എന്നും നിനക്കായ്: ഭാഗം 12
രചന: Ummu Aizen
കാട്ടിലുള്ള മരത്തിൽ ചാരി കൈ രണ്ടും കെട്ടി നിന്ന് സംസാരിക്കുന്നു നമ്മുടെ ഷിനുക്ക. കൂടെ ഒരു പെങ്കൊച്ചും ഉണ്ട്. ആ സംസാരത്തിന്റെ ഒരു രീതി കണ്ടാൽ അറിയാം അത് ഷിനൂക്കാന്റെ ലൈൻ ആണെന്ന്. ഇവന് ഒരു പണി കൊടുക്കണം എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് ഞാൻ അവരെ അടുത്തേക്ക് പോയി. മുഖത്ത് കുറച്ച് സങ്കടം ഒക്കെ വരുത്തി കണ്ണിൽ കുറച്ചു വെള്ളമൊക്കെ നിറച്ച് ഞാൻ കരയാൻ തുടങ്ങി.
എന്റെ കരച്ചിൽ കേട്ടാണ് അവർ ഞാൻ വന്നത് അറിഞ്ഞത്. എന്നെ കണ്ടപാടെ ” എന്താ റിഷു..എന്തുപറ്റി” എന്ന് ചോദിച്ചു കൊണ്ട് ഷിനുക്ക എന്റെ അടുത്തുവന്നു. “എന്നാലും എന്റെ ഷിനൂക്ക… എന്നോട് ഈ ചതി വേണ്ടായിരുന്നു.” എന്റെ ഈ ഡയലോഗ് കേട്ടതും ഇതെന്താ കഥ എന്ന ഭാവത്തിൽ ഷി?നൂക്കായും പെണ്ണും മുഖത്തോട് മുഖം നോക്കി. “ഇങ്ങള് കഴിഞ്ഞ മൂന്നു വർഷം എന്നോട് കാണിച്ച സ്നേഹവും കരുതലുമൊക്കെ അഭിനയം ആയിരുന്നല്ലേ.
നിങ്ങൾക്കൊരു മഹറിന് അവകാശി ഉണ്ടെങ്കിൽ അത് ഞാൻ മാത്രമായിരിക്കും എന്നൊക്കെ പറഞ്ഞ് എന്നെ പറ്റിക്കുകയായിരുന്നു അല്ലേ. “നമ്മൾ വീണ്ടും കരച്ചിൽ തുടർന്നു. അപ്പോഴേക്കും ആ പെണ്ണിന്റെ ഭാവം ഒക്കെ മാറി ഓളെ കണ്ണൊക്കെ നിറയാൻ തുടങ്ങി.ഓള് രൗദ്രഭാവത്തിൽ ഷിനൂക്കാനെ നോക്കി പറയാൻ തുടങ്ങി. “എന്താ ഷിനു ഞാൻ ഈ കേൾക്കുന്നത്. ഇവൾ പറഞ്ഞതൊക്കെ സത്യമാണോ?,
എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ഞാൻ മാത്രമായിരിക്കും എന്നൊക്കെ പറഞ്ഞത് കള്ളമായിരുന്നു അല്ലേ??” എന്ന് തുടങ്ങി ഓള് ഒന്നിന് പുറകെ ഒന്നായി ചോദ്യശരങ്ങൾ തൊടുത്തു വിട്ടു. “എന്റെ പൊന്നു അമ്മു ഇവൾ ചുമ്മാ കള്ളം പറയുവാ.. ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല.” താഴ്മയോടെ ഷിനു ഓളോട് പറഞ്ഞു. “സത്യം പറഞ്ഞു കൊടുക്കെടീ… “എന്ന് നമുക്ക് നേരെ ഒരു ഗർജ്ജനവും.
ആഹാ അത്രക്കായോ ഇപ്പം ശരിയാക്കിത്തരാം. “നിങ്ങൾ രണ്ടും ഇവിടെ ഉള്ളത് പടച്ചോൻ ആയിട്ട് നമുക്ക് കാണിച്ചു തന്നതാ… അല്ലെങ്കിൽ ഞങ്ങൾ രണ്ടാളെയും എത്രകാലം നിങ്ങൾ വിഡ്ഢി വേഷം കെട്ടിക്കും. അല്ലെങ്കിൽ ഞങ്ങൾ രണ്ടും മാത്രമാണോ വേറെയും പെൺപിള്ളേർ ഉണ്ടോ എന്ന് ആർക്കറിയാം.”ഞാൻ മാക്സിമം പെരുപ്പിച്ചു. അപ്പോഴേക്കും ഓള് ചെറുതായി ഫ്ലാറ്റ് ആയി. നീ എന്റെ കൺമുന്നിൽ കണ്ടുപോകരുത് എന്ന സ്ഥിരം ഡയലോഗ് അടിച്ചു കൊണ്ട് ഓള് പോവാൻ തുടങ്ങി.
