എന്നും നിനക്കായ്: ഭാഗം 15
രചന: Ummu Aizen
ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും നമ്മൾക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി. റാഹിമ്മാ… എന്നും വിളിച്ചു നമ്മൾ ഓടി ചെന്നു പുള്ളികാരിയെ കെട്ടിപിടിച്ചു. കുറച്ചു നേരം അങ്ങനെ നിന്നു ശേഷം വിട്ടു നിന്ന് “റിഷുട്ടി… നീ ഒന്നുടെ മൊഞ്ചത്തിയായിട്ടുണ്ടല്ലോ നമ്മളെ നെറ്റിയിൽ ഒരു മുത്തവും തന്നു കവിളിൽ പിച്ചി കൊണ്ട് റാഹിമ്മ ചോദിച്ചു.
“അല്ലേലും ഞാൻ പണ്ടേ മൊഞ്ചത്തി അല്ലെ “ചുരിദാർ ന്റെ ഷോൾഡർ കൈ കൊണ്ട് പൊക്കി ഞാൻ പറഞ്ഞു “ആ…ഹാഷിയോട് പറയണം അധികം താമസിക്കണ്ട് നിന്നെ കെട്ടി കൊണ്ട് പോവാൻ” റാഹിമ്മ നമ്മളെ നോക്കി ആക്കി കൊണ്ട് പറഞ്ഞു “റാഹിമ്മ “നമ്മൾ അലറി വിളിച്ചു ചെറിയോൾ ആണേ ചിരിയോട് ചിരിയാണ്.
“അതൊക്കെ പോട്ടെ ഇതെപ്പോ ലാൻഡ് ചെയ്തു ദുബായിന്നു ഉമ്മ പറയുന്നതൊന്നും കേട്ടില്ലല്ലോ ” എന്റെ റിച്ചു മോന്റെ മിട്ടായി കൊടുക്കലിന് ഞാൻ വരാതിരിക്കുമോ? പിന്നെ ഇത്താനോട് വരുന്നത് ഒന്നും പറഞ്ഞില്ല ഒരു സർപ്രൈസ് ആവട്ടേന്ന് കരുതി. അല്ല, വെറും കയ്യോടെ ആണോ വന്നേക്കുന്നത് ലഗേജ് ഒന്നും ഇല്ലേ… നമ്മൾ ദുഃഖം അഭിനയിച്ചു ചോദിച്ചു.
“അപ്പൊ നിനക്കു എന്നെ വേണ്ട ലഗേജ് മതി അല്ലെ “റാഹിമ്മ നമ്മളോട് ചിണുങ്ങി “ഇങ്ങള് നമ്മളെ മുത്ത് അല്ലെ… പക്ഷെ ലഗേജും വേണം” നമ്മൾ കുസൃതി യോടെ പറഞ്ഞു. കെട്ടിക്കാൻ പ്രായം ആയിട്ടും സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല, പേടിക്കണ്ട നിനക്കു അത്യാവശ്യത്തിന് ഉള്ളതെല്ലാം ഇതിലുണ്ട്… ബാക്കി ഉള്ളതൊക്കെ കല്യാണത്തിന് വരുമ്പോൾ കൊണ്ട് വരാം എന്നും പറഞ്ഞു നമ്മൾക്ക് ലഗേജ് കാണിച്ചു തന്നു.
