Novel

എന്നും നിനക്കായ്: ഭാഗം 2

രചന: Ummu Aizen

നമ്മൾ നമ്മളെ ബാഗും എടുത്ത് കിച്ചനിലേക്ക് വിട്ടു അവിടെ നടക്കുന്ന കാഴ്ച കണ്ടതും ഞാൻ അവിടെ സ്റ്റക്ക് ആയി നിന്നു.നമ്മളെയും കാത്തു ഭദ്രകാളി ലുക്കിൽ നമ്മളെ നോക്കി കണ്ണുരുട്ടുന്നുണ്ട് നമ്മളെ പുന്നാര ഉമ്മ.എല്ലാരും ടേബിളിന് ചുറ്റും ഇരുന്ന് ബ്രേക്ഫാസ്റ്റ് കഴിക്കാൻ തുടങ്ങിയിരുന്നു.നമ്മൾ ഉമ്മനെയും നോക്കി സ്റ്റൈൽ ആയിട്ട് ചിരിച്ചു കൊടുത്തു.ഉമ്മ നമ്മളോട് പറയാൻ പോവുന്ന കാര്യങ്ങളും പ്രതീക്ഷിച്ചു നിന്നു.

“ഉമ്മാ… ചായ ” ഓ.. തമ്പുരാട്ടി എഴുന്നള്ളിയോ… ഇവിടുന്ന് എത്ര മണിക്ക് കോളേജിലേക്ക് ഇറങ്ങണോ അപ്പോഴാണ് പെണ്ണ് എണീറ്റു വരുന്നത്. അതും പോരാഞ്ഞിട്ട് എന്നോട് ചായ എടുത്ത് കൊടുക്കാനും എന്നും പറഞ്ഞ് ഉമ്മ നമ്മളെ നോക്കി കണ്ണുരുട്ടി. പാവം ഞാൻ… എന്റുമ്മാ… ഉമ്മയുടെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ ഒരിക്കലും ഉമ്മയെ സഹായിക്കലില്ല എന്ന്. ഇന്നലെ വരെ ഞാൻ എല്ലാ ജോലിയിലും ഇങ്ങളെ സഹായിച്ചില്ലേ?ഇന്ന് കോളേജ് ഉള്ളത് കൊണ്ടല്ലേ.

എന്നും പറഞ്ഞു നമ്മൾ ചിണുങ്ങി. ആണോ… എടീ… നിന്നെ പോലെ തന്നെയല്ലേ ഇപ്പുവും റിനുവും. ഇപ്പു കോളേജിൽ പോവുന്നതിനു മുമ്പ് എന്നെ സഹായിക്കാറുണ്ട്. നിന്നെക്കാൾ ഇളയതല്ലെടി റിനു, എന്നിട്ടും ഓൾ സ്കൂൾ പോവുന്നത് എന്നെ കഴിയുന്നത്ര സഹായിച്ചിട്ടാണ്. നിനക്ക് മാത്രം ഇതൊന്നും പറ്റില്ല അല്ലേ. എന്നും പറഞ്ഞു ഉമ്മ നമ്മളെ നേരെ ചീറി. എന്റെ പൊന്നു reyyu ബാക്കി ഓൾ വന്നിട്ട് പറയാം.

എന്നും പറഞ്ഞു ഉപ്പച്ചി നമ്മളെ രക്ഷപ്പെടുത്തി. നല്ലൊരു ദിവസമായിട്ട് നീ ഓളെ mood കളയാതെ… അല്ലേലും ഉപ്പ നമ്മളെ മുത്താണ്. അപ്പോയെക്കും ഇപ്പു നമ്മക്ക് ചായയുമായി വന്നു. അവിടിരിക്ക് ഞാൻ ഭക്ഷണം എടുത്ത് തരാമെന്ന് ഓൾ നമ്മളോട് പറഞ്ഞു. “എനിക്ക് വേണ്ട, എന്റെ വയർ ഫുൾ ആയി ” ഞാൻ ഉമ്മാനെ നോക്കികൊണ്ട് പറഞ്ഞു. “ആ റിഷു ഇത് നിന്റെ പഠനത്തിന്റെ അവസാന കാലഘട്ടമാണ്.

അത് കൊണ്ട് പറ്റാവുന്നത്ര അടിച്ചു പൊളിച്ചോ ” നമ്മളെ സൈറ്റ് അടിച്ചോണ്ട് ഉപ്പ പറഞ്ഞു. നമ്മൾ ഉപ്പാക്ക് done എന്നുള്ള ആക്ഷൻ കാണിച്ചു. “നല്ല ബെസ്റ്റ് ഉപ്പ… പഠിക്കാൻ പറഞ്ഞു വിടുന്ന മോളോട് പറയണത് കേട്ടില്ലേ… ഇതൊന്നും കേട്ടിട്ട് നീ തുള്ളേണ്ട കേട്ടോ നല്ല അടക്കത്തിലും ഒതുക്കത്തിലും നിന്നോണം കേട്ടോ. ആളുകളെക്കൊണ്ട് ചുമ്മാ അതും ഇതും പറയിക്കരുത് നിന്റെ മരം കേറി സ്വഭാവം കണ്ടാൽ നല്ല കുടുംബത്തിൽ നിന്ന് ഒരു ചെക്കനെ കിട്ടുമെന്ന് എനിക്ക് തോന്നണില്ല.” എന്ന് ഉമ്മ നമ്മളെ നോക്കി പറഞ്ഞു.

