Novel

എന്നും നിനക്കായ്: ഭാഗം 10

രചന: Ummu Aizen

അക്ഷയ്‌ ! പടച്ചോനേ ഈ ചെക്കൻ എന്ത് ഭാവിച്ചാണാവോ എന്തോ? എന്തോ ആവട്ടെ അല്ലേ? എന്തൊക്കെ സംഭവിച്ചാലും നമുക്ക് നമ്മളെ യാസിക്കാനേ മാത്രം മതി. നമ്മുടെ മുത്ത് എന്ത് മൊഞ്ചാ ലേ ഓൻ ഓന്റെ പാട്ടിന് പോട്ടെ.എന്നും പറഞ്ഞു നമ്മൾ വായിനോട്ടം തുടർന്നു. കുറച്ചുനേരം ഇതു കഴിഞ്ഞപ്പോഴാണ് ക്ലാസിന്റെ കാര്യം ഓർമ്മ വന്നത്.

“അല്ല ഇക്കാക്കമാരെ നിങ്ങൾ ക്ലാസ്സിൽ ഒന്നും കയറാറില്ലേ? “അവരെ കളിയാക്കി കൊണ്ട് ചോദിച്ചു “അവർക്ക് അമ്മാതിരി പതിവ് ഒന്നുമില്ലല്ലോ” പാറു വാണ. “ഞങ്ങളെ കളിയാക്കുകയൊന്നും വേണ്ട.ക്ലാസ്സ് കട്ട് ചെയ്താലും റിസൾട് വരുമ്പോൾ ഞങ്ങൾ അഞ്ചുപേരും ആണ് ഇവിടുത്തെ ടോപ്പ്. ”

“അഞ്ചുപേരോ ??? ഇങ്ങൾ നാലാൾ അല്ലേ ആരാണാവോ ആ അഞ്ചാമൻ “പാറു ആണ്. “അജുക്ക” എനിക്കെല്ലാം അറിയാം എന്ന ഭാവത്തിൽ ഫിദുവാണ് അത് പറഞ്ഞത്. “അജാസ് എന്ന അജു. ഇപ്പോൾ ദുബായിലാണ് ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ അവൻ വരും” ഫറൂക്ക പറഞ്ഞു. “ഓൻ ഇല്ലാത്തോണ്ട് ഒന്നിനും ഒരു ഉഷാർ ഇല്ല.ഓൻ വന്നിട്ട് വേണം നമ്മൾക്ക് പൊളിച്ചടുക്കാൻ. ”

“ഇതിൽ കൂടുതൽ എന്തു പൊളിക്കാനാണ്. മാവിൻ ചോട്ടിലിരുന്നുള്ള വായിനോട്ടവും റാഗിങ്ങും ഒക്കെ അല്ലേ നിങ്ങളെ പരിപാടി. ” ” ഇതൊക്കെ എന്ത് കളി,നീ കാണാനിരിക്കുന്നതേയുള്ളൂ മോളേ” “ഞങ്ങൾ ക്ലാസിൽ കയറുന്നില്ല എന്നൊക്കെ പറഞ്ഞ് നിങ്ങൾ ഇവിടെ ഇരിക്കുവാണോ? First years ആണ് മക്കളേ പെട്ടെന്ന് ക്ലാസ്സിലേക്ക് വിടാൻ നോക്ക്. ” യാസിക്കയാണ്

“അപ്പൊ പിന്നെ നമ്മൾ പോട്ടേ കാക്കൂസ്” അങ്ങിനെ അവരോട് bye പറഞ്ഞു ഞങ്ങൾ ക്ലാസ്സിലേക്ക് വിട്ടു ഷാഹിന മിസ്സ് ആയതോണ്ട് വിസ്കരിക്കാതെ ക്ലാസ്സിൽ കയറ്റി. അപ്പോഴും ആ അക്ഷയ കോന്തൻ നമ്മളെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.അവന്റെ ഉദ്ദേശം എന്താണാവോ, എന്തോ?? അങ്ങനെ ക്ലാസ് കഴിഞ്ഞു അധികം അലഞ്ഞു തിരിയാതെ നമ്മൾ പെട്ടെന്ന് വീട്ടിലേക്ക് വിട്ടു. ഇക്കൂസ് ഒക്കെ ഉള്ളതല്ലേ അപ്പോ നന്നാവാൻ വിചാരിച്ചു.

