Novel

എന്നും നിനക്കായ്: ഭാഗം 11

രചന: Ummu Aizen

ഫോണിൽ വാട്സ്ആപ്പ് എടുത്തു നോക്കിയതും അതിൽ വന്ന മെസ്സേജ് കണ്ട് നമ്മക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി. വേറെ ഒന്നും കണ്ടിട്ടല്ല,മെസ്സേജ് ഫ്രം യാസിക്ക എന്ന് കണ്ടിട്ട് തന്നെ. പെട്ടെന്ന് ഞാൻ ഓന്റെ മെസ്സേജ് തുറന്നു നോക്കി. “ഞാൻ നാളെ കോളേജിൽ പോവുന്നില്ല. എന്റെ ക്ലാസ്സ്‌മേറ്റ് സനയുടെ നോട്ടുബുക്ക് എന്റെ കയ്യിലുണ്ട്. നീ അതൊന്ന് ഷിനുവിന് ഏൽപ്പിക്കണം.

നാളെ രാവിലെ ഞാൻ നിന്റെ വീട്ടിൽ കൊണ്ട് തരാം. “ഇതായിരുന്നു മെസ്സേജ്. ഛെ !ചുമ്മാ മനുഷ്യനെ കൊതിപ്പിച്ചു. ഞാൻ കരുതി ന്നോട് എന്തോ സീരിയസ് ആയിട്ട് പറയാനുണ്ടെന്നാ. ഏതായാലും ഒരു പിടിവള്ളി കിട്ടിയ സ്ഥിതിക്ക് അതിൽ പിടിച്ചു കയറാം എന്ന ലക്ഷ്യത്തിൽ ഞാൻ ഓനിക്ക് റിപ്ലേ കൊടുത്തു.

“നാളെ എന്താ പ്രോഗ്രാം ” “ഒരു കല്യാണം ഉണ്ട്” അങ്ങനെ നമ്മൾ കുറച്ചു നേരം ചാറ്റ് ചെയ്തു. ഓനോട്‌ കുറച്ചു നേരം ചാറ്റ് ചെയ്തപ്പോൾ മനസ്സിന് വല്ലാത്ത ഒരു അനുഭൂതി തോന്നി. പടച്ചോനേ എന്റെ യാസിക്കാനേ എനിക്ക് തന്നെ തരണേ… കുറച്ചുനേരം എല്ലാ ഗ്രൂപ്പുകളിലും കേറി കത്തി അടിച്ചു, അപ്പോഴേക്കും ഇപ്പു വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചു.

ഡൈനിങ് ടേബിളിൽ എല്ലാവരും ഇക്കൂന്റെ പെണ്ണുകാണാൻ പോകുന്നതിനെ പറ്റി ആയിരുന്നു ചർച്ച. നാളെ ഓനും ഓന്റെ ഫ്രണ്ടും പോയി പെണ്ണിനെ കാണും. എന്നിട്ട് ഓനിക്ക് ഇഷ്ടമായാൽ റിലേറ്റീവ്സ് ഒക്കെ കൂടി പിന്നെ ഒരു ദിവസം പോകാം എന്നാണ് തീരുമാനം. എല്ലാവരുടെയുംഭക്ഷണം കഴിഞ്ഞപ്പോൾ പ്ലേറ്റ് ഒക്കെ കഴുകി വെക്കേണ്ട ഡ്യൂട്ടി നമ്മക്ക് ആയിരുന്നു.

അതും കഴിഞ്ഞ എല്ലാരുടെയും അടുത്തുപോയി കുറച്ചുനേരം തള്ളി മറിച്ചു. ഇതെത്ര കണ്ടതാ എന്ന ഭാവത്തിൽ ഇക്കുവും ഇപ്പുവും എന്നെ മൈൻഡ് ചെയ്യുന്നില്ല. രണ്ടും ഫോണിൽ തോണ്ടി ഇരിക്കുകയാണ്. എന്നാൽ റിനുവും വാവിയും നല്ല ഇൻട്രസ്റ്റിൽ എല്ലാം കേട്ട് ഇരിപ്പാണ്. എന്റെ തള്ളൽ കഴിഞ്ഞപ്പോൾ നേരെ പോയി വള്ളിപുള്ളി തെറ്റാതെ ഉമ്മാനോട് പറഞ്ഞു കൊടുത്തു.

