Novel

എന്നും നിനക്കായ്: ഭാഗം 1

രചന: Ummu Aizen

“ഡീ റിഷു… ഇപ്പോയെങ്കിലും എണീറ്റില്ലേൽ നീയിന്ന് കോളേജിൽ പോവണ്ട വരില്ലട്ടോ “എന്നും പറഞ്ഞു ആ പിശാച് നമ്മളെ നടുപ്പുറം നോക്കി ഒന്ന് തന്നതും പടച്ചോനെ എന്നും പറഞ്ഞു നമ്മൾ എണീറ്റത് ഒരുമിച്ചായിരുന്നു. “ഡീ ഇപ്പു പിശാചേ നിനക്കൊന്ന് പതുക്കെ അടിച്ചാലെന്താടി”എന്നും പറഞ്ഞു നമ്മൾ ഓൾക്ക് നേരെ ചീറി. അരമണിക്കൂർ ആയി ഞാൻ നിന്നെ വിളിക്കാൻ തുടങ്ങിയിട്ട്.

കിട്ടേണ്ടത് പോലെ കിട്ടിയപ്പോഴാണ് നിനക്ക് ബോധം വന്നത്. അത് കൊണ്ട് ന്റെ പൊന്നുമോൾ ചീറാതെ റെഡിയായി കോളേജിലേക്ക് പോവാൻ നോക്ക്. ഉത്തരവ് പോലെ പ്രഭോ… ആ ശരി…നിന്നോട് ഒരു കാര്യം പ്രത്യേകം പറയാനുണ്ട്. ഞാൻ മൂന്ന് വർഷം കഷ്ടപ്പെട്ട് കോളേജിൽ ഒരു പേരുണ്ടാക്കിയിട്ടുണ്ട്. ദയവു ചെയ്തു നീയായിട്ട് അത് കളഞ്ഞു കുളിക്കരുത്. പ്ലീസ് ഇതെന്റെ അപേക്ഷയാണ്. ഇപ്പു ഉപദേശം തുടങ്ങി. ആ ശ്രമിക്കാം എന്ന് പറഞ്ഞ് നമ്മൾ ബാത്റൂമിലേക്ക് വിട്ടു.

“കുടുക്കു പൊട്ടിയ കുപ്പായം ഉടുത്തു മണ്ടിയ കാലത്ത് “നമ്മളും എല്ലാ guyz നെ പോലെ തന്നെ ഒരു bathroom singer ആണ് ട്ടോ. Sorry friends, നമ്മളെ പരിചയപ്പെടുത്തിയില്ല അല്ലേ.i am rishana abdulla. മേലേടത് തറവാട്ടിലെ അബ്ദുറഹിമാൻ ഹാജിയുടെയും നഫീസയുടെയും മകൻ അബ്ദുല്ലയുടെയും പാലംകുന്നത് തറവാട്ടിലെ യൂസഫ് ഹാജിയുടെയും ആയിഷയുടെയും മകൾ റൈഹാനയുടെ മൂന്നാമത്തെ പുത്രി. ഇഷ്ടമുള്ളവർ റിഷു എന്ന് വിളിക്കും. നിങ്ങളും അങ്ങനെ തന്നെ വിളിച്ചോ. ഈ ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്തെന്ന് ചോദിച്ചാൽ അതെന്റെ ഫാമിലി ആണ്.

എനിക്ക് ഒരു ഇക്കയും ഇത്തയും രണ്ട് അനിയത്തീസും ആണ്. ഇത്ത റിസ്‌വാന അബ്ദുള്ള(ഇപ്പു ). ഡിഗ്രി complete ചെയ്തു. രണ്ട് മാസം കഴിഞ്ഞ് ഓളെ marriage aan. എന്റെ besty ഫിദ യുടെ bro ഫാസിൽക ആണ് അവളെ marriage ചെയ്യുന്നത്. ഓൾക്ക് തുടർന്ന് പഠിക്കാൻ ഒക്കെ ആഗ്രഹം ഉണ്ടായിരുന്നു. But ഉപ്പയും ഉമ്മയും പറഞ്ഞാൽ അതിനപ്പുറമില്ല.അവർ കെട്ടാൻ പറഞ്ഞു ഓൾ സമ്മതിച്ചു അത്രതന്നെ.അത്കൊണ്ട് തന്നെ അവരുടെ pet ആണ് ഓൾ. പിന്നെ അനിയത്തിക്കുട്ടീസ് റിൻഷാ അബ്ദുള്ള (റിനു ) യും റിഫ അബ്ദുള്ള (വാവ )യുമാണ്. റിനു ഇവിടുത്തെ പഠിപ്പീം ബുജിയും ഇവിടുത്തെ എന്റെ ഏറ്റവും വലിയ പാരയും ഓൾ തന്നെയാണ് ട്ടോ.കക്ഷി ഇപ്പോൾ +1 ന് പഠിക്കുകയാണ്.