ചെന്ന് ഫ്രഷായി നിസ്കരിച്ചു ഭക്ഷണവും കഴിച്ച് നമ്മൾ സൊള്ളാൻ ഇരുന്നു. ഇക്കൂസ് ഓന്റെ ഫ്രണ്ടിനെ കാണാൻ പോയിരിക്കുകയായിരുന്നു. അതുകൊണ്ട് ഓൻ ഒഴിച്ച് ബാക്കി എല്ലാവരും ഹാജർ ആയിട്ടുണ്ട്. ഒരു ദിവസം ഒരു നേരമെങ്കിലും എല്ലാരും ഒരുമിച്ചിരുന്ന് സംസാരിക്കണം എന്നുള്ളത് ഉപ്പാക്ക് നിർബന്ധമാണ്. “റെയ്യൂ നീ റിച്ചുവിനോട് (ഇക്കു) കല്യാണ കാര്യത്തെപ്പറ്റി പറഞ്ഞിരുന്നോ ??”ഉപ്പ ഉമ്മാനോട് ചോദിച്ചു.

” ഓനോട്‌ നിങ്ങൾക്ക് തന്നെ പറഞ്ഞൂടെ ഇക്കാ ” “വേണ്ട നീ പറയുന്നതാ നല്ലത്. അപ്പോൾ ഓനിക്ക് വല്ല അനിഷ്ടവും ഉണ്ടെങ്കിൽ തുറന്നു പറയാമല്ലോ. ” “ഇതൊക്കെ വേറെ വല്ല വീട്ടിലും, ഇവിടുത്തെ കാര്യം നേരെ തിരിച്ചാണ് ഉപ്പാ … ഉപ്പാനോടാണെൽ എന്തും പറയാം, കാര്യങ്ങൾ ഉപ്പാക്ക് മനസ്സിലാവും എന്നാലോ ഉമ്മാനോട് പറഞ്ഞാൽ കടിച്ചു കീറാൻ വരും.” നമ്മൾ ഇടയിൽ കയറി പറഞ്ഞു

“അതേടി എന്റെ മക്കൾ ഞാൻ പറയുന്നത് അനുസരിച്ച് ജീവിക്കുന്നതാണ് എനിക്കിഷ്ടം.എനിക്ക് ഉറപ്പുണ്ട് ഓന് ഒരു എതിർപ്പും ഉണ്ടാവില്ല. ഞാൻ അവനോട് സംസാരിച്ചു കൊള്ളാം.” കുറെ നേരം നമ്മൾ സംസാരിച്ചുകൊണ്ടിരുന്നു.മഗ്‌രിബ് ബാങ്ക് കൊടുത്തപ്പോൾ ഉപ്പ പള്ളിയിലേക്കും നമ്മളെല്ലാവരും അവരവരുടെ റൂമിലേക്കും വിട്ടു. നമ്മൾ നിസ്കാരം കഴിഞ്ഞു ഖുർആൻ ഓതികൊണ്ടിരിക്കുമ്പോയാണ് ഇക്കൂസ് എത്തിയത്.

“മോനെ ചായ എടുത്തു തരാം” എന്ന് പറഞ്ഞു ഉമ്മ ഓനേം കൂട്ടി കിച്ചണിലേക്ക് പോയി. ഉമ്മ കല്യാണക്കാര്യം ഓനോട് പറയും എന്നറിയുന്നത് കൊണ്ട് തന്നെ ഓന്റെ പ്രതികരണം എന്താവും എന്ന് കാണാൻ നമ്മളും എണീറ്റ് കിച്ചണിലേയ്ക്ക് വിട്ടു. ഓനിക്ക് ചമ്മൽ ആവണ്ട എന്ന് കരുതി നമ്മൾ പുറത്തുനിന്നു. ഉമ്മ ഓനിക്ക് ചായയും പലഹാരങ്ങളും ഒക്കെ എടുത്തു കൊടുത്തു. എന്നിട്ട് അവിടെ ഉള്ള കസേരയിലിരുന്നു.ഉമ്മ അവനെ നോക്കി സംസാരിക്കാൻ തുടങ്ങി.

“മോനെ റിച്ചു.. ഇപ്പുവിന്റെ കല്യാണം എത്താറായി. കുറഞ്ഞ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.അതിന് മുൻപ് എന്തൊക്കെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് അല്ലേ..?” “ആ ശരിയാ ഉമ്മ… ഇപ്പോഴേ തുടങ്ങിയാൽ അല്ലേ അപ്പോഴേക്കും തീരുകയുള്ളൂ.” ഇക്കൂസ് ഉമ്മാനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു?? “നീ ഫായിസിന്റെ വീട്ടിൽ പോയിരുന്നോ?? അവന്റെ ഏട്ടൻ നിന്റെ കൂടെ അല്ലേ പഠിച്ചത്, ഓൻ ഇപ്പോൾ നാട്ടിലുണ്ടോ?? “അങ്ങനെ അതും ഇതും പറഞ്ഞു പ രുങ്ങുവാണ് ഉമ്മ.

