Novel

എന്നും നിനക്കായ്: ഭാഗം 17

രചന: Ummu Aizen

എന്നെ ഒരു ഭാഗത്തു പിടിച്ചു നിർത്തി ഓൻ പറയുന്ന കാര്യങ്ങൾ കേട്ടതും അവനെ എവിടെയാണ് കണ്ടത് എന്നെനിക്ക് തനിയെ ഓർമ്മ വന്നു. “എന്താടീ.. നിനക്ക് ഓർമയുണ്ടോ എന്നെ? നിനക്ക് ഇല്ലെങ്കിലും എനിക്ക് അത്ര വേഗം മറക്കാൻ പറ്റുമോ നിന്നെ. ആളുകളുടെ മുന്നിൽ നീ എന്നെ ഒരു കള്ളൻ ആക്കി അപമാനിച്ചില്ലേ .

പടച്ചോൻ ആയിട്ടാ നിന്നെ ഈ കോളേജിൽ എത്തിച്ചത്. നാളത്തെ ഫങ്ക്ഷൻ നിനക്കു ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവം ആയിരിക്കും. എല്ലാവരുടെയും മുന്നിൽ വച്ചു നിന്നെ ഞാൻ കരയിക്കും. ഇനി നാളെ മുങ്ങാനുള്ള വഴി തിരയേണ്ട അങ്ങനെ സംഭവിച്ചാൽ അതിലും വലിയ പണിയാവും നിന്നെ കാത്തിരിക്കുന്നത്.

അപ്പൊ നാളെ കാണാം എന്നും പറഞ്ഞു നമ്മളെ നോക്കി ഒരു കൊലചിരിയും ചിരിച്ചു ഓൻ ഓന്റെ പാട്ടിനു പോയി… നമ്മൾ ആണേൽ ടെൻഷൻ കേറി തളർന്നു പോയി. യാന്ത്രികമായി നമ്മളെ സീറ്റിൽ പോയി ഇരുന്നു. “എടീ അവൻ എന്തിനാ നിന്നെ വിളിച്ചുകൊണ്ട് പോയത്? നിങ്ങൾ തമ്മിൽ എങ്ങിനെയാണ് പരിജയം എന്നൊക്കെ ചങ്കൂസ് മാറി മാറി ചോദിക്കുന്നുണ്ട്. ഞാൻ സംഭവം എന്താന്ന് ഓരോട് പറയാൻ തുടങ്ങി….

മാസങ്ങൾക്ക് മുമ്പ് ഞാനും റിനുവും വാവയും കൂടി ഉപ്പാന്റെ കൂടെ ഷോപ്പിങിന് പോയി. എന്തോ അർജെന്റ് കാര്യം ഉണ്ടെന്ന് പറഞ്ഞു ഞങ്ങളേം മാളിൽ ഇറക്കി ഉപ്പ പോയി. ഞാൻ ബാഗ് എടുക്കാത്തത് കൊണ്ടും മറവിയുടെ അസുഖം കുറച്ചു കൂടുതൽ ആയത് കൊണ്ടും എന്റെ വാലറ്റ് ഞാൻ വാവയുടെ ബാഗിൽ ഇട്ട് കൊടുത്തു.

പർച്ചെസിങ് ഒക്കെ കഴിഞ്ഞു ക്യാഷ് കൊടുക്കാൻ നോക്കിയപ്പോൾ ബാഗിൽ വാലറ്റ് ഇല്ല. ഞങ്ങൾ ബാഗ് മുഴുവൻ വലിച്ചിട്ടു നോക്കിയെങ്കിലും അത് കിട്ടിയില്ല.കുറേ സാധനം വാങ്ങേണ്ടത് കൊണ്ട് കുറേ പൈസയും ഉണ്ടായിരുന്നു. അത് എങ്ങാൻ കിട്ടിയില്ലേൽ ഉപ്പ നമ്മളെ പഞ്ഞിക്കിട്ടത് തന്നെ. നമ്മൾ മൂന്നും കൂടി എല്ലായിടത്തും തപ്പാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ വാലെറ്റും കയ്യിൽ പിടിച്ചു പൈസ എണ്ണുന്ന ഈ ചെറുക്കനെ ആണ് നമ്മൾ കാണുന്നത്.

