Novel

എന്നും നിനക്കായ്: ഭാഗം 13

രചന: Ummu Aizen

 മുന്നിൽ നിൽക്കുന്ന പുരുഷ രൂപം കണ്ടു നമ്മൾ അലറി വിളിക്കാൻ പോയതും അയാളെന്നെ വായ പൊത്തിപ്പിടിച്ചതും ഒരുമിച്ചായിരുന്നു. “പോത്തേ മിണ്ടാതിരിക്ക് ” എന്നും പറഞ്ഞു നമ്മളെ കൈ പിടിച്ചു വലിച്ചു ഓൻ കുറച്ച് മാറി നിന്നു. എന്നിട്ട് ഫോണിൽ ഫ്ലാഷ് ലൈറ്റ് അടിച്ചു നമുക്ക് ഒന്ന് മുഖം കാണിച്ചു തന്നു.

” കാക്കൂസ് നിങ്ങൾ എന്താ ഈ നേരത്ത് പരിപാടി. മനുഷ്യനെ വെറുതെ പേടിപ്പിക്കാൻ” എന്നുപറഞ്ഞ് ഞാൻ ഓനോട്‌ ചൂടായി. അപ്പോഴേക്കും ഇപ്പുവും റിനുവും ഞങ്ങളുടെ അടുത്തേക്ക് വന്നു. “എടി പോത്തേ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താന്നറിയാമോ? “ഇപ്പു നമ്മളെ നോക്കി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.

“ഓഗസ്റ്റ് 3, അതുമാറി ഓഗസ്റ്റ് 4 ആവാൻ ഇനി 15 മിനിറ്റ് കൂടിയേ ഉള്ളൂ ഈ ദിവസത്തിന്റെ പ്രത്യേകത നീ മറന്നോ. ” ” ഹാ…ഓഗസ്റ്റ് 4 നമ്മളെ വാവിയുടെ ബർത്ത് ഡേ ഞാൻ മറന്നു. “ഭാഗ്യം ഓർമ്മവന്നത് അല്ലെങ്കിൽ ഇവർ എന്നെ പൊങ്കാല ഇട്ടേനെ. “ഈയിടെ ആയി ഇവക്ക് കുറച്ചു മറവി കൂടുതലാണ്” റിനു കിട്ടിയ ചാൻസ് നമുകിട്ടു പണിയാണ്.

“സംസാരിക്കാൻ നേരമില്ല. നമുക്ക് ഒരുപാട് പണികൾ ചെയ്യാൻ ബാക്കിയുണ്ട്. എല്ലാരും ഉത്സാഹിച്ചു പെട്ടെന്ന് തീർത്തെ, ഞാനും റിഷുവും ഈ ഡെക്കറേഷൻ പരിപാടികൾ ചെയ്യാം. അപ്പോഴേക്കും നീ ഉമ്മാനേം ഉപ്പാനേം വിളിച്ചു കേക്കും എടുത്ത് ഇങ്ങോട്ട് വാ.”ഓൻ ഇപ്പുവിനോട് പറഞ്ഞു. ഓക്കേ എന്നും പറഞ്ഞു ഓള് പോയി.

നമ്മൾ മൂന്നാളും റൂം ഡെക്കറേഷൻ ചെയ്യാൻ തുടങ്ങി. ഇക്കൂസ് ഉള്ളപ്പോൾ ഈ ബർത്ത് ഡേ സെലിബ്രേഷൻ പരിപാടി പണ്ടു മുതലേ ഉള്ളതാ. ഓൻ ഇല്ലാത്ത കഴിഞ്ഞ രണ്ട് വർഷങ്ങൾ ഇതൊക്കെ വെറും ഏതെങ്കിലുമൊരു സമയം ഉള്ള ഒരു കേക്ക് കട്ടിങ്ങിൽ ഒതുങ്ങിയിരുന്നു അതുകൊണ്ട് ഞാൻ പരിപാടി പ്രതീക്ഷിക്കാതിരുന്നത്.

വാവി ഫുൾടൈം എന്റെ കൂടെ ഉണ്ടായിരുന്നു അവൾക്ക് ഡൗട്ട് ഉണ്ടാവണ്ട എന്ന് കരുതിയിട്ടാണ് എന്നോട് ഇതുവരെ പറയാതിരുന്നത്. അങ്ങനെ ഞങ്ങൾ മൂന്നു പേരും പരമാവധി വേഗത്തിൽ ഡെക്കറേഷൻ വർക്കുകൾ ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ഇപ്പു ഉമ്മാനെയും ഉപ്പാനെയും കൂട്ടി കേക്കും എടുത്തു വന്നു.

ഒരു വലിയ venjo കേക്കാണ്. സമയം 11.55 ആയി. എല്ലാവരും പെട്ടെന്ന് പണി തീർക്കാൻ നോക്കൂ. ഇക്കൂസ് എല്ലാവരോടുമായി പറഞ്ഞു. അങ്ങനെ എല്ലാവരും കൂടി ഡെക്കറേഷൻ പരിപാടി കയിച്ചു. ഇപ്പോൾ ഞങ്ങളെ റൂം ബലൂണും റിബൺസും കൊണ്ട് നിറഞ്ഞു. കാൻഡിൽസിന്റെ വെളിച്ചത്തിൽ ഡെക്കറേഷൻ ചെയ്ത റൂം കാണാൻ എന്ത് ഭംഗിയാണെന്നോ.