അപ്പോയെക്കും റിനുവും വാവയും അങ്ങോട്ടേക്ക് വന്നു അവരും ഓടി വന്നു റാഹിമ്മനെ കെട്ടിപിടിച്ചു. സോറി റാഹിമ്മനെ നിങ്ങൾക് പരിജയ പെടുത്തി തന്നില്ലല്ലോ, റാഹില ഫിറോസ്… നമ്മളെ ഉമ്മന്റെ പുന്നാര അനിയത്തി, പുള്ളിക്കാരിയും കെട്ടിയോനും ദുബായിൽ സെറ്റിൽഡ് ആണ്, രണ്ടും കൂടി ചെയ്യാത്തെ ബിസിനസ് ഇല്ല, എല്ലാത്തിനും വെച്ചടി വെച്ചടി കേറ്റവും…
റാഹിമ്മനെ കല്യാണം കഴിക്കുമ്പോൾ ഫിറോസ്ക്ക ഒന്നും അല്ലായിരുന്നു, സാമ്പത്തികം കുറവായിരുന്നത് കൊണ്ട് ഉപ്പാപ്പയും മാമനും കുറെ എതിർത്തിരുന്നു കല്യാണത്തിന്. പക്ഷെ പട്ടിണി കിടന്നാലും വേണ്ടില്ല കെട്ടുന്നെങ്കിൽ ഓനെ കെട്ടുള്ളു എന്ന റഹിമാന്റെ വാശിക്ക് മുന്നിൽ തോറ്റു കൊടുത്തതായിരുന്നു അവർ…
എന്നാൽ ഇന്ന് ഞങ്ങളുടെ കുടുംബത്തിലെ ആരെക്കാളും മുമ്പിലാണ് ഇക്ക. ഇങ്ങനെ ഒക്കെ ആണെങ്കിലും സ്വന്തമായി ഒരു കുഞ്ഞില്ല എന്ന തീരാ ദുഃഖം ഒരു നോവായി ഉണ്ടവർക്ക്..എങ്കിലും ഒരിക്കലും ഞങ്ങളുടെ മുന്നിൽ അതൊന്നും കാട്ടാറില്ല. എപ്പോഴും ചിരിച്ചു എനെർജിറ്റിക്ക് ആയിട്ടേ നിൽക്കാറുള്ളു. എങ്കിലും ഇടക്ക് എപ്പോയൊക്കെ കണ്ടിട്ടുണ്ട് ഉമ്മന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കരയുന്ന റാഹിമ്മനെ.
നമ്മൾ അഞ്ചആളും ജീവൻ ആണ് ഓർക്. ഞങ്ങള്ക്ക് തിരിച്ചും. ഞങ്ങളും റാഹിമ്മയും വിശേഷം പറഞ്ഞോണ്ടിരിക്കുമ്പോൾ ഇക്കുസും അവിടേക്ക് വന്നു എല്ലാരും കൂടി ആയപ്പോൾ കലപില യുടെ വോളിയം കൂടി. അപ്പോയെക്കും എന്തിനാ എല്ലാരും ബഹളം വെക്കുന്നത് എന്നും ചോദിച്ചു ഉമ്മ അടുക്കളയിൽ നിന്നും ഹാളിലേക്ക് വരാന് തുടങ്ങി, നമ്മൾ റാഹിമ്മാനോട് സോഫയുടെ ബാക്കിൽ പോയി ഒളിക്കാൻ പറഞ്ഞു.
ഉമ്മ നമ്മളെ അടുത്ത് വന്നു നാലിനേം നിർത്തി പൊരിക്കാൻ തുടങ്ങി, അപ്പോയെക്കും റാഹിമ്മ അപ്പുറത്തൂടെ വന്നു ഉമ്മാനെ ബാക്കിലൂടെ കെട്ടിപിടിച്ചു. പിടിച്ചത് റാഹിമ്മ ആണെന്ന് അറിഞ്ഞതും ഉമ്മ സന്തോഷം കൊണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥ ആണ്. ഓല് രണ്ടും കെട്ടിപ്പിടിച്ചു ഭയങ്കര വിശേഷം പറച്ചിൽ ആണ്. ഇതൊന്നും അറിയാതെ ഹാളിലേക്ക് വന്ന ഇപ്പുവും ആകെ വണ്ടർ അടിച്ചു നിൽപ്പാണ്….