തെണ്ടി…പിന്നെ പറയണ്ടല്ലോ ഉമ്മ പിന്നെ ഒരു അര മണിക്കൂർ നമ്മളെ ഉപദേശിച്ചിരുന്നു. ബാക്കിയെല്ലാവരും റൂമിലേക്ക് വിട്ടു. “റെയ്യൂ… നീ ഉറങ്ങാൻ വരുന്നില്ലേ ” എന്നും പറഞ്ഞു ഉപ്പ നീട്ടി വിളിച്ചപ്പോൾ ഉമ്മ ഉറങ്ങാൻ പോയി. നമ്മൾ പെട്ടെന്ന് അവിടെ നിന്നും എസ്ക്കേപ്പ് ആയി റൂമിലേക്ക് വിട്ടു. അപ്പോഴുണ്ട് മൂന്നും ഇരുന്നു ഫോൺ തോണ്ടി കളിക്കുന്നു.

എന്നെ ഒരു അപകടത്തിൽ ഒറ്റക്ക് ആക്കി പോന്നിട്ട് എല്ലാം കൂടി ഇവിടെ ഫോൺ നോക്കി രസിക്കുവാണല്ലേ ഹാംക്കൂസുകളെ… നിങ്ങളെ ഞാൻ എന്നും പറഞ്ഞു മൂന്നിനെയും തലയണ വെച്ച് നല്ലോണം കൊടുത്തു അല്ല പിന്നെ നമ്മളോടാ കളി. ആവശ്യത്തിന് നമുക്കും കിട്ടി കേട്ടോ. അങ്ങനെ കുറച്ചുനേരം തല്ലു പിടിച്ചതിനു ശേഷം നമ്മൾ കിടന്നുറങ്ങി. സുബ്ഹി നിസ്കരിക്കാൻ എണീറ്റു. പിന്നെ ഉറങ്ങിയിട്ടില്ല.

യാസീക്ക രാവിലെ നോട്ട് തരാൻ വരും എന്നു പറഞ്ഞതല്ലേ… അപ്പൊ പിന്നെ അവൻ വരുമ്പോൾ കാണാൻ പറ്റിയില്ലെങ്കിലോ. അതുകൊണ്ടാണ് ട്ടോ ഉറങ്ങാത്തത്. നമ്മൾ നേരെ കിച്ചണിലേയ്ക്ക് വിട്ടു. നമ്മളെ കണ്ടയുടനെ പുറത്തേക്ക് നോക്കുന്നതുപോലെ കാണിച്ച് ഇപ്പുവിനോട് ചോദിച്ചു. ഇന്ന് സൂര്യൻ പടിഞ്ഞാറ് ആണോ ഉദിച്ചത്. എന്നും പറഞ്ഞു രണ്ടും ചിരിച്ചു മരിക്കുകയാണ്.