സമയം 12 ആയപ്പോൾ ഉപ്പച്ചിയോട് ഓളെ വിളിക്കാൻ പറഞ്ഞു. ഉപ്പച്ചി ഓളെ മോളെ എന്ന് പറഞ്ഞു തട്ടി വിളിച്ചപ്പോൾ ഓൾ ഒന്നു മൂളിക്കൊണ്ട് കണ്ണുതുറന്നു നോക്കി. കണ്ണുംപൂട്ടി തിരിഞ്ഞുകിടന്നു. ബോധമണ്ഡലത്തിൽ ബൾബ് കത്തിയ മാതിരി ഏതാ സ്ഥലം എന്ന ഭാവത്തിൽ എണീറ്റിരുന്നു. ഞങ്ങൾ എല്ലാവരും ഒരുമിച്ച് “ഹാപ്പി ബര്ത്ഡേ ടു യു… ഹാപ്പി ബര്ത്ഡേ ഡിയർ വാവ…” എന്ന് ഞങ്ങൾ ഉച്ചത്തിൽ പാടിയപ്പോളാണ് ഓൾക്ക് സംഭവം ഓടിയത്.

ഓഗസ്റ്റ് 4 ഓളെ ബർത്ത് ഡേ ആണെന്ന് ഓർമ്മയുണ്ട്, പക്ഷേ ഇങ്ങനെ ഒരു സർപ്രൈസ് എസ്‌പെക്ട ചെയ്യാത്തത് കാരണം ഓള് വൻ ഹാപ്പി ആണ്. അതൊന്ന് കാണേണ്ടത് തന്നെയാണ്. സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ എന്നുള്ള അവസ്ഥയിലാണ് ഓള്. പിന്നെ ഞങ്ങൾ കേക്ക് കട്ടിങ് സർമണിയിലേക്ക് കടന്നു.

കേക്കിന്റെ മുകളിൽ ‘Happy 13th birthday dear vavi’എന്ന് ചോക്ലേറ്റ് ക്രീം കൊണ്ട് എഴുതിയിട്ടുണ്ട്. ഓള് കട്ട് ചെയ്ത് ഞങ്ങൾക്കെല്ലാവർക്കും വായിൽ വെച്ചു തന്നു. ഞങ്ങൾ തിരിച്ചു ഓളെ വായിൽ വെച്ചു കൊടുത്തു. പിന്നെ ഓളെ മുഖത്തൊക്കെ കേക്ക് കൊണ്ട് ഫേഷ്യൽ ചെയ്തു കൊടുത്തു. ഓളെ കൊണ്ട് ആവുന്ന പോലെ തിരിച്ചു ഞങ്ങൾക്കും ചെയ്തുതന്നു. പിന്നെ ഓരോരുത്തരായി ഗിഫ്റ്റ് കൊടുക്കാൻ തുടങ്ങി.

അപ്പോഴാണ് അങ്ങിനെയൊരു കാര്യം നമുക്ക് ഓർമ്മ വന്നത്. എല്ലാവർക്കും ഓരോരുത്തരുടെ ബർത്ത് ഡേ ഗിഫ്റ്റ് ഞാൻ ആദ്യം തന്നെ വാങ്ങിച്ചു വെക്കുന്നതാണ്. എന്നാൽ ഈ വർഷം എന്നോട് ആ സംഭവം മറന്നു പോയി പടച്ചോനെ ഞാനിപ്പോ എന്ത് ചെയ്യും. അപ്പോഴാണ് ഞാൻ ഈ അടുത്ത് വാങ്ങിയ ഒരു വാച്ചിന്റെ കാര്യം എനിക്ക് ഓർമ്മ വന്നത്.

കുറച്ചുദിവസം മുമ്പ് ഞങ്ങൾ ഷോപ്പിങ്ങിന് പോയപ്പോൾ ഞാൻ വാങ്ങിച്ചതാണ്. ആ ടൈപ്പ് വാച്ച് ഒറ്റ പീസ് മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ആ വാച്ചിന് വേണ്ടി റിനുവും വാവിയും എന്നോട് കുറെ ഇരന്നതാണ് . ആദ്യം കണ്ടത് ഞാനാണ് എന്ന് പറഞ്ഞു ഞാൻ അത് സ്വന്തമാക്കിയിരുന്നു.

അത് വാവിക്ക് ഗിഫ്റ്റായി കൊടുത്താൽ അവൾക്ക് ഉറപ്പായും ഇഷ്ടപെടും. ഞാൻ എന്റെ ആസസറീസ് വെച്ച ഷെൽഫ് തുറന്ന് അതിൽനിന്ന് വാച്ച് ബോക്സ് കയ്യിലെടുത്തു. എന്നിട്ട് അത് അവൾക്ക് കൊടുത്തു.അവൾ അത് തുറന്നു നോക്കി. താങ്ക്സ് റിഷുത്താ എന്നുപറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു. എല്ലാവരുടെയും അടുത്തു നിന്നും ഗിഫ്റ്റ് കിട്ടിയത് കൊണ്ട് തന്നെ വാവി നല്ല സന്തോഷത്തിലാണ്.

അത് കണ്ടപ്പോൾ തന്നെ ഞങ്ങളുടെ എല്ലാവരുടെയും മനസ്സ് നിറഞ്ഞു. കുറച്ചുനേരം കഴിഞ്ഞ് എല്ലാവരും കിടന്നുറങ്ങി. രാവിലെ പതിവുപോലെ എണീക്കാൻ ലേറ്റായി. ചടപടാന്നു ഒരുങ്ങി കോളേജിലേക്ക് പുറപ്പെട്ടു. ഗേറ്റ് കടന്നു പുറത്തിറങ്ങിയപ്പോൾ അങ്ങോട്ടേക്ക് വരുന്ന കാർ കണ്ടപ്പോൾ നമ്മൾ പോലും അറിയാതെ പടച്ചോനെ വിളിച്ചു പോയി……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button