നമ്മൾ ഓന്റെ അടുത്ത് പോയി എന്റെ വാലെറ്റും പൈസയും പിടിച്ചു വാങ്ങി ഓനോട്‌ ചുടാവാൻ തുടങ്ങി. “കണ്ടാൽ എന്തൊരു മാന്യനാ കയ്യിലിരിപ്പോ മോഷണവും. നല്ല ആരോഗ്യം ഉണ്ടല്ലോ വല്ല പണിക്കും പോയി ജീവിച്ചൂടെ.” “ദേ.. അനാവശ്യം പറഞ്ഞാലുണ്ടല്ലോ..? പെണ്ണാണെന്ന് നോക്കില്ല എന്റെ കയ്യിന്റെ ചൂടറിയും നീ.. പൈസ സൂക്ഷിക്കാതെ കളഞ്ഞതും പോരാ എന്നോട് ചുടാവുന്നോ” ഓൻ നമ്മളോട് ചീറി “ഓ ഒരു പുണ്യാളൻ വന്നേക്കുന്നു.

കളഞ്ഞു കിട്ടിയതാണെങ്കിൽ അവകാശപെട്ടവർ ഉണ്ടോ എന്ന് നോക്കണം അല്ലെങ്കിൽ അധികൃതരെ അറിയിക്കണം അല്ലാതെ ഇവിടെ നിന്നു എണ്ണി നോക്കുകയല്ല വേണ്ടത്” അവസാനം ഞാൻ കള്ളൻ ആവുന്നത് പേടിച്ചിട്ടാ ആദ്യം തന്നെ എണ്ണി നോക്കിയത്. ഇപ്പൊ അതും കൊണ്ട് ഞാൻ പെട്ടല്ലോ പടച്ചോനെ. ഓൻ ഓനോട്‌ തന്നെ പതുക്കെ പറഞ്ഞത് ആണ്. “വല്ലതും പറയാൻ ഉണ്ടേൽ ഉച്ചത്തിൽ പറയണം ” അങ്ങനെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ തമ്മിൽ വഴക്കായി.

അത് കേട്ട് അവിടെ ഉള്ളവർ ഒക്കെ ഞങ്ങളുടെ അടുത്തേക്ക് വരാൻ തുടങ്ങി. അവർ അവനെ പോലീസിൽ ഏൽപ്പിക്കണം.നല്ലോണം പെരുമാറണം എന്നൊക്കെ പറഞെങ്കിലും ഓൻ നിരപരാധി ആണെന്ന് നമ്മൾക്കും മനസിലായത് കൊണ്ട് പൈസ കിട്ടിയില്ലേ അത് കൊണ്ട് ഞങ്ങൾക്ക് പരാതി ഒന്നും ഇല്ല വിട്ടയക്കാൻ പറഞ്ഞു ഓനെ വിട്ടെങ്കിലും എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ടാണ് ഓൻ പോയത്.

അപ്പൊയെ റിനു പറഞ്ഞതാ വെറുതെ തെറ്റിദ്ധരിച്ചത് അല്ലെ ഒരു സോറി പറയാം എന്ന്. എന്നാൽ നമ്മൾ എനി ഒരിക്കലും കാണാൻ പോലും ചാൻസ് ഇല്ലാത്ത ഒരുത്തനോട് സോറി പറഞ്ഞു വില കളയണ്ട എന്നും പറഞ്ഞു ഞാൻ അതിനൊന്നും നിന്നില്ല. അവൻ ഇങ്ങനെ എന്റെ മുന്നിലേക്ക് വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല.

നമ്മൾ ഒരു ദീർഘശ്വാസം വിട്ടു ഇത്രയും പറഞ്ഞപ്പോൾ ചങ്കുസ് ആകെ ശോകഭാവത്തിൽ ഇരിപ്പാണ്. പ്രശ്നം ഒന്നും ഉണ്ടാവില്ല, നീ ധൈര്യം ആയി ഇരിക്ക്, എന്നൊക്കെ പറഞ്ഞു അവർ നമ്മളെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും എന്റെ മനസ്സ് മുഴുവൻ ഓൻ എന്ത് പണി തരും എന്നോർത്ത് ടെൻഷൻ അടിച്ചുകൊണ്ടിരുന്നു. ലഞ്ച് ബ്രേക്കിലും, കോളേജ് കഴിഞ്ഞു പോവുമ്പോഴുമൊക്കെ യാസിക്കാനെയും ടീമിനെയും കണ്ടെങ്കിലും ആ തടിയൻ കൂടെ ഉള്ളത് കൊണ്ട് ആ ഭാഗമേ പോയില്ല.

