Novel

എന്നും നിനക്കായ്: ഭാഗം 16

രചന: Ummu Aizen

ബസ് ഇറങ്ങി ഷാനയേയും കൂട്ടി കോളേജിലേക്കുള്ള ഇടവഴിയിലൂടെ നടക്കുമ്പോൾ ആണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. ഞങ്ങളുടെ പിന്നിലൂടെ ചീറി പാറി വന്ന ഒരു ജിപ്സി നമ്മളെ പാസ് ചെയ്തു പോയി. തലേ ദിവസം ആർത്തു പെയ്ത മഴയുടെ ഭാഗമായി നിറഞ്ഞു നിന്ന ചെളിവെള്ളം മുഴുവൻ റോഡിന്റെ ഭാഗത്തു നിന്നിരുന്ന എന്റെ ഡ്രെസ്സിൽ തെറിപ്പിച്ചു കൊണ്ടാണ് ആ തെണ്ടി പോയത്.

“ഇത്ര തിരക്കിട്ടു നിന്റെ അമ്മായി അപ്പന് വായു ഗുളിക വാങ്ങാൻ പോകുവാണോടാ തെണ്ടി..ഞാൻ വണ്ടി നോക്കി അലറി വിളിച്ചു.. പറഞ്ഞത് കേട്ടിട്ട് എന്ന പോലെ വണ്ടി റിവേഴ്സ് എടുത്തു വന്നു ഞങ്ങളുടെ അടുത്ത നിർത്തി. ഞങ്ങൾ നാലിന്റെയും കണ്ണ് അതിൽ നിന്ന് ഇറങ്ങാൻ പോകുന്ന ആളെ തിരഞ്ഞു കൊണ്ടിരിന്നു.

അയാൾ ഇറങ്ങിയതും നമ്മൾ നാലിന്റേയും കണ്ണ് ഓട്ടോമാറ്റിക് ആയി വികസിക്കാൻ തുടങ്ങി. സത്യം പറയാലോ ഇത്ര ഗ്ലാമർ ഉള്ള ഒരാളെ നേരിട്ട് കാണുന്നത് ആദ്യം ആയിട്ടാണ്.നല്ല ഹൈറ്റ്, ഉണ്ണി മുകുന്ദന്റെ ബോഡി, ദുൽകർ സൽമാന്റെ ഗ്ലാമർ, മൊത്തത്തിൽ ഏത് പെണ്ണും ഒന്ന് നോക്കി പോകുന്ന മൊതല്.

ബട്ട്‌ ഇപ്പോൾ ചെക്കന്റെ ഫേസ് കണ്ടിട്ട് അത്ര പന്തി തോന്നുന്നില്ല. നമ്മളെ നോക്കി കലിപ്പിൽ നിൽക്കുവാണ്. ചെക്കൻ കണ്ണുരുട്ടി കൊണ്ട് നമ്മളെ അടുത്തേക്ക് നടന്നു വന്നു. സത്യം പറയാലോ നമ്മൾക്ക് നല്ല പേടി ഉണ്ട് കേട്ടോ. ഓന്റെ കയ്യിന്ന് ഒന്ന് കിട്ടിയാൽ പിന്നെ ലൈഫിൽ എണീറ്റു നടക്കാൻ പറ്റത്തില്ല എന്ന് ഓനെ കണ്ടാൽ തന്നെ അറിയാം.എന്നാലും അതൊന്നും പുറത്തു കാണിക്കാതെ ഓനോട്‌ ചൂടാവാൻ തുടങ്ങി.

“എവിടെ നോക്കിയാടോ താൻ വണ്ടി ഓടിക്കുന്നത്.. മുഖത്ത രണ്ടു ഉണ്ടക്കണ്ണ് ഉണ്ടല്ലോ അത് ചുമ്മാ ഷോ കാണിക്കാൻ വച്ചതല്ലോ. ആവശ്യം ഉള്ളപ്പോൾ ഉപയോഗിക്കണം… നമ്മൾ ഓനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. “നടക്കുമ്പോൾ കുറച്ചു സൈഡിലൂടെ നടക്കണം അല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിച്ചു എന്നൊക്കെ ഇരിക്കും.

