Novel

എന്നും നിനക്കായ്: ഭാഗം 14

രചന: Ummu Aizen

രാവിലെ പതിവുപോലെ എണീക്കാൻ ലേറ്റായി ചടപടാന്ന് ഒരുങ്ങി കോളേജിലേക്ക് പുറപ്പെട്ടു. ഗേറ്റ് കടന്നു പുറത്തിറങ്ങിയപ്പോൾ ഇങ്ങോട്ടേക്ക് വരുന്ന കാറുകണ്ട് നമ്മൾ പോലും അറിയാതെ പടച്ചോനെ വിളിച്ചു പോയി. നമ്മുടെ പുന്നാര മാമന്റെ വണ്ടിയാണ്. പടച്ചോനെ പെട്ടല്ലോ ഇപ്പോൾ എങ്ങനെ എസ്‌കേപ്പ് ആവും. നമ്മൾ ഇത് ചിന്തിച്ചപ്പോയേക്കും വണ്ടി എന്റെ അടുത്തു കൊണ്ട് വന്നു നിർത്തി.

അതിലുള്ള ആൾക്കാരൊക്കെ പുറത്തിറങ്ങി.അത് ആരൊക്കെയാണെന്ന് അറിയേണ്ടേ?? മുന്നിലെ സീറ്റിൽ നിന്നും ഇറങ്ങി വരുന്ന ആളാണ് നമ്മളെ പുന്നാരമാമൻ അബ്ദുൽറസാഖ്. മൂപ്പരുടെ തൊട്ടുപിന്നാലെ ബാക്കിൽ നിന്നിറങ്ങിയ ആൾ മൂപ്പരുടെ വൈഫ്, നമ്മുടെ മാമി ഹസീന. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി വന്ന ആള് രണ്ടാളെയും മൂത്ത മോനും സർവ്വോപരി നമ്മളെ മുറച്ചെറുക്കനുമായ ഹാഷിം റസാഖ്.

എല്ലാവരും നമ്മളെ നോക്കി ക്ലോസപ്പിന്റെ ചിരി ചിരിക്കാണ്. നമ്മൾ നല്ല ഒരു അഡാർ ചിരി തിരിച്ചു കൊടുത്തു. “മോള് കോളേജിലേക്കാണോ? ” “അതെ മാമാ… “നമ്മൾ സോഫ്റ്റായി മറുപടി പറഞ്ഞു. “നിന്റെ ബാപ്പനോട്‌ ഞാൻ എത്ര തവണ പറഞ്ഞു നിന്നെ കോളേജി ലേക്ക് ഒറ്റക്ക് വിടരുത് എന്ന്… കെട്ടിക്കാൻ പ്രായമായ പെണ്ണാണ് എന്നുള്ള ഒരു വിചാരവും ഓന് ഇല്ല “മാമൻ നമ്മളെ നോക്കികൊണ്ട്‌ പറഞ്ഞു..

ഇതൊക്കെ നമ്മൾ ആൾറെഡി എക്സ് പെക്ട് ചെയ്തത് ആയോണ്ട് നമ്മൾക്ക് വല്യ പുതുമ ഒന്നും തോന്നിയില്ല.. നമ്മൾ മാമനെ നോക്കി സ്റ്റൈൽ ആയിട്ട് ചിരിച് കൊടുത്തു…. “എന്നാ പിന്നെ ഞാൻ അങ്ങോട്ട്‌? ഞാൻ പോട്ടെ എന്നുള്ള രീതിയിൽ മാമനോട് ചോദിച്ചു. “എപ്പോഴത്തെയും കാര്യം നിങ്ങൾ ഇഷ്ടം പോലെ ചെയ്തോ.. ഇന്നേതായാലും ഇവൻ ഉണ്ടല്ലോ.. ഇവൻ നിന്നെ കോളേജിൽ ഡ്രോപ്പ് ചെയ്യും” മാമൻ നമ്മളെ ചുമലിൽ തട്ടി കൊണ്ട് പറഞ്ഞു..