നേരത്തെ എന്തൊരു ധൈര്യം ആയിരുന്നു. നമ്മക്കാണേൽ ചിരി വന്നിട്ട് രക്ഷയില്ല. “പോയില്ല. ഫായിസ് അടുത്തമാസം വരികയേ ഉള്ളൂ. ” “ഡാ… പിന്നെ എനിക്കും നിന്റെ ഉപ്പാക്കും നിന്റെ കല്യാണവും ഇതിന്റെ കൂടെ നടത്തിയാൽ കൊള്ളാമെന്നുണ്ട്. ഉപ്പാന്റെ ഒരു പരിചയക്കാരന്റെ പെങ്ങളെ മോളെ ആലോചന വന്നിട്ടുണ്ട്. നമുക്ക് അതൊന്നു പോയി കണ്ടാലോ.” ഉമ്മ ഒരുവിധം പറഞ്ഞൊപ്പിച്ചു.

നമ്മൾ നാലും അവന്റെ റെസ്പോൺസ് എന്തെന്നറിയാൻ ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ്. ഇതുവരെ ഹാപ്പിയായിരുന്നു ഓന്റെ ഫേസ് ആകെ മാറി. ഇപ്പൊ ഒരു ശോക ഭാവം ആണ്. “ഞാൻ ഒന്ന് ആലോചിക്കട്ടെ “ഓൻ അത്രമാത്രം പറഞ്ഞ് ചായ കുടി നിർത്തി ഓന്റെ റൂമിലോട്ടു പോയി. പടച്ചോനെ പണി പാളിയോ?? ഓൻ വല്ല അറബിച്ചീനേം മനസ്സിൽ കേറ്റി വെച്ചിട്ടുണ്ടോ? നമ്മുടെ മനസ്സ് നമ്മളോട് തന്നെ ചോദിച്ചതാണ് ട്ടോ. തല്ലുകൊള്ളാൻ സാധ്യതയുള്ളതുകൊണ്ട് നമ്മൾ ആരോടും ഒന്നും പറയാൻ പോയില്ല. ഇപ്പു ഓന്റെ പിന്നാലെ റൂമിലേക്ക് കേറി. രണ്ടുംകൂടി എന്താണാവോ പരിപാടി. *********

റൂമിൽ നിന്ന് അവൾ വരാത്തത് കണ്ടപ്പോൾ നമ്മൾ മെല്ലെ വാതിലിനിടയിൽ കൂടി രണ്ടിന്റെയും പരിപാടി എന്താന്ന് നോക്കി. ഇപ്പു റൂമിൽ ചെന്നപ്പോൾ ഇക്കു ഫോണിൽ എന്തോ നോക്കിക്കൊണ്ടിരിക്കുകയാണ്. ഓൾ മെല്ലെ ശബ്ദം ഉണ്ടാക്കാതെ അല്ലേ അതിന്റെ പിന്നിൽ ചെന്ന് ഓൻ എന്താ നോക്കുന്നത് എന്ന് നോക്കി. ഹിബ… അവൾ പോലും അറിയാതെ അവളുടെ അധരം ആ പേര ഉച്ചരിച്ചു. ഇത് കേട്ടിട്ട് ഓൻ പിന്നിലേക്ക് നോക്കി.

“ഓ.. അപ്പോൾ ഇവളെ മനസ്സിൽ വെച്ചുകൊണ്ടാണ് നിനക്ക്‌ ഈ കല്യാണ കാര്യത്തിൽഒന്നും താല്പര്യം ഇല്ലാത്തത്, അല്ലേ? ഓള് ഇച്ചിരി കലിപ്പ് മോഡിൽ തന്നെ ഇത് ചോദിച്ചു. “അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ” “എന്തിനാ പറയുന്നത്.നിന്റെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട് നിനക്ക് താൽപര്യമില്ലെന്ന്.ഡാ… നിനക്ക് എന്തിന്റെ കേടാ… നിന്നെ വേണ്ടാന്ന് വെച്ച് വേറൊരുത്തന്റെ കൂടെ ജീവിക്കുന്ന ഒരുത്തിയെ ഓർത്ത് വിഷമിക്കാൻ”ആരും കേൾക്കണ്ട എന്ന് കരുതി ഓള് പതുക്കെയാണ് അവനോട് പറഞ്ഞത് .