ഷിനൂക്ക ആണെങ്കിലോ നമ്മളെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കി പേടിപ്പിക്കുകയാണ്.ഓള് പോകാൻ നിന്നതും ഞാൻ ഓളെ കൈപിടിച്ച് അവിടെ നിൽപ്പിച്ചു. നിനക്ക് വട്ടാണോ എന്ന ഭാവത്തിൽ രണ്ടും എന്നെ തന്നെ നോക്കി നിൽപ്പാണ്. ഞാൻ പെട്ടെന്ന് തന്നെ ഓളോട് എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു. സത്യം കേട്ട് കഴിഞ്ഞപ്പോൾ ഓള് നടുപ്പുറം നോക്കി രണ്ടെണ്ണം തന്നു.ഓളോട് സോറി ഒക്കെ പറഞ്ഞു നമ്മൾ പരിചയപ്പെട്ടു.
ഇവനെന്താ നമ്മളെ ഒന്നും പറയാതെ എന്ന ഭാവത്തിൽ ഓനെ ഒന്ന് നോക്കി, ഓൻ പതിയെ ഒരു ഭാഗത്തേക്ക് പോയി അവിടെ നിന്നും ഒരു വലിയ മരക്കഷ്ണം എടുത്തു നിന്നെ ഞാൻ ഇന്ന് കൊല്ലുമെടീ… എന്നു പറഞ്ഞു നമുക്ക് നേരെ വന്നു. എന്നെ കൊല്ലല്ലേ എന്നും പറഞ്ഞു ഞാൻ ജീവനും കൊണ്ടോടി. അവിടെ നിന്നും അഞ്ചാറ് റൗണ്ട് ഓടി. പിന്നെ നമ്മൾ രണ്ടാളും ഓടി ക്ഷണിച്ചപ്പോൾ ഓട്ടം നിർത്തി രണ്ടാളും അവിടെ ഒരു മരത്തിൽ ഇരുന്നു. ഓള് നമ്മളെ കോപ്രായങ്ങൾ ഒക്കെ കണ്ടു ചിരിച്ചു ചാവുകയാണ്.
അവസാനം കോംപ്രമൈസ് പറഞ്ഞു തോറ്റു കൊടുത്തു. എന്നാൽ ഒരു സമാധാനത്തിനു ചെറുതായി രണ്ട് അടി തന്നു പിന്നെ നമ്മൾ കോളേജിലേക്ക് തിരിച്ചുവന്നു. ഷിനൂക്കന്റെ ചെറിയോളുമായി നമ്മൾ നല്ല കമ്പനി ആയിട്ടോ. ഓളെ പേര് ഹംന ജിബിൻ. അമ്മു എന്ന് വിളിക്കും ഞങ്ങളെ കോളേജിൽ പിജി ഫസ്റ്റ് ഇയർ പഠിക്കുന്നു. പിന്നെ നമ്മളെ ഇപ്പുവിന്റെ ഫ്രണ്ട് ആണ് ട്ടോ. അതുകൊണ്ടുതന്നെ നമ്മൾ പെട്ടെന്ന് അടുത്തു.
കോളേജിൽ എത്തിയപ്പോൾ ഒറ്റ കുട്ടിയുടെ പശ പോലും കാണുന്നില്ല. ഞങ്ങൾ മൂന്നാളും ഓരോരുത്തരുടെ ക്ലാസിലേക്ക് പോയി. എന്റെ ക്ലാസിനു മുന്നിലെത്തിയപ്പോൾ ഞാൻ അറിയാതെ തലയിൽ കൈ വെച്ചു പോയി. പടച്ചോനേ… ആനിൽ സർ. അനസ് സാർ ആണേൽ മെല്ലെ പതപ്പിച്ച് ക്ലാസ്സിൽ കയറാം എന്ന് കരുതിയതാണ്. പക്ഷേ എന്റെ പ്രതീക്ഷകൾ ഒക്കെ തകർന്നു. അനിൽ സർ അമ്പിനും വില്ലിനും അടുക്കാത്ത ടൈപ്പാണ്.