അങ്ങനെ ഈവനിംഗ് ആയി.. നമ്മൾ നാലും മിസ്സ് ബ്യൂട്ടി കോമ്പിറ്റെഷനു പോന്ന മാതിരി അണിഞ്ഞൊരുങ്ങുവാണ്. ഒരു സിമ്പിൾ വർക്ക് ഉള്ള ഗോൾഡൻ കളർ ഗൗൺ ആണ് നമ്മളെ വേഷം ഇതിന്റെ ഡിഫറെൻറ് കളർസ് ആണ് സിസ്റ്റേഴ്സ് ഇട്ടേക്കുന്നത്, ഒരുങ്ങി കഴിഞ്ഞ് നമ്മൾ നേരെ ഹാളിലേക്ക് വിട്ടു. എല്ലാരും എത്തി പെട്ടന്ന് വാ ന്നും പറഞ്ഞു ഉമ്മ അര മണിക്കൂർ ആയി വിളിക്കുന്നു. ഹാളിൽ അപ്പോയെക്കും എല്ലാരും പ്രസന്റ് ആയിരുന്നു…
ആരൊക്കെ ആണ് എന്ന് അറിയണ്ടേ… വെയിറ്റ്… നമ്മളെ ഉപ്പയുടെ ഉപ്പ, ഉമ്മ, പിന്നെ ഉപ്പാന്റെ ത്രീ ബ്രതെര്സ്, അവരുടെ ഭാര്യമാർ, മക്കൾ, മരുമക്കൾ, പേരക്കുട്ടികൾ, പിന്നെ ഉമ്മന്റെ ഉപ്പ, ഉമ്മ, മാമൻ മാമി അങ്ങിനെ എല്ലാരും ഉണ്ട്.. ഹാഷിക്ക ഉണ്ടോന്ന് നമ്മൾ ഒന്ന് കണ്ണോടിച്ചു നോക്കി ഭാഗ്യം ഓനും ആദിയും വന്നിട്ടില്ല. ആദി ഓന്റെ അനിയൻ ആണ്. “മാഷാ അള്ളാഹ് എന്റെ മക്കൾക്കു കണ്ണ് തട്ടാതിരിക്കട്ടെ “നമ്മളെ നാലിനേം കണ്ടിട്ട് ഉപ്പാപ്പ (ഉമ്മയുടെ ഉപ്പ )ചിരിച്ചു കൊണ്ട് പറഞ്ഞു.
“അല്ല അബ്ദുല്ലാ നമുക്ക് ബാക്കി മൂന്നാളുടെ കല്യാണം ഇപ്പൊ തന്നെ അങ്ങ് നടത്തിയാലോ, ഒരുങ്ങി ഇറങ്ങിയപ്പോൾ ആരാ മൂത്തത് ആരാ ഇളയത് എന്നു മനസിലാവുന്നില്ലല്ലോ… വലിയുപ്പാ (ഉപ്പാന്റെ ഉപ്പ)നമ്മളെ കളിയാക്കി കൊണ്ട് പറഞ്ഞു “എനിക്ക് സമ്മതാ വലിയുപ്പ അതാവുമ്പോൾ സ്കൂളിലും പോണ്ട പഠിക്കേം വേണ്ട, നല്ല ചെക്കൻ മാരെ കണ്ടു പിടിച്ചാൽ ഒരുമിച്ച് നടത്താവുന്നതേ ഉള്ളു”വാവ പറയുന്നത് കേട്ട് എല്ലാരും ഹൈ വല്ലാത്ത ജാതി എന്നുള്ള നോട്ടം നോക്കുവാണ്…
അവരെ നടത്തിയാലും നിന്റെ നടത്തില്ല, മുട്ടേന്നു വിരിയുന്നത്തിന് മുന്നേ ഓളെ ഒരു പൂതി എന്നും പറഞ്ഞു ഉപ്പാപ്പ ഓളെ ചെവി പിടിച്ചു പൊന്നാക്കുവാണ്… അങ്ങനെ കുറച്ചു നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ ലക്ഷ്യസ്ഥാനത് എത്തി. ഞങ്ങളേം കാത്ത് കുറെ പേര് പുറത്ത് തന്നെ ഉണ്ടായിരുന്നു. അവർ നമ്മളെ അകത്തേക്ക് സ്വീകരിച്ചു ഇരുത്തി ഞങ്ങൾക്ക് കുടിക്കാൻ ജ്യൂസ് ഒക്കെ കൊണ്ട് തന്നു.