അതിനു എന്നോട് ചൂടായിട്ട് ഒരു കാര്യവും ഇല്ല ” എന്റെ ഡ്രസ്സ്‌ മുഴുവൻ ചെളി തെറിപ്പിച്ചതും പോരാ യാതൊരു കൂസലും ഇല്ലാത്ത ഓന്റെ പറച്ചിൽ കേട്ടിട്ട് നമ്മൾക്ക് പെരുവിരൽ മുതലങ്ങോട്ട്‌ എരിഞ്ഞു കേറി.. “തെറ്റ് ചെയ്തതും പോരാ ന്യായം പറയുകയും ചെയ്യുന്നോടാ തടിയാ… ” ഇതു വരെ കലിപ്പിൽ നിന്നവൻ ഞാൻ തടിയാന്നു വിളിച്ചതും അവന്റെ മുഖത്തു നിന്ന് എന്തൊക്കയോ ഭാവങ്ങൾ മിന്നി മറിയാൻ തുടങ്ങി..

“എടീ,,, നിന്നെയൊക്കെ ഏതു പട്ടിക്കാട്ടിന്ന് ആണെടീ കെട്ടിയെടുത്തത് മണിക്കൂറുകൾ വർക്ക്‌ ഔട്ട്‌ ചെയ്തു വർഷങ്ങൾ എടുത്തു ഞാൻ ഉണ്ടാക്കി എടുത്ത എന്റെ സിക്സ് പാക്ക് ബോഡി നോക്കി എന്നെ തടിയാന്നു വിളിക്കാന് നിനക്കു എങ്ങനെ തോന്നിഎടീ ചാള മേരി… ” “ചാള മേരി നിന്റെ മറ്റവൾ ആണെടാ തടിയാ ”

“ഒരിക്കൽ കൂടി എന്നെ തടിയാന്നു വിളിച്ചാൽ ഉണ്ടല്ലോ പിന്നെ നിലത്തുനിന്ന് വടി എടുക്കേണ്ടി വരും നിന്നെ..” “തടിയാ തടിയാ തടി……” “ഉമ്മാ………….. “മൂന്നു തവണ വിളിക്കുന്നതിന്‌ മുന്നേ ചെക്കൻ എന്നെ ആ ചെളി കുണ്ടിലേക്ക് തന്നെ തള്ളിയിട്ടു… “തെണ്ടി…. ഡാ…. നിനക്കു ഞാൻ വച്ചിട്ടുണ്ടടാ കൊരങ്ങാ… ”

ചെക്കൻ ഞാൻ പറയുന്നത് ഒന്നും മൈൻഡ് ചെയ്യാതെ പുച്ഛത്തോടെ ഒരു ചിരിയും ചിരിച്ചു വണ്ടിയിൽ കേറി ഓന്റെ പാട്ടിനു പോയി… ################## കോളേജിൽ ഒരിടത്ത് …… “എടീ നാദീ.. അജു വന്നെടീ…” സിയാ ഓടികൊണ്ട് വന്നു പറഞ്ഞു…. “ആണോടാ…”. അവളുടെ കണ്ണുകൾക്ക് തിളക്കം കൂടി, ചുണ്ടിലെ ചിരിയുടെ മാറ്റ് കൂടി… അവർ പാർക്കിങ് ഭാഗം കാണാൻ പറ്റുന്ന വരാന്തയിലേക്ക് ഓടി…