എന്നാലും വേണ്ടില്ല ഇങ്ങനെയൊരു സംഭവം നേരിൽ കാണാൻ പറ്റിയല്ലോ.. സന്തോഷം… ഉമ്മ കൂട്ടിച്ചേർത്തു. ഞാൻ പെട്ടെന്ന് ചായകുടിച്ച് മുറ്റമടിക്കാനായി മുറ്റത്തേക്ക് വിട്ടു. അപ്പോൾ ഞാൻ ചെടികളുടെ അടുത്തുപോയി. “എന്തുപറ്റി നിങ്ങൾക്കൊക്കെ? ഒരു വാട്ടം പോലെ” ഞാൻ ചെടിയോട് ചോദിച്ചതാണ് കേട്ടോ. “ഇപ്പൂ… ഇങ്ങു വന്നേ” “എന്താ റിഷു… “എന്നും ചോദിച്ചു ഓൾ പെട്ടെന്ന് വന്നു. “ഡി…നിന്നോട് ഞാൻ പ്രത്യേകം പറഞ്ഞു ഏൽപ്പിച്ചതല്ലേ ഡെയിലി രണ്ടുതവണ ചെടികൾക്ക് വെള്ളം ഒഴിച്ചു കൊടുക്കണമെന്ന്.

ഇവറ്റകളുടെ ഒക്കെ കോലം കണ്ടോ. ആകെ വാടി ഒരു കോലമായി”.ഞാൻ ഓളോട് ചിണുങ്ങിക്കൊണ്ട് പറഞ്ഞു. “ഡീ… നീ പറഞ്ഞപോലെ ഞാൻ രണ്ടുനേരം കൃത്യമായി നനക്കാറുണ്ട്. എന്നിട്ടും വാടുന്നുണ്ടെങ്കിൽ വേറെ വല്ല പ്രോബ്ലംസ് ആവും അത് എന്താന്ന് നീ തന്നെ ചെക്ക് ചെയ്തു നോക്കൂ. എനിക്ക് കിച്ചണിൽ വേറെ ജോലിയുണ്ട്. ‘എന്നും പറഞ്ഞ് ഓൾ അകത്തേക്ക് പോയി. ഞാൻ ചെടികളൊക്കെ പരിശോധിച്ചപ്പോൾ അതിൽനിന്ന് ഒരു വെളുത്ത ജീവിയെ കണ്ടു.

ഞാൻ ചെടികളുടെ മേൽ നിന്നും അത് നീക്കം ചെയ്തിട്ട് ഫ്‌ലോക്‌ വേണ്ടി ഒരു ഡയലോഗും കാച്ചി മേലാൽ ഒറ്റൊന്നിനെയും ഈ പരിസരത്ത് കണ്ടാൽ ഉണ്ടല്ലോ പെട്ടീം കിടക്കേം എടുത്ത് വേഗം സ്ഥലം വിട്ടോണം എല്ലാം.ഒരു ഫ്‌ലോക്ക് വേണ്ടി പറഞ്ഞതാണെങ്കിലും ആകെ നാറ്റക്കേസ് ആയി എന്ന് മനസ്സിലായത് ഒരാൾ നടുവിന് കയ്യും കൊടുത്തു തലങ്ങും വിലങ്ങും ചിരിക്കുന്നത് കണ്ടപ്പോൾ ആണ്.

കക്ഷി ആരാണെന്ന് മനസ്സിലായോ? നമ്മളെ സ്വന്തം യാസിക്ക..ഞാൻ മൂപ്പർക്ക് ഒരു ചമ്മിയ ചിരി കൊടുത്തു. മൂപ്പർ ആണെങ്കിലോ ചിരി കണ്ട്രോൾ ചെയ്യാൻ പാടുപെട്ടു കൊണ്ട് എന്റെ അടുത്തേക്ക് വന്നു. “എന്താ റിഷു പരിപാടി” നമ്മളെ ഒന്ന് ആക്കിയ ടോണിൽ ചോദിച്ചു. “അത്… പിന്നെ…. ഞാൻ ചുമ്മാ… റാണി… യോട്… തമാശയ്ക്ക്…. ഞാന്” ” നിനക്ക് എപ്പോ മുതലാ റിഷു വിക്ക് വന്നത് “എന്ന് ഓൻ നമ്മളോട് ചോദിച്ചപ്പോൾ ഞാൻ ചുമ്മാ ചിരിച്ചു കൊടുത്തു.