ഇത് കേട്ട പാതി കേൾക്കാത്ത പാതി ഇതു വരെ നമ്മളെ ചേർത്ത് പിടിച് സ്നേഹിച്ചുകൊ ണ്ടിരുന്ന മാമി എന്നാ പിന്നെ മോൾ സമയം കളയാണ്ട് പെട്ടന്ന് പൊക്കോ എന്നും പറഞ്ഞു നമ്മളെ വണ്ടിടെ ഫ്രണ്ട് സീറ്റിലേക്ക് തള്ളി കയറ്റുവാണ്… ” ഫ്രണ്ട്സ് ഉം ഉണ്ട് മാമ” നമ്മൾ അവസാന ആ ശ്രമം എന്നോണം മാമനെ നോക്കി പറഞ്ഞു. “സാരമില്ല പോകുന്ന വഴിക്ക് അവരെ കൂടി കൂട്ടിക്കോ” എന്നും പറഞ്ഞു മാമനും മാമിയും ഗേറ്റ് കടന്നു ഉള്ളിലേക്ക് പോയി…

ഇവിടൊരുത്തൻ ആണേൽ നമ്മളെ നോക്കി ആക്കി ചിരിക്കുവാണ് ജന്തു… പടച്ചോനെ പ്രതീക്ഷിച്ച പോലെ തന്നെ എല്ലാം നടന്നു… ഇനി ഇപ്പോ ഇവന്റെ കൂടെ ചെന്നിറങ്ങുന്നത യാസീക്ക എങ്ങാൻ കണ്ടാൽ എനിക്ക് ഇവനെ ഇഷ്ട്ടം ആണെന്നെങ്ങാൻ കരുതുമോ? എന്റെ ഉമ്മ ആണേൽ എന്നെ ഇവനിക്ക് കെട്ടിച്ചു കൊടുക്കണം എന്ന് ഇടക്ക് പറയാറും ഉണ്ട് പടച്ചോനെ പെട്ടല്ലോ… ഞാൻ ഇപ്പൊൾ എന്തു ചെയ്യും…

എന്റെ ചിന്തകൾ പല വഴിക്ക് സഞ്ചരിക്കാൻ തുടങ്ങി.. “എന്റെ റിഷു നിനക്ക് ഇങ്ങനെ ഒറ്റക്ക് പിറു പിറുക്കാണ്ട് എന്നോട് വല്ലോം സംസാരിച്ചു കൂടെ “നമ്മളെ നോക്കി ഇത്തിരി കലിപ്പിൽ ഹാഷീക്ക ചോദിച്ചു. ” പണ്ട് ആയിരുന്നേൽ ഞാൻ സംസാരിക്കാറില്ലേ ഇങ്ങ്ങളോട് ഇതിപ്പോ എല്ലാരും കൂടി സംസാരിക്കാൻ പറ്റാത്ത വിധത്തിൽ ആക്കി വച്ചിട്ടല്ലേ “ഞാൻ എന്റെ വിഷമം പങ്ക് വച്ചു. “നീ എന്താടീ അങ്ങിനെ പറഞ്ഞത് ഇപ്പോൾ അല്ലെ കൂടുതൽ പറയാൻ ഉള്ളത്…

നമ്മുടെ ഭാവിയെ കുറിച്ച്, കുട്ടികളെ കുറിച്, ഹണി മൂണിനെ കുറിച്… ആ റിഷു പിന്നെ നമുക്ക് ഹണിമൂൺ തായ്‌ലൻഡിൽ ഫിക്സ് ചെയ്താലോ… കിട്ടിയ ചാൻസിൽ ചെക്കൻ നമ്മളെ നല്ലോണം താങ്ങുകയാണ്. “തായ്‌ലൻഡിൽ അല്ല ഇങ്ങള് ഇനി വാ തുറന്നാൽ ഇങ്ങളെ ഞാൻ പാതാളത്തിലേക്ക് പറഞ്ഞയക്കും “എന്നും പറഞ്ഞു ഞാൻ ഭദ്ര കാളി ലുക്കിൽ ഓനിക്ക് നേരെ അലറി. അതൊന്നും ചെക്കന് എവിടേം ആയില്ല ചെക്കൻ ഇരുന്നു കിണിക്കുവാണ്.

ബസ് സ്റ്റോപ്പ്‌ എത്തിയപ്പോൾ ഫിദുനോടും പാറുനോടും വണ്ടിയിൽ കയറാൻ പറഞ്ഞു. ആദ്യം വരുന്നില്ല ബസിൽ പൊക്കോളാം എന്നൊക്കെ പറഞ്ഞെങ്കിലും ഞാനും ഹാഷിക്കയും നിർബന്ധിച്ചപ്പോൾ അവരും കയറി. കോളേജ് എത്തുന്നത് വരെ ഹാഷിക്ക ഓരോന്ന് പറഞ്ഞു നമ്മളെ ചൂടാക്കി കൊണ്ടിരുന്നു. നമ്മളെ ചങ്ക്സ് ആണേ ഇപ്പൊ ഓന്റെ ടീമിലേക്ക് മാറിയിരിക്കുവാന്.

അവരോട് പറഞ്ഞു തോൽക്കാൻ വയ്യാത്തോണ്ട് ഞാൻ ഒറ്റക്ക് പൊരുതി നിന്നു ഗേറ്റ് കടന്നതും ഞാൻ ആദ്യം നോക്കിയത് മാവിൻ ചുവട്ടിൽ യാസീക്കേം ടീമും ഉണ്ടോ എന്നായിരുന്നു. എന്റെ പ്രതീക്ഷ തെറ്റായില്ല അവർ അവിടെ തന്നെ ഉണ്ടായിരുന്നു. ആ ഹാഷിക്ക തെണ്ടിയാണെ ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ പിന്നാലെ ഇറങ്ങി ഇത് വരെ മൗന വ്രതം ആയിരുന്നപോലെ വർത്താനം ആണ്.

അപ്പോയെക്കും യാസീക്കാ ഹാഷിക്കനെ കണ്ടു ഞങ്ങളുടെ അടുത്ത് വന്നു. ഹായ് ഹാഷി ബ്രോ അസ്സലാമു അലൈക്കും എന്നും പറഞ്ഞു യാസീക്ക വന്നു ഹാഷിക്കാനെ കെട്ടിപിടിച്ചു. ഓന്റെ പിന്നാലെ ഓന്റെ പടകളും എത്തീട്ടുണ്ട്. എല്ലാം കൂടി മാരക തള്ള് ആണ്. ഇതിനിടയിൽ ഹാഷിക്കക്ക് ഒരു ബൈ കൊടുത്തു ചങ്കൂസിനേം നമ്മൾ ക്ലാസിലേക്ക് വിട്ടു. ക്ലാസ്സിൽ എത്തിയപാടെ രണ്ടിന്റെയും നടുപ്പുറം നോക്കി ഓരോന്ന് കൊടുത്തു.

എന്തിനാണെന്ന് അല്ലെ രണ്ടും കാറിന്നു എന്തൊക്കെയാ പറഞ്ഞത് എന്നറിയോ? ഞാനും ഓനും തമ്മിലുള്ള മാര്യേജിനു ഫുൾ പിന്തുണ ആണെത്രേ രണ്ടിനും, ജന്തുക്കൾ… “അതേ, ഞാനും യാസീക്കേം ഒരുമിച്ച് ജീവിക്കുന്നത് കാണാൻ നിങ്ങൾക് ഇഷ്ടം അല്ല എന്നുണ്ടെങ്കിൽ ഞാൻ ഓനേം കൂട്ടി എവിടേലും പോയി ജീവിച്ചോളാം നിങ്ങളുടെ കൺവെട്ടത് പോലും വരില്ല പോരേ “ഞാൻ സെന്റി അടിച്ചോണ്ട് പറഞ്ഞു.

“എടി പൊട്ടികാളി, യാസീക്കാനെ കാളും എന്ത്കൊണ്ടും നല്ലത് ഹാഷിക്ക തന്നെയാണ്, ഗ്ലാമർന്റെ കാര്യത്തിൽ രണ്ടും കോമ്പറ്റീഷൻ ആണെങ്കിലും സമ്പത്തിന്റേം തറവാട്ടു മഹിമയുടെയും കാര്യത്തിൽ യാസീക്കന്റെ ഫാമിലി നിന്റെ ഫാമിലിയുടെ ഏഴയലത്തു പോലും എത്തില്ല. ഹാഷിക്ക ആണെങ്കിലോ ഇട്ടു മൂടാൻ ഉള്ള സമ്പത്തു കുടുംബത്തിൽ ഉണ്ടായിട്ടും ഇത്ര ചെറുപ്പത്തിൽ തന്നെ ബിസിനസിൽ സ്വന്തമായി ഒരു കരിയർ ഉണ്ടാക്കി എടുക്കുകയും ചെയ്തിട്ടുണ്ട്.

ഇങ്ങനെ ഒരു ചെക്കനെ വിട്ടുകളഞ്ഞാൽ നീ ചെയ്യുന്ന വലിയ മണ്ടത്തരം ആണെന്നെ ഞാൻ പറയുള്ളു “പാറു “അത്രക്ക് ദണ്ണം ഉണ്ടെങ്കിൽ നീ തന്നെ അങ്ങ് കെട്ടിക്കോ എനിക്ക് ഒരു കുഴപ്പവും ഇല്ല… പിന്നെ, മനസ്സിൽ ഉള്ള യഥാർത്ഥ സ്നേഹത്തെ ഒരിക്കലും പണം കൊണ്ടോ പദവി കൊണ്ടോ അളക്കാൻ പാടില്ല പാറു”നമ്മളെ കണ്ണൊക്കെ നിറഞ്ഞു നിക്കുവാണ് കേട്ടോ നിന്റെ സ്ഥാനത് ഞാൻ ആയിരുന്നേൽ നൂറു വട്ടം കെട്ടിയേനെ, ഇവിടെ എനിക്ക് സ്കോപ് ഇല്ലല്ലോ…

പാറു നമ്മളെ കാണിക്കാൻ നിരാശ ഭാവത്തിൽ പറഞ്ഞു. “ഈ കാര്യത്തിൽ ഞാനും ഇവളുടെ ഭാഗത്താ റിഷു, എന്ത് ഇഷ്ട്ടത്തിന്റ പേരിൽ ആയാലും ആ ഇഷ്ട്ടം നിനക്ക് മാത്രമേ ഉള്ളു എന്നുള്ള കാര്യം നിനക്ക് ഓർമ വേണം.. ഇത്രയും കാലം ആയിട്ടും നീ ഈ കാര്യം അവനോടു പറഞ്ഞിട്ടില്ല, അഥവാ പറഞ്ഞാലും നിനക്കുള്ള ഇഷ്ട്ടം അവനു നിന്നോട് ഉണ്ടോ എന്നും അറിയില്ല, പിന്നെ എന്തിന്റെ പേരിൽ ആണെടീ നിന്റെ ഈ കാത്തിരിപ്പ്, അതിലും നല്ലത് അല്ലെ ഹാഷിക്കയും ആയിട്ടുള്ള റിലേഷൻഷിപ് ”

ഫിദ ഇത്രയും പറഞ്ഞപ്പോയെക്കും പിന്നെ നമ്മക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല, നമ്മൾ ഡെസ്കിൽ തല വച്ചു കിടന്നു പൊട്ടി കരയാൻ തുടങ്ങി… ഇത് കണ്ട് രണ്ടും നല്ലോണം പേടിച്ചിട്ടുണ്ട്, എടീ എണീക്കെടീ, കരായാതെ എന്നൊക്ക പറഞ്ഞു രണ്ടും തട്ടി വിളിക്കുന്നുണ്ട്…ബട്ട്‌ നമ്മൾ അതൊന്നും മൈൻഡ് ചെയ്തില്ല.. “എടാ അവനു വേണ്ടി കാത്തിരുന്നു ഒടുക്കം നിനക്കു അവനെ കിട്ടാതെ വന്നാലോ,

നിനക്കുള്ള ഇഷ്ട്ടം അവനു നിന്നോട് ഇല്ലെങ്കിലോ എന്നൊക്കെ പേടിച്ചിട്ടാ ഞങ്ങൾ നിന്നെ ഇപ്പോൾ തന്നെ പിന്തിരിപ്പിക്കാൻ നോക്കുന്നത്… നീ ആയിട്ട് അവസാനിപ്പിച്ചാൽ സാരമില്ലല്ലോ എന്നു കരുതി ആടീ ഞങ്ങൾ നിന്റെ കൂടെ നിൽക്കാത്തത് അല്ലാതെ നിന്നെ ഇഷ്ട്ടം അല്ലാഞ്ഞിട്ടോ, നിന്റെ സ്നേഹം മനസിലാവാഞ്ഞിട്ടോ അല്ല.” പാറു സെന്റി അടിച്ചോണ്ട് പറഞ്ഞു. “അതേടീ, നിന്റെ ഇഷ്ട്ടം നടക്കണം എന്നു തന്നെ ആണ് ഞങ്ങളുടെയും ആഗ്രഹം, പിന്നെ നടന്നില്ലെങ്കിലോ എന്നു കരുതി ആണ് ഞങ്ങൾ അങ്ങിനെ ഒക്കെ പറഞ്ഞത്,

അത് നിന്നെ വിഷമിപ്പിച്ചെങ്കിൽ, സോറി… സോറി… സോറി… ഒരു നൂറു വട്ടം സോറി… നീ ഈ കരച്ചിൽ ഒന്ന് നിർത്തെടാ പ്ലീസ് “ഫിദ കെഞ്ചി തുടങ്ങി “ഇവളോട് ഇങ്ങനെ പറഞിട്ട് കാര്യം ഇല്ല നമ്മൾ റൂട്ട് മാറ്റേണ്ടി ഇരിക്കുന്നു എന്നും പറഞ്ഞു പാറു തെണ്ടി നമ്മളെ മേൽ മുഴുവൻ ഇക്കിളി ആക്കാൻ തുടങ്ങി.. നമ്മൾ ആണേ ഇക്കിളി വന്നിട്ട് ചിരിക്കാൻ പറ്റാത്ത അവസ്ഥയിലും ആയിപോയി…

പാവം ഞാൻ… ഇതു കണ്ടു ഫിദുവും ഇക്കിളി ആക്കി… ഞാൻ ആണേ സ്റ്റോപ്പ്‌ എന്നും പറഞ്ഞു രണ്ടിന്റെയും കൈ പിടിച്ചു വച്ചു… നിനക്ക് ഞങ്ങളോട് പിണക്കം ഒന്നും ഇല്ലെന്നു പറ അപ്പൊ നിർത്താം എന്നുപറഞ്ഞു പാറു നമ്മളെ പിന്നേം ഇക്കിളി ആക്കാൻ വരുവാണ്… “എനി എന്നോട് എന്തിന്റെ പേരിൽ ആയാലും ഇങ്ങനെ ഒന്നും പറയാൻ പാടില്ല അങ്ങിനെ ആണേൽ മിണ്ടാം” ഞാൻ രണ്ടാളോടും കുറച്ചു കടുപ്പത്തിൽ പറഞ്ഞു.. “ആ ശ്രമിക്കാം “രണ്ടും ഒരുമിച്ച് പറഞ്ഞു.. എന്നിട്ട് ഞങ്ങൾ മൂന്നാളും കെട്ടിപിടിച്ചു.

“എന്താ മക്കളെ ഇവിടെ പരിപാടി.. ഷാന ഞങ്ങളുടെ അടുത്ത് വന്നു ചോദിച്ചു, കരച്ചിലിന്റേം കെട്ടിപ്പിടിത്തത്തിൻറേം ഒക്കെ ഇടക്ക് ചുറ്റുമുള്ള കാര്യം വല്ലതും അറിയുന്നുണ്ടോ “ഓൾ ഞങ്ങളുടെ അടുത്ത് വന്നു നമ്മളെ ആക്കി കൊണ്ട് ചോദിച്ചു. അപ്പോഴാണ് നമ്മൾ ക്ലാസ്സിൽ ആണ് എന്ന ബോധം നമ്മക്ക് വന്നത് നമ്മൾ ചുറ്റും നോക്കുമ്പോൾ എന്ത് പറയാനാ ക്ലാസ്സിലെ പിള്ളേർ മൊത്തം സിനിമ കാണുന്ന ലാഘവത്തിൽ നമ്മളെ നോക്കി ഇരിപ്പാണ്.

നമ്മൾ എല്ലാത്തിനും നൈസ് ആയിട്ട് ചിരിച് കൊടുത്തു. ഇന്നാണ് ആ ദിവസം, നമ്മളെ പുന്നാര ഇക്കുന്റെ പെണ്ണിനെ കാണാൻ പോകുന്ന സുദിനം, ഈവനിംഗ് ആണ് പോകുന്നത്. നമ്മൾ രാവിലെ തന്നെ നല്ല ത്രില്ലിൽ ആണ്. ഞാൻ റൂം ക്ലീൻ ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് കാളിങ് ബെല്ലിന്റെ സൗണ്ട് കേട്ടത്, ആരാ ഈ രാവിലെ തന്നെ എന്നും കരുതി ഞാൻ പോയി ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും നമ്മൾക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി. …..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button