അവർ മത്രമല്ല അതു കേട്ട അവിടെഉള്ള ഗേൾസ് മൊത്തം… അജു വണ്ടി പാർക്കിംഗ് ഭാഗത്തു വച്ചു ഇറങ്ങുമ്പോൾ തന്നെ ഫ്രണ്ട്‌സ് ഒക്കെ അവന്റെ ജിപ്സി കണ്ടു അങ്ങോട്ടേക്ക് വന്നിരുന്നു. നാളുകൾക്കു ശേഷം കണ്ടതിന്റെ സന്തോഷത്തിൽ അവർ പരസ്പരം കെട്ടിപിടിച്ചു. വിശേഷങ്ങൾ ഒക്കെ പറഞ്ഞുകൊണ്ട് അവനെയും കൂട്ടി അവരുടെ സ്ഥിരം പ്ലേസിലേക്ക് പോയി. ഇതൊക്കെ വരാന്തയിൽ നിന്നു വീക്ഷിച്ചുകൊണ്ടിരിവാണ് നാദിയും ടീമും…

അവനെ കണ്ടതും അവളുടെ ഹൃദയത്തിൽ എന്തിനെന്നു ഇല്ലാതെ സന്തോഷം അലതല്ലി. “എടീ നാദി…ഇവന്റെ ഗ്ലാമർ വർഷം കഴിയും തോറും കൂടി വരുവാണല്ലോ..” സിയാ നാദിയെ നോക്കി പറഞ്ഞു… അതിനു മറുപടി എന്നോണം അവൾ അവളെ നോക്കി പുഞ്ചിരിച്ചു. “പക്ഷെ പറഞ്ഞിട്ട് എന്താ കാര്യം അനുഭവിക്കാൻ യോഗം ഇല്ല…

നീ ചുമ്മാ വായിനോക്കി നിൽക്കത്തെ ഉള്ളു അവന്റെ വാശിയുടെ കാര്യം എല്ലാർക്കും അറിയുന്നത് അല്ലെ… ഈ ജന്മം ഓൻ ആർക്കു മുന്നിലും മുട്ട് കുത്താൻ പോവുന്നില്ല.. “അവളെ ചൊടിപ്പിക്കാൻ എന്നോണം ഇതൊക്കെ കേട്ട് നിന്ന ഫാത്തിമ അവരോടു പറഞ്ഞു.. ഇതു കേട്ടതും നാദിയുടെ മുഖത്തെ ചിരി മാഞ്ഞു പകരം ദേഷ്യം ആയി…

അത് മറച്ചു വച്ചു വ്യാജ ചിരി ഉണ്ടാക്കി… . “പിന്നെ ഒരു വാശിയുടെ പുറത്തു ജീവിതകാലം മുഴുവൻ അവൻ ബ്രഹ്മചാരി യായി നടക്കുവല്ലേ ഓൻ… നിങ്ങൾ കണ്ടോ അവൻ ഈ എന്റെ സ്നേഹത്തിന് മുന്നിൽ കീഴടങ്ങുന്ന ദിവസം ദൂരത്ത് ഒന്നുമല്ല… ആ കാഴ്ച കൺകുളിർക്കെ കാണാൻ കാത്തിരുന്നോ എല്ലാരും “ഫാത്തിമയെയും ടീമിനേം നോക്കി പറഞ്ഞു സിയാ യെയും കൂട്ടി ഓൾ ക്ലാസ്സിലേക്ക് പോയി. ##################

ഡ്രസ്സ്‌ മുഴുവൻ ചളിയായത് കൊണ്ട് ഷാനയുടെ വീട്ടിൽ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ടാണ് കോളേജിലേക്ക് പോയത്.. സാധാരണ ഞാൻ കോളേജിൽ വരുമ്പോൾ സിമ്പിൾ ആയിട്ടുള്ള ഡ്രസ്സ്‌ ആണ് ഇടാറ്. ഷാന ആണേൽ ഫുൾ ഹെവി ആയിട്ടുള്ള ഡ്രസ്സ്‌ മാത്രമേ ഇടുള്ളൂ കല്യാണത്തിന് വരുന്ന പോലെയാ കോളേജിൽ വരിക എന്നും പറഞ്ഞു ഞങ്ങൾ കളിയാക്കാറും ഉണ്ട്. ഇന്ന് എനിക്കും കിട്ടി പണി.