“എടീ reyyu ഇവർ എന്റെ മക്കൾ ആണ്… അവർ എന്ത് ചെയ്യുമ്പോഴും എന്നെ ഓർത്തിട്ടേ ചെയ്യൂ.ഇവരെ എനിക്ക് പൂർണ്ണ വിശ്വാസം ആണ്.എനിക്ക് ക്ഷമിക്കാൻ കഴിയാത്ത ഒരു കാര്യവും ഇവർ ചെയ്യില്ല. പിന്നെ ഇതൊക്കെ ഇവർക്ക് ഇപ്പോഴല്ലേ പറ്റുള്ളൂ… അല്ലേ മോളെ… “അത് തന്നെ “ഉപ്പ പറഞ്ഞതിന് മറുപടിയായി വാവി ഉച്ചത്തിൽ പറഞ്ഞു. അപ്പോയെക്കും ഉപ്പാക്ക് ഒരു മുത്തവും കൊടുത്ത് sistersnod ബൈ പറഞ്ഞു നമ്മൾ പുറത്തേക്കിറങ്ങി.

എന്റെ ഉപ്പന്റെയും ഉമ്മാന്റെയും charecter നിങ്ങൾക്ക് ഏകദേശം മനസ്സിലായിട്ടുണ്ടാവുമല്ലോ. ഉപ്പ വളരെ ഫ്രണ്ട്‌ലി ആണ്. എന്നാൽ ഉമ്മ അമ്പിനും വില്ലിനും അടുക്കാത്ത ടൈപ്പ് ആണ്. നമ്മക്ക് വീടിന് മുറ്റത്ത്‌ ഒരു ബ്യൂട്ടിഫുൾ ഗാർഡൻ ഉണ്ട്. പല നിറത്തിലുള്ള പല പൂക്കളുടെയും കളക്ഷൻ തന്നെ ണ്ട്. ഞാൻ എന്റെ dear flowers നൊക്കെ ഒരു bye കൊടുത്തു എന്നിട്ട് തല പൊക്കി അപ്പുറത്തേക്ക് നോക്കി.

അപ്പുറത്ത് എന്താന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. പറയാം… ചെറുപ്പത്തിൽ എനിക്ക് ഈ flowers നോട്‌ ഒന്നും വല്ല്യ ഇന്ട്രെസ്റ് ഉണ്ടായിരുന്നില്ല സത്യത്തിൽ അപ്പുറത്തെ വീട്ടിലെ മഹാനെ കാണാൻ വേണ്ടിയിട്ടാണ് ഈ പരിപാടി തുടങ്ങിയത്. പിന്നെ അതൊരു hobby ആയി. ആ മഹാന്റെ പേര് യാസീൻ മുഹമ്മദ്‌. ന്റെ യാസീക്കാ. പുത്തലത്ത വീട്ടിലെ മുഹമ്മദ്ക്കാന്റെയും ആമിനത്തന്റെയും മോൻ. ഓനിക്ക് ഒരു അനി യനുമുണ്ട് Yasir(siru).

പണ്ട് മുതലേ ഞങ്ങൾ രണ്ടുപേരുടെയും കുടുംബം ഒരു കുടുംബം പോലെ കഴിയുന്നവരാണ്. But എന്റെ ഹൃദയം ഓനിക്ക് കൊടുക്കാനുള്ള കാരണം അതൊന്നുമല്ല കേട്ടോ… പറയാം… ഞാൻ 9th പഠിക്കുന്ന സമയത്ത് ഞാനും chunksum കൂടി ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ കൊറേ വായിനോക്കികൾ നമ്മളെ നോക്കി comment അടിക്കുന്നുണ്ടായിരുന്നു.അതിൽ ഒരുത്തന്റെ കമന്റ്‌ unsahikkabl ആയപ്പോൾ നമ്മൾ അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു.

നമ്മക് പണ്ടേ പ്രതികരണം കുറച്ചു കൂടുതലായിരുന്നു. But ആ തെണ്ടി കലിപ്പ് moodil വന്നു നമ്മളെ കൈ പിടിച്ചു തിരിക്കാൻ തുടങ്ങി. വേദന കൊണ്ട് നമ്മൾ പരലോകം കാണാൻ തുടങ്ങി… ഉമ്മാ എന്ന് വിളിച്ചു നമ്മൾ കുറെ കാറിയെങ്കിലും നമ്മളെ രക്ഷിക്കാൻ വന്നില്ല. നമ്മളെ chunks നോക്കിയെങ്കിലും ഓന്റെ കൂടെയുള്ളവർ അവരെ പിടിച്ചു വച്ചു. പെട്ടെന്ന് ആരുടെയോ ശക്തിയായ ചവിട്ട് കൊണ്ട് അവൻ തെറിച്ചു വീണു…

ആരാണവൻ… മറ്റാരുമല്ല നമ്മളെ സ്വന്തം യാസിക്ക.ഓൻ ഓന്റെയും കൂടെയുള്ളവരുടെയും ഇടിച്ചു നിലം പരിശാക്കി നമ്മളെയും കൂട്ടി അവ്ട്ന്ന് പോന്നു. അന്ന് തുടങ്ങിയതാണ് അവനോടുള്ള അടങ്ങാത്ത മുഹബത്ത്… but ഏറ്റവും വലിയ കോമഡി എന്തെന്നാൽ വർഷം 4 കഴിഞ്ഞിട്ടും നമ്മളെ ഇഷ്ട്ടം അവനോട് പറഞ്ഞിട്ടില്ല എന്നതാണ്. പറഞ്ഞു പറഞ്ഞു നമ്മളെ ബസ് സ്റ്റോപ്പ്‌ എത്താറായി. അവിടെ ഉള്ളവരെ കണ്ടതും നമ്മൾ സൈക്കിളിൽ നിന്ന് വീണ ചിരിപാസാക്കി കൊടുത്ത് ബസ് വരുന്നതും കാത്ത് അവിടെ ഇരുന്നു….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button