വേറെ വല്ലവരാണ് എന്നെ കളിയാക്കിയത് എങ്കിൽ ഞാൻ ഒന്നിന് പത്തായി തിരിച്ചു കൊടുത്തേനെ. ഇതിപ്പോ എന്റെ യാസിക്കയല്ലേ. പോട്ടെ സാരമില്ല. ഞാനിതൊക്കെ ചിന്തിച്ചു കൊണ്ട് ഓന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നും. ശരിക്കും ഓൻ ഒരു മൊഞ്ചൻ തന്നെ. “എന്തായാലും കാണാൻ നല്ല രസമുണ്ട് കേട്ടോ.തന്റെ ചെടി പരിപാലനവും പൂക്കളോടുള്ള സംസാരമൊക്കെ.”അവൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ മനസ്സിലൊരു മഴപെയ്ത സുഖം.

ഞാൻ അവനെ തന്നെ നോക്കി നിന്നു. എത്ര നേരം അങ്ങിനെ നിന്നു എന്നറിയില്ല. ഓൻ വിരൽ ഞൊടിച്ചു വിളിച്ചപ്പോഴാണ് എനിക്ക് ബോധം വന്നത്. അതുവരെ ഞാൻ മറ്റൊരു ലോകത്തായിരുന്നു. ഞാനും യാസിക്കയും മാത്രമുള്ള ഒരു മായാലോകത്ത്. “താൻ ഇവിടെ ഒന്നും അല്ലല്ലോ എന്താ ചിന്തിക്കുന്നത്? ഓ പിന്നെ വന്ന കാര്യം മറന്നു. ഇതാ നോട്ട്… ഒരു കാര്യം പ്രത്യേകം പറയുവാ…

നോട്ട് ഷിനുവിന്റെ കയ്യിലെ കൊടുക്കാവൂ. ഉള്ളതു പറയാലോ ബാക്കി ഒന്നിനേം കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല. അമ്മാതിരി പണിയാ തരുക..നോട്ടില് വല്ല ലവ് ലെറ്റെറോ മറ്റോ എഴുതി വെച്ചാൽ ഓൾ എന്റെ തലയിൽ ആവും.” “ഓള് തലയിൽ ആയാൽ ഇങ്ങക്കെന്താ ഇക്കാ… ഓൾറെഡി ആരെങ്കിലുമായി വല്ല അഫയറും ഉണ്ടോ? “കിട്ടിയ ചാൻസിൽ വർഷങ്ങളായി ചോദിക്കാൻ കരുതിവെച്ച ആ ചോദ്യം ഞാൻ അവനോട് ചോദിച്ചു.

“ഉണ്ടോ എന്ന് ചോദിച്ചാൽ സമയമാകുമ്പോൾ തന്നോട് ഞാൻ എല്ലാം പറയും “എന്നായിരുന്നു ഓന്റെ മറുപടി. മറുപടി എനിക്ക് നല്ലോണം ബോധിച്ചു. പടച്ചോനെ ഞാൻ വിചാരിക്കുന്ന പോലെ തന്നെ ആവണേ എന്ന് മനസ്സറിഞ്ഞു പ്രാർഥിച്ചു. ഞാൻ റിച്ചൂനെ ഒന്ന് കാണട്ടെ ഒന്നു പറഞ്ഞ് അകത്തേക്ക് പോയി. ഓന്റെ പിറകിൽ പോവാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും മുറ്റം ക്ലീൻ ചെയ്യാതെ അകത്തേക്ക് പോയാൽ ഉമ്മ വലിച്ചു പുറത്തേക്കിടും എന്നുറപ്പുള്ളത് കൊണ്ട് വേഗം ചൂലെടുത്ത മുറ്റം വൃത്തിയാക്കി അകത്തേക്ക് വിട്ടു.

