Novel

എന്നും നിനക്കായ്: ഭാഗം 20

രചന: Ummu Aizen

അപ്പോൾ ഇടവഴിയുടെ മറു ഭാഗത്ത് കൂടെ അവന്റെ അടുത്തേക്ക് നടന്നു വരുന്ന ആളെ കണ്ടതും അവന്റെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിടർന്നു വന്നു. ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയുമായി അവൾ അവന്റെ അടുത്ത് വന്നു നിന്നു. അവനെ കണ്ടതും അവളുടെ കൂട്ടുകാരികൾ ആ നടക്കട്ടെ… എന്നും കളിയാക്കി പറഞ്ഞു മുന്നിൽ നടന്നു. അവൻ ബൈക്കിൽ നിന്നും ഇറങ്ങി അവളുടെ കൂടെ നടക്കാൻ തുടങ്ങി.

അവർ പരസ്പരം വിശേഷങ്ങളൊക്കെ പങ്കുവച്ച ടൗണിന് അടുത്ത് എത്തുന്നതുവരെ നടന്നു. അവിടെ അവളുടെ ഫ്രണ്ട്സ് നിൽപ്പുണ്ടായിരുന്നു. അവളോട് യാത്ര പറഞ്ഞു അവൻ തിരിച