മെറൂൺ കളർ ഗൗണിൽ ഗോൾഡൻ സ്റ്റോൺ വർക്ക്‌ വരുന്ന ഡ്രസ്സ്‌ ആണ് ഓൾ എനിക്ക് ഇടാൻ തന്നത്.. ക്ലാസ്സിൽ എത്തുമ്പോയേക്കും അനസ് സർ വന്നിരുന്നു. എന്നെ കണ്ടപാടെ സർ അടിമുടി ഒന്ന് നോക്കി. “തന്നെ ഇന്ന് ആരെങ്കിലും പെണ്ണ് കാണാൻ വരുന്നുണ്ടോ “സർ നമ്മളെ നോക്കി ആക്കി കൊണ്ട് ചോദിച്ചു.

. “ഇല്ല “ഞാൻ ചമ്മലോടെ പറഞ്ഞു ശരി കേറി ഇരിക്ക്… സർ നമ്മളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു.. കേൾക്കേണ്ട താമസം നമ്മൾ നാലും അവരവരുടെ സീറ്റിൽ പോയി ഇരുന്നു. ക്ലാസ്സിലെ ബാക്കിയുള്ള കുട്ടികൾ നമ്മളെ അന്യഗ്രഹ ജീവിയെ നോക്കുന്ന പോലെ നോക്കുന്നുണ്ട്… “എടീ മഹാബോറാണോടീ…” ഓരോന്നിന്റെ നോട്ടം കണ്ടു ഞാൻ പാറുനെ തോണ്ടി ചോദിച്ചു. “സൂപ്പർ ആയിട്ടുണ്ട് അതാ എല്ലാരും നോക്കുന്നത് “ഓൾ നമ്മളെ നോക്കി സൈറ്റ് അടിച്ചോണ്ട് പറഞ്ഞു..

ഇന്റർവെൽ ടൈം ആയപ്പോൾ ചങ്കൂസിനേം കൂട്ടി നമ്മൾ യാസീക്കന്റെ സ്ഥിരം പ്ലേസ് ആയ മാവിൻ ചുവട്ടിലേക്ക് വിട്ടു. അവിടെ എത്തുന്നതിനു മുന്നേ യാസീക്കാ അവിടെ സംസാരിച്ചു ഇരിക്കുന്നത് ഞാൻ കണ്ടു. പടച്ചോനെ ഈ ചെക്കന്റെ ഗ്ലാമർ ഇങ്ങനെ ഡെയിലി കൂട്ടിയാൽ എന്നെക്കാളും മുന്നേ വേറെ വല്ലവരും വന്നു കൊത്തി കൊണ്ട് പോവാൻ സാധ്യത ഉണ്ട്.. ഹൂഫ് എന്താ ഗ്ലാമർ നമ്മൾ ഓനെ തന്നെ നോക്കികൊണ്ട് നടക്കാൻ തുടങ്ങി..

അതിനിടയിൽ നമ്മുടെ മായാലോകം വരെ ഒന്നുപോയിട്ടോ.. ഓനും ഞാനും മാത്രം ഉള്ള ഞങ്ങളുടെ പ്രണയലോകത്തൂടെ ഇങ്ങനെ സ്വപ്നം കണ്ടു മുന്നോട്ട് നടന്നതും എതിരെ വേഗത്തിൽ വന്ന ആരോ ആയിട്ട് കൂട്ടി മുട്ടി ഞാൻ പിന്നിലേക്ക് തെറിച്ചു വീഴാൻ പോയി.. പക്ഷെ വീണില്ല അതിനു മുന്നേ അവൻ നമ്മളെ കൈ പിടിച്ചു താങ്ങി നിർത്തി… ഇവന്റെ നെഞ്ച് എന്താ കരിങ്കല്ല് ആണോ തല എന്തൊരു വേദനയാ നമ്മൾ തല തടവികൊണ്ട് ഓനെ നോക്കിയതും എന്നെ ചളിയിൽ തള്ളിയിട്ടവൻ ആണെന്ന് കണ്ടു നമ്മൾക്ക് കലി കേറി…