പാവം ഞാൻ പടച്ചോനെ എന്നെ സാറ് കണ്ടു. എന്താവോ എന്തോ? സാർ എന്റെ അടുത്ത് വന്ന് ഇംഗ്ലീഷിൽ എന്തൊക്കെയോ പറഞ്ഞു. ഇംഗ്ലീഷ് ആയതുകൊണ്ട് ഒന്നും മനസ്സിലായില്ല, എന്നാലും ചീത്ത പറഞ്ഞത് ആവാനാണ് സാധ്യത ഫസ്റ്റ് ഹവർ കഴിഞ്ഞപ്പോൾ രൂക്ഷമായി നമ്മളെ ഒന്ന് നോക്കി സാർ പുറത്തേക്ക് പോയി. നമ്മൾ അകത്തേക്ക് കയറി. നമ്മുടെ ചങ്കൂസിന് ഒക്കെ ഒരു ഹായ് കൊടുത്തു. “എവിടെയായിരുന്നു ഇതുവരെ “ഫിദുവാണ്.
“നമ്മൾ ഒട്ടും താമസിപ്പിച്ചില്ല. വള്ളിപുള്ളി തെറ്റാതെ നടന്ന കാര്യങ്ങൾ അവർക്ക് എക്സ്പ്ലൈൻ ചെയ്തു കൊടുത്തു. സംഭവം കേട്ട് മൂന്നു മത്സരിച്ചു ചിരിയാണ്. അങ്ങിനെ ഓരോ ടീച്ചേഴ്സ് വന്നു ക്ലാസ്സെടുത്തു ഫ്രണ്ട്സിന്റെ കൂടെ തല്ലു കൂടിയും അന്നത്തെ ക്ലാസും കഴിഞ്ഞു. യാസീക്ക ഇല്ലാത്തോണ്ട് കോളേജിൽ നിന്ന് നേരത്തെ വീട്ടിലേക്ക് വിട്ടു. പിന്നെ ഇക്കൂസിന്റെ പെണ്ണുകാണൽ വിശേഷവും അറിയണ്ടേ..
കയറിച്ചെല്ലുമ്പോൾ തന്നെ വരാന്തയിൽ വീട്ടുകാരുടെ ചതുര മേശ സമ്മേളനം നടക്കുന്നുണ്ടായിരുന്നു. ഇക്കൂസിന്റെ മുഖത്ത് ക്ലോസപ്പിന്റെ ചിരി കണ്ടപ്പോൾ തന്നെ നമുക്ക് മനസ്സിലായി. പെണ്ണ് അഞ്ചിൽ മൊഞ്ചത്തി ആണെന്നും ഓനിക്ക് ഇഷ്ടമായി എന്നും. അതുകൊണ്ട് തന്നെ നമ്മൾ ആദ്യം തന്നെ എപ്പോളാ നമ്മൾ പെണ്ണിനെ കാണാൻ പോകുന്നേ എന്ന് ചോദിച്ചു. “നിനക്ക് എങ്ങനെയാടി മനസ്സിലായേ ഓന് ഓളെ ഇഷ്ട്ടായിക്ക് എന്ന്. ”
“അതിനൊക്കെയുള്ള പവർ ഈ ഉമ്മാന്റെ മോൾക്ക് നല്ലോണം ഉണ്ട്.”നമ്മൾ ഇത്തിരി അഹങ്കാരത്തോടെ തന്നെ പറഞ്ഞു. “ഉണ്ടയാ… ആരേലും ഓളോട് ആദ്യം തന്നെ വിളിച്ചു പറഞ്ഞിട്ടുണ്ടാവും. അല്ലാതെ മനസ്സിലാക്കാൻ ഓള് ആരാ ഔലിയോ…” റിനുവാണ്. “എല്ലാത്തിന്റെയും മുഖത്തെ വോൾട്ടേജ് കണ്ടു പറഞ്ഞതാണ് എന്റെ പൊന്നോ…”
കുറച്ചുനേരം എല്ലാവരോടും കത്തയടിച്ചിരുന്നു.ഈ വരുന്ന സൺഡേ എല്ലാവരെയും കൂട്ടി ഓളെ കാണാൻ പോകുവാണെന്ന് തീരുമാനിച്ചു. ആ ദിവസത്തെ കുറിച്ച് ആലോചിച്ചപ്പോൾ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത അവസ്ഥയിലാണ് നമ്മൾ. പതിവ് കലാപരിപാടികൾ ചെയ്തു നമ്മൾ ഉറങ്ങാൻ കിടന്നു.
മനോഹരമായ സ്വപ്നങ്ങളും കണ്ടു നിദ്രയിലേക്ക് വീഴാൻ നിൽക്കുന്ന നേരത്താണ് ആരോ നമ്മളെ തോണ്ടി വിളിക്കുന്ന ഫീലിങ് ഉണ്ടായത്. ഞാൻ പതിയെ കണ്ണുതുറന്നു മുന്നിൽ നിൽക്കുന്ന ആ ഒരു പുരുഷ രൂപം കണ്ടു അലറി വിളിക്കാൻ പോയതും നമ്മളെ വായ പൊത്തിപ്പിടിച്ചതും ഒരുമിച്ചായിരുന്നു. …..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…