സത്യം പറഞ്ഞാൽ ടെൻഷൻ കാരണം അന്ന് രാത്രി ഉറക്ക് പോലും വന്നില്ല. എന്തു പണിയാവും ആ കോപ്പ് നമ്മക്ക് തരാൻ പോവുന്നെ എന്ന് മാത്രം ആയിരുന്നു മനസ്സിൽ മുഴുവൻ. കോളേജിൽ പോവണ്ട എന്ന് വച്ചാൽ അതും നടക്കില്ല. വന്നില്ലെങ്കിൽ അതിലും വലിയ പണി തരും എന്ന് ഓൻ ആദ്യമേ വാണിംഗ് ചെയ്തതാണ്. രണ്ടും കല്പിച്ചു നമ്മൾ കോളേജിലേക്ക് പോവാൻ തന്നെ തീരുമാനിച്ചു.

പിറ്റേന്ന് കോളേജിലെത്തി ടൈം ആയപ്പോൾ ഞങ്ങൾ എല്ലാരും പ്രോഗ്രാം ഹാളിലേക്ക് പോയി. ഹാൾ മൊത്തം സ്റുഡന്റ്സിനെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. അവിടെയൊക്കെ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ആദ്യം കുറച്ചു നേരം പ്രിൻസിപ്പൽ സാറിന്റെയും ടീച്ചേഴ്സിന്റെയും ഒക്കെ കുഞ്ഞു സ്പീച് ഒക്കെ ഉണ്ടായിരുന്നു. പിന്നെ സ്റ്റേജ് സീനിയേഴ്സിനു വിട്ടു കൊടുക്കുന്നു എന്നും പറഞ്ഞു അവർ അവിടുന്ന് പോയി.

ഇപ്പോൾ ആ ഷെഫിൻ കോന്തൻ എന്തൊക്കെയോ പറയുന്നുണ്ട്. അതിനു ശേഷം വേറെ ആരൊക്കെയോ വന്നു എന്തൊക്കെയോ പറഞ്ഞു.പിന്നെ സന്തോഷം ഉള്ള കാര്യം എന്താന്ന് വച്ചാൽ എന്റെ യാസീക്കന്റെ പാട്ട് ഉണ്ടത്രേ. ഓൻ നന്നായി പാടുമെന്ന് ഇപ്പു പറഞ്ഞു കേട്ടിട്ടുണ്ട് എങ്കിലും നേരിട്ട് കേട്ടിട്ടില്ല. ഞാൻ അതിനായി കാതോർത്തിരുന്നു. അധികം താമസിക്കാതെ ഓൻ വന്നു പാടാൻ തുടങ്ങി. ഹരേ… വാ… എന്താ ഒരു ഫീൽ .

നല്ല ഒരു ഹിന്ദി റൊമാന്റിക് സോങ് ആണ് ഓൻ പാടിയത്. പാടി കഴിഞ്ഞപ്പോൾ ഹാൾ മുഴുവൻ കയ്യടി ശബ്ദം നിറഞ്ഞു നിന്നു. പടച്ചോനെ ഇതൊക്കെ കേട്ട് വല്ല കോന്തത്തിമാരും എന്റെ ചെറുക്കനെ കണ്ണു വെക്കുമോ.അങ്ങിനെ വല്ലതും സംഭവിച്ചാൽ ഞാൻ ഓനേം കൊല്ലും ഓളേം കൊല്ലും. അല്ല പിന്നെ നമ്മൾ നമ്മളോട് തന്നെ പറഞ്ഞതാണ് കേട്ടോ. കുറച്ചു കഴിഞ്ഞാണ് എനി ജൂനിയേഴ്സിനെ ഇൻട്രൊഡ്യൂസ് ചെയ്യുന്ന പരിപാടിയിലേക്ക് കടക്കാം.