“തന്നോട് ആരാടോ എന്നെ പിടിക്കാൻ പറഞ്ഞത്? ഞാൻ നേരെ നിൽക്കാതെ ആണ് ഓനോട്‌ ചൂടായത് എന്ന് മനസ്സിലായത് നടുവും കുത്തി താഴെ വീണപ്പോൾ ആണ്.. തനിക്ക് എന്നെ തള്ളിയിടൽ തന്നെ ആണോ പണി “വീണ വേദനയിൽ ഞാൻ വീണ്ടും ഓനോട്‌ ചൂടായി.. “താൻ തന്നെ അല്ലെ പറഞ്ഞത് തന്നെ തൊടാൻ പാടില്ലെന്ന്. തൊടാതെ താങ്ങി നിർത്താൻ ഞാൻ ജിന്ന് ഒന്നും അല്ല “എന്നും പറഞ്ഞു ഓൻ എന്നെ നോക്കി കണ്ണുരുട്ടുവാണ്.

ഫ്രണ്ട്സിനെ നോക്കിയപ്പോൾ അവർ നിന്നു കിണിക്കുവാണ് അലവലാതീസ്… നിന്ന് കിണിക്കാണ്ട് പിടിച്ചു പോക്കെടീ. ഒറ്റക്ക് എണീക്കാൻ നോക്കിയിട്ട് പറ്റാത്തത് കൊണ്ട് നമ്മളെ ചങ്കുസിനോട് ദേഷ്യത്തോടെ പറഞ്ഞു.. അവർ വന്നു നമ്മളെ എണീറ്റു നിർത്തിച്ചു. പടച്ചോനെ എന്റെ നടു പോയെന്നാ തോന്നുന്നേ നല്ല വേദന.. നടു പിടിച്ചിട്ട് ഉള്ള നമ്മളെ കളി കണ്ടു തടിയൻ ആണേൽ ചിരി കണ്ട്രോൾ ചെയ്തു നിൽക്കുവാണ്.

അത് കണ്ടു നമ്മുടെ കലി ഒന്നുടെ കൂടി. “തള്ളി ഇട്ടതും പോരാ നിന്നു കിനിക്കുന്നോടാ തടിയാ ” ടീ… നിന്നോട് പല തവണ പറഞ്ഞു എന്നെ അങ്ങിനെ വിളിക്കരുത് എന്ന്.. നിനക്കു കിട്ടിയത് ഒന്നും പോരേ… ” “ഇനിയും വിളിക്കും തടിയാ… തടി…. “വിളിച്ചു തീർന്നില്ല അതിനു മുന്നേ “ഡീ… ന്നും വിളിച്ചു ഓൻ നമ്മൾക്ക് നേരെ വരാൻ തുടങ്ങി.അപ്പോയെക്കും നാലു ബോയ്സും വന്നു ഓനെ തടഞ്ഞു നിർത്തി എന്നോട് പറഞ്ഞു…