ഒരു ഡോക്ടർ ആവണമെന്നാണ് പുള്ളിക്കാരിയുടെ ആഗ്രഹം എന്താവോ… എന്തോ? പിന്നെ വാവി. ഓളെ വിളിക്കുന്നത് കേട്ടിട്ട് നിങ്ങളുടെ മനസ്സിൽ ഒരു കുഞ്ഞുവാവ feel ചെയ്തിട്ടുണ്ടാവും ല്ലേ. അതൊന്നും അല്ല ട്ടോ. അവൾ വളർന്നു വലുതായി 8th ൽ പഠിക്കുകയാണോ. രൂപത്തിലും ഭാവത്തിലും എന്റെ copy paste ആണ് ഓൾ. പിന്നെ നമ്മൾ നാലു പെങ്ങമ്മാർക്കും തല്ലാനും തലോടാനും ഒരേ ഒരു ഇക്കു റിയാസ് അബ്ദുള്ള. മൂപ്പർ degree final പഠിച്ചോണ്ടിരിക്കുമ്പോൾ ഒരു പെണ്ണുമായി മുടിഞ്ഞ പ്രേമം ആയിരുന്നു. ഓൾ ഓനേം തേച്ചു ഒരു എഞ്ചിനീയറെ നിക്കാഹ് ചെയ്തപ്പോൾ ഓൻ പഠിത്തവും നിർത്തി നിരാശ കാമുകനായി അന്ന് വണ്ടി കയറിയതാണ് ദുബായിക്ക്.

കൊല്ലം രണ്ടായി പോയിട്ട് പിന്നീട് ഈ വഴി വന്നിട്ടില്ല. അവിടുന്ന് മാറിയാൽ ശരിയാവില്ല എന്ന് പറഞ്ഞ് അവിടെത്തന്നെ നിക്കാൻ നോക്കുവാ ചെക്കൻ. ഉമ്മച്ചിയുടെയും ഞങ്ങളുടെയും കഠിന ശ്രമത്തിന് ശേഷം ഇപ്പുവിന്റെ കല്യാണത്തിന് വരാം എന്ന് ഏറ്റിട്ടുണ്ട്. അപ്പോയെക്കും ഓനിക്കും ഒരു മൊഞ്ചത്തീനെ കണ്ട് വെക്കണം.അവരുടെ രണ്ട് പേരുടെയും marriage ഒരുമിച്ച് നടത്താനാണ് നമ്മുടെ പ്ലാൻ. But ഇതൊന്നും ഓനോട്‌ പറഞ്ഞില്ല ട്ടോ. പറഞ്ഞാൽ പിന്നെ ചെക്കന്റെ പൊടി പോലും കാണില്ല. വന്നിട്ട് വേണം കാല് പിടിച്ചു സമ്മതിപ്പിക്കണം.

ഇതാണ് എന്റെ ഫാമിലി. എന്റെ ശക്തി. ഞാൻ ഈ സമയം കൊണ്ട് maximum ഒരുങ്ങി ട്ടോ…. white top ഉം light blue pant ഉം ആണ് നമ്മുടെ വേഷം. അധികം പുട്ടിയും മേക്കപ്പും ഒന്നും ഇടുന്ന ശീലമൊന്നും നമ്മൾക്കില്ല ട്ടോ. കണ്ണ് വരയും thats all. നമ്മൾ നമ്മളെ ബാഗും എടുത്ത് നേരെ kitchen ലേക്ക് vittu. അവിടെ നടക്കുന്ന കാഴ്ച കണ്ടതും ഞാൻ അവിടെ സ്റ്റക്ക് ആയി. (തുടരും )

Related Articles

Back to top button