അപ്പോൾ ഞങ്ങൾ ഓരോരുത്തർക്കും ഓരോ ടാസ്ക് തരും അത് ഓരോരുത്തരും ചെയ്യേണ്ടത് ആണ്. ഇതൊക്കെ നമ്മൾക്ക് ആദ്യമേ അറിയുന്ന കാര്യം ആയത് കൊണ്ട് നമ്മൾ അതൊന്നും ശ്രദ്ധിച്ചില്ല. നമ്മളെ ഹാർട്ട്‌ വീണ്ടും ടെൻഷൻ കാരണം ഡിജെ കളിക്കാൻ തുടങ്ങി. ബാച്ചിന്റെ അടിസ്ഥാനത്തിൽ ആണ് സ്റ്റേജിലേക്ക് പോവേണ്ടത്.

ഫസ്റ്റ് ചാൻസ് കിട്ടിയത് ഞങ്ങളുടെ ബാച്ചിന് ആണ്. ആദ്യം ബോയ്സ് ഓരോരുത്തർ ആയി സ്റ്റേജിലേക്ക് പോയി. അതിനു ശേഷം ഗേൾസും. ഓരോരുത്തർക് കിട്ടുന്ന ടാസ്‌കും അവർ ചെയ്യുന്ന രീതിയും ഒക്കെ കണ്ടിട്ട് ഹാൾ മൊത്തം കയ്യടിയുടെയും പൊട്ടിചിരിയുടെയും ശബ്ദങ്ങൾ ഉയരുന്നുണ്ട്. എന്നാൽ എനിക്ക് മാത്രം ഒന്നും ശ്രദ്ധിക്കാനോ ആസ്വദിക്കാനോ കഴിഞ്ഞില്ല. പാറുവിനും ഫിദുവിനും couple ഡാൻസ് കളിക്കാൻ ആണ് ടാസ്ക് കിട്ടിയത്.

പാറു നല്ല ഡാൻസർ ആണ്. ഫിദുവിന് ആണേൽ അതിന്റെ എ ബി സി ഡി പോലും അറിയില്ല. എന്നാലും പാറു ഫിദുവിനെ കൊണ്ട് കഷ്ട്ടപെട്ടു കളിപ്പിക്കുന്നുണ്ട്. ഷാനക്ക് പാട്ടു പാടാൻ ആണ് ടാസ്ക് കിട്ടിയത്. ഓൾ ആൾറെഡി നല്ല സിംഗർ ആയത് കൊണ്ട് അതും നന്നായി കഴിഞ്ഞു. പടച്ചോനെ അടുത്തത് എന്റെ ചാൻസ് ആണ്. ഞാൻ പേടിച്ചുകൊണ്ട് പതിയെ സ്റ്റേജിലേക്ക് നടന്നു.

സ്റ്റേജിന്റെ ഒരു ഭാഗത്തായി ഷെഫിനും വേറെ കുറച്ചു ബോയ്സും നിൽക്കുന്നുണ്ട് അവർ എന്നോട് എന്നെ ഇൻട്രൊഡ്യൂസ് ചെയ്യാൻ പറഞ്ഞു. ഞാൻ എന്റെ ഡീറ്റെയിൽസ് ഒക്കെ പറയാൻ തുടങ്ങി. പേടി കാരണം നമ്മൾക്ക് ആണേൽ വിക്ക് ഒക്കെ വന്നിട്ടുണ്ട്. ഞാൻ പറയുന്ന കേട്ടിട്ട് കാണികൾ ഒക്കെ ചിരിക്കാൻ തുടങ്ങിയിട്ടുണ്ട്. ജന്തുക്കൾ. അവർക്ക് അറിയില്ലല്ലോ എന്റെ ടെൻഷൻ…

എന്റെ പേടി മനസിലായില്ല എന്നോണം ഷെഫിൻ തന്നെ നമ്മൾക്ക് നമ്മുടെ ടാസ്ക് പറഞ്ഞു തന്നു. അത് കേട്ടതും ഞാൻ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആയി……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button