“ചുമ്മാ ചൊറിയാൻ നിന്നിട്ട് ഓന്റെ കയ്യിന്നു ഒന്ന് കിട്ടിയാൽ താങ്ങാൻ പറ്റില്ല കേട്ടോ” “അല്ല നിങ്ങൾ തമ്മിൽ എങ്ങിനെയാ പരിജയം”യാസീക്ക സംശയത്തോടെ ചോദിച്ചു ഇന്ന് രാവിലെ നടന്ന സംഭവങ്ങൾ ഒക്കെ ഞാൻ അവരോടു പറഞ്ഞു. അത് കേട്ട് തലങ്ങും വിലങ്ങും ചിരിക്കുവാണ് ജന്തുക്കൾ. “അപ്പൊ ഇവന്റെ സ്വഭാവം കൂടുതൽ പരിജയപെടുത്തേണ്ട ആവശ്യം ഇല്ലല്ലോ അല്ലേ… പിന്നെ കുറച്ചു ദേഷ്യവും വാശിയും കൂടുതൽ ആണെന്നെ ഉള്ളു നല്ലവനാ… അല്ലേടാ അജു…”

ഫറൂക്ക ഓന്റെ തോളിൽ കൈ ഇട്ടോണ്ട് പറഞ്ഞു. പിന്നെ ഞങ്ങളെ എല്ലാം ഓനിക്ക് പരിജയപെടുത്തി കൊടുക്കുകയും ചെയ്തു. ഓൻ അവിടെ ഉള്ളത് കൊണ്ട് അവിടെ അതികം നിൽക്കണ്ട് നമ്മൾ ക്ലാസ്സിലേക്ക് പോന്നു. ചുമ്മാ മനുഷ്യനു പണിയാവാൻ ഓരോന്നിനെ കെട്ടിയെടുത്തോളും.. ഓനോട്‌ ഉള്ള ദേഷ്യം കൊണ്ട് നമ്മൾ ഓരോന്ന് പിറുപിരുതൊണ്ട് ഇരുന്നു. ബാക്കി മൂന്നും ഓനെ വർണിച്ചു കൊണ്ടിരിക്കുവാണ്.

കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചു ബോയ്സ് ക്ലാസ്സിലേക്ക് വന്നു. അതിൽ ഒരുത്തൻ സംസാരിക്കാൻ തുടങ്ങി. “ഹലോ ഫ്രണ്ട്‌സ്, ഐ ആം ഷെഫിൻ ഷഹബാസ്. ഈ കോളേജിൽ m.com ഫൈനൽ ഇയർ സ്റ്റുഡന്റ് ആണ്. അതിനുപരി ഈ കോളേജ് യൂണിയൻ ചെയർമാൻ ആണ്. നിങ്ങളെ എല്ലാരേയും ഈ കോളേജിലെക് വെൽക്കം ചെയ്യുന്നതിന് വേണ്ടി ഞങ്ങൾ നാളെ ഒരു പ്രോഗ്രാം അറേഞ്ച് ചെയ്തിട്ടുണ്ട്.

അതിനു നിങ്ങളെ എല്ലാരേയും ഇൻവൈറ്റ ചെയ്യാൻ വേണ്ടിയാണ് ഇപ്പോൾ ഞങ്ങൾ വന്നിരിക്കുന്നത്. നാളെ ഈവനിംഗ് ആണ് പ്രോഗ്രാം ഇങ്ങനെ ഓരോന്ന് പറയുമ്പോഴും ഇടക്ക് എന്നെ നോക്കി കണ്ണുരുട്ടുണ്ട്. ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ നമ്മൾ എത്ര ആലോചിച്ചിട്ടും ഓർമ വരുന്നില്ല. അവൻ ക്ലാസ്സിന്നു ഇറങ്ങി പോകുമ്പോൾ എന്നോട് പുറത്തേക്ക് ചെല്ലാൻ ആക്ഷൻ കാണിച്ചു. പുറത്തിറങ്ങിയതും ഓൻ നമ്മളെ ഒരു ഭാഗത്തു പിടിച്ചു നിർത്തി പറയുന്ന കാര്യങ്ങൾ കേട്ടതും ഓനെ എവിടെയാണ് കണ്ടത് എന്നുള്ള ഓർമ താനെ വന്നു. …..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button