“എടി… എന്നെ വേണ്ടാന്ന് വെച്ചത് ഓളെ ഉപ്പാന്റെ നിർബന്ധം കൊണ്ടാ” ഓൻ ഓളെ ന്യായീകരിക്കുവാണ്. ” എന്നാൽ നീ ഒരു കാര്യം ചെയ്യ് ഓളെ കെട്ട്യോന്റെ വീട്ടിൽ ചെന്ന് രണ്ടാളും കൂടി ഒളിച്ചോടിക്കോ. ഇപ്പോൾ അതൊരു ഫാഷനാണ്. പൊട്ടാ..നീ ഒരു കാര്യം മനസിലാക്കുക, അപ്പോൾ അവൾക്ക് താല്പര്യമില്ലാത്തത് ശരി തന്നെ, എന്നാൽ ഇപ്പോൾ ഓള് കെട്ട്യോനും കുട്ടികളുമൊക്കെയായി സുഖമായിട്ട് ജീവിക്കുവണ്.

ഇപ്പോൾ അവൾക്ക് നിന്നെ ഓർമ്മ പോലും കാണില്ല. ഇപ്പോഴും ഓളെ നോക്കി സങ്കടപ്പെടുന്നു.” അതും പറഞ്ഞു ഓന്റെ ഫോൺ വാങ്ങി ഓളെ പിക് ഡിലീറ്റ് ചെയ്തു. “ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത പോലെ മനസ്സിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ പറ്റില്ലല്ലോ? “ഓളെ നോക്കി സെന്റി അടിച്ചതാണേലും അത് പറഞ്ഞപ്പോൾ എനിക്ക് ശരിക്കും സങ്കടം ആയി. ഓന്റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യമില്ലാതെ പോയ ഹിബയെ ഓർത്ത്.

ഓന്റെ കൈയും പിടിച്ച് ഇപ്പു ഓന്റെ അടുത്ത് പോയിരുന്നു. “ഇക്കു നീ പറഞ്ഞപോലെ ഓളെ മനസ്സിൽ നിന്നും ഡിലീറ്റ് ചെയ്യാൻ ഒരു വഴിയേ ഉള്ളൂ. നീ ഒരു കല്യാണം കഴിക്കുക. നീയൊരു പെണ്ണിനെ കല്യാണം കഴിച്ചു നിന്റെ ഭാര്യയുമായി ജീവിക്കുമ്പോൾ അവൾ നിനക്ക് നൽകുന്ന സ്നേഹവും സംരക്ഷണവും ഒക്കെ കാണുമ്പോൾ ഹിബ ഓട്ടോമാറ്റിക് ഡിലീറ്റ് ആയിക്കോളും. നീ കണ്ടോ… പൊന്നു ഇക്കാ… നിങ്ങൾ പോയി ഉമ്മാനോട് കാണാൻ പോകേണ്ടത് എപ്പോഴാണ് എന്ന് ചോദിക്ക് ” “ആ ഞാൻ ഒന്ന് ആലോചിക്കട്ടെ ” എന്നു പറഞ്ഞ് ഓൻ എണീറ്റുപോയി. *********

കുറച്ചുനേരം കഴിഞ്ഞപ്പോൾ ആദ്യം ഇക്കുവും പിന്നാലെ ഇപ്പുവും വന്നു. ഇക്ക ഉമ്മാനോട് എപ്പോഴാ പോകേണ്ടത് എന്ന് തീരുമാനിച്ചോ.ഞാൻ ok ആണെന്ന് പറഞ്ഞു. അത് കേട്ടതും ഉമ്മാക്കും ഞങ്ങൾക്കും നല്ല സന്തോഷമായി. എന്ത് മാജിക് ആണാവോ ഇപ്പൊ അടുത്ത് പ്രയോഗിച്ചത്. എന്തോ ആവട്ടെ ഏതായാലും എനിക്ക് സമ്മതം ആണല്ലോ എനിക്കതുമതി. ഉമ്മയും ഇപ്പുവും കിച്ചണിലേക്കും ഞാനും വാവയും റൂമിലേക്കും വിട്ടു.

പഠിക്കാനുണ്ട് എന്നു പറഞ്ഞു വന്നതാണെങ്കിലും ഞാനെന്റെ മൊബൈലും എടുത്തു സോഫയിൽ ഇരുന്നു. വാവ ഓള് ടാബും എടുത്തു എന്റെ തൊട്ടപ്പുറത്തും ഇരുന്നു. നമ്മളെ പറയിപ്പിക്കാൻ ആയിട്ട് ആ റിനു തെണ്ടി അപ്പുറത്ത് ഇരുന്ന് പഠിക്കുന്നുണ്ട്. ഫോണിൽ വാട്സപ്പ് ഒന്നു നോക്കിയപ്പോൾ അതിൽ വന്ന മെസ്സേജ് കണ്ടു നമ്മൾ സന്തോഷം കൊണ്ട് തുള്ളിചാടാൻ തോന്നി…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button