമുള്ള ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരങ്ങളുടെ മറുപടിയാകും ഇംഗ്ലണ്ടുമായുള്ള പോരാട്ടമെന്ന വിലയിരുത്തലിന് സമയമായിരിക്കുന്നു. രോഹിത്ത്, കോലി തുടങ്ങിയ സീനിയര്‍ താരങ്ങളുടെ പ്രാതിനിധ്യമില്ലാതെ ഇംഗ്ലണ്ടിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരിയില്‍ മികച്ച മുന്നേറ്റമാണ് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയിരിക്കുന്നത്.
ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുക്കാത്ത ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ ആദ്യ തീരുമാനം മികച്ചതായിരുന്നുവെന്ന് ശരിവെക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയത്. ആദ്യ ഓവറില്‍ തന്നെ ഫില്‍ട് സാല്‍ട്ടിനെ പൂജ്യം റണ്‍സിന് ഗ്യാലറിയിലേക്ക് പറഞ്ഞുവിട്ട് അര്‍ഷ്ദീപ് സിംഗ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. മൂന്നാം ഓവറില്‍ ബെന്‍ ഡക്കറ്റിനെയും പുറത്താക്കി അര്‍ഷ്ദീപ് ഇന്ത്യക്ക് മികച്ച ആത്മവിശ്വാസം നല്‍കി.
ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ 68 റണ്‍സുമായി മികച്ച മുന്നേറ്റം നടത്തിയപ്പോഴും വിക്കറ്റുകള്‍ ഓരോന്നായി കൊയ്യുകയായിരുന്നു. നൂറ് റണ്‍സ് തികക്കും മുമ്പ് ഇംഗ്ലണ്ടിന്റെ ആറ് വിക്കറ്റുകള്‍ നഷ്ടമായി. 17ാം ഓവറില്‍ ബട്ട്‌ലറും പുറത്തയതോടെ ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം പൂര്‍ണമായും ചോര്‍ന്നു.
സ്പിന്നര്‍മാരും ബോളര്‍മാരും ഫീല്‍ഡേഴ്‌സും ഒരുപോലെ ഫോം പുറത്തെടുത്തതോടെ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് 132 റൺസില്‍ ഒതുങ്ങി.