അപ്പോഴേക്കും ഓൻ എത്തേണ്ടിടത്തെത്തിയിരുന്നു. പിന്നെ പെട്ടെന്ന് ഫ്രഷായി ഫുഡും കഴിച്ച് കോളേജിലേക്ക് വിട്ടു. കോളേജിൽ എത്തിയപ്പോൾ പടകളെയും കൂട്ടി യാസിക്കാന്റെ ടീമിന്റെ വാസസ്ഥലമായ മാവിൻ ചുവട്ടിലേക്ക് വിട്ടു. അവിടെ ഫറൂക്കയും അൻഷിക്കയും ഇരുന്ന് കത്തി അടിക്കുന്നുണ്ടായിരുന്നു . “അല്ല ഷിനുക്ക എവിടെ? ” ഞാനവരോട് ചോദിച്ചു.

“ഞങ്ങൾ രണ്ടുപേർ കുറവുണ്ടല്ലോ? നിനക്കെന്താ ഷിനുവിനെ പറ്റി മാത്രം ചോദിക്കൽ.” തൊരപ്പൻ ഫറൂക്കയാണ്. “എന്റെ പൊന്നോ… ഇന്ന് യാസിക്ക ആബ്സെന്റ ആണെന്ന് എന്നോട് പറഞ്ഞിരുന്നു. അതുമാത്രമല്ല ഷിനുക്കനോട് ഒരു കാര്യം ചെയ്യാൻ ഏൽപ്പിച്ചിരുന്നു. അത് പറയാനാ ഞാൻ ഓനെ തപ്പുന്നേ. ” “എന്താ കാര്യം ആദ്യം അത് പറ? എന്നിട്ട് പറയാം എവിടെയുണ്ടെന്ന്. ”

“അത് നിങ്ങളോട് പറയാൻ പാടില്ല എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. സോ ഞാൻ പറയില്ല. ഷിനൂക്കാനെ ഞാൻ തന്നെ കണ്ടു പിടിച്ചോളാം ” അപ്പോഴേക്കും ബാക്കി മൂന്നെണ്ണവും വർക്ക് ചെയ്യാൻ ഉണ്ടെന്നു പറഞ്ഞു ക്ലാസ്സിലേക്ക്. നമ്മൾക്ക് അതിനേക്കാൾ വലുത് ഈ വർക്ക് ആയതുകൊണ്ട് ഞാൻ ഷിനൂക്കാനെ തപ്പി ഇറങ്ങി. കുറച്ചുനേരം തപ്പിയിട്ട് കാണാതെ ആയപ്പോൾ ഞാൻ ഇക്കാന്റെ ക്ലാസിലേക്ക് തന്നെ വിട്ടു.

കുറച്ചുനേരം പതപ്പിച്ചപ്പോൾ ഓൻ അവിടെ ഉണ്ടെന്ന് എനിക്ക് പറഞ്ഞു തന്നു. നമ്മളെ കോളേജിന്റെ പിന്നിലായി ഒരു ഗ്രൗണ്ട് ഉണ്ട്. അതിന്റെ ഇടതുവശത്തായി കുറച്ച് മരങ്ങൾ ഒക്കെ ആയിട്ടുള്ള ഒരു സ്ഥലമുണ്ട്. ഇതൊക്കെ ഞാൻ ഇപ്പോയാണ് ആദ്യമായി കാണുന്നത്. അവർ നമ്മളെയും കൂട്ടി അവിടേക്കാണ് പോയത്.അവിടെ ആണത്രേ ഓൻ ഉള്ളത്. അവര് ഗ്രൗണ്ടിൽ നിന്നിട്ട് കാടിനുള്ളിലേക്ക് പോകാൻ പറഞ്ഞു. ആദ്യം ഉള്ളിൽ ചെറിയ ഭയം ഒക്കെ ഉണ്ടായെങ്കിലും മുന്നോട്ടു പോയി. അവിടെയുള്ള കാഴ്ച കണ്ടപ്പോൾ നമ്മളെ പേടിയൊക്കെ കണ്ടം വഴി ഓടി. …..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button