പെണ്ണിന്റെ ഉമ്മാനേം ഉപ്പനേം പിന്നെ ഏതൊക്കെയോ ബന്ധുക്കളെയും ഒക്കെ നമ്മൾക്ക് പരിചയപ്പെടുത്തി തന്നു. ഓൾക് ഒരു ബ്രദർ മാത്രേ ഉള്ളത്രെ ഓൻ ഗൾഫിൽ ആണ്. പിന്നെ ഞങ്ങളെ തിരിച്ചും പരിചപ്പെടുത്തി കൊടുത്തു, ഇതൊക്കെ പെങ്ങൾസ് ആണോ എന്നുള്ള അർത്ഥത്തിൽ ചിലരൊക്ക നമ്മളെ തന്നെ നോക്കുന്നുണ്ട്.
അപ്പോഴാണ് ഒരു പിങ്ക് കളർ ഗൗണും ഇട്ട് ചുണ്ടിൽ ആരെയും ആകർഷിക്കുന്ന പുഞ്ചിരിയുമായി സ്റ്റെപ് ഇറങ്ങി വരുന്ന അവളിലേക്ക് ഞങ്ങളുടെയെല്ലാം ശ്രദ്ധ മാറി, അതേ എന്റെ ഇക്കൂന്റെ പെണ്ണ് “അഫ്ന “ഞങ്ങളുടെ ബാബി ആൾ നല്ല സുന്ദരിയാണ് കേട്ടോ. .. നമ്മൾ ഓളെ അടുത്തേക്ക് വിട്ടു നമ്മളെ എല്ലാം പരിചയപ്പെടുത്തി കൊടുത്തു. പിന്നെ വണ്ടിയിൽ പോയി ഓൾക് കൊടുക്കാനുള്ള ഗിഫ്റ്റ് ഒക്കെ എടുത്തോണ്ടു വന്നു.
ഫസ്റ്റ് ഓളെ ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് ഓളെ ഒരുക്കി… എന്നിട്ട് നമ്മൾ ഓളെ കൂടെ നിന്ന് കുറെ പിക്സ് ഒക്കെ എടുത്തു, പിന്നെ ഉമ്മ ഓൾക് ഒരു മാല ഇട്ട് കൊടുത്തു, രണ്ടു ഉമ്മാമ മാരും അവരുടെ വക ഓരോ വളയും ഓൾക് ഇട്ട് കൊടുത്തു. പിന്നെ ഇക്കൂസിനെ വിളിച്ചു മിട്ടായി കൊടുക്കൽ പരിപാടി യും നടത്തി, പിന്നെ അവരെ രണ്ടിനെയും നിർത്തി കുറെ പിക്‌സും എടുത്തു.എല്ലാരും അവരെ തന്നെ നോക്കി നിൽക്കുന്നത് കൊണ്ട് രണ്ടും ചമ്മൽ കൊണ്ട് എങ്ങോട്ടോടും എന്ന അവസ്ഥയിൽ ആണ്.
കുറച്ചു കയിഞ്ഞ് ഫുഡ് ഒക്കെ കയിച് നമ്മൾ അവിടുന്ന് തിരിച്ചു പോന്നു. എന്തായാലും മിട്ടായി കൊടുക്കൽ പരിപാടി അടിപൊളി യായി, എനി കല്യാണം കൂടി ഉഷാർ ആയി നടന്നാൽ മതിയായിരുന്നു മിട്ടായി കൊടുക്കൽ വിശേഷം ഒക്കെ എല്ലാരോടും നേരിട്ട് പറയണം എന്ന ആവേശത്തിൽ ആണ് കോളേജിൽ പോയത്.. ബസ് ഇറങ്ങി ഷാനയേം കൂട്ടി കോളേജിലേക്കുള്ള ഇടവഴിയിലൂടെ നടക്കുമ്പോൾ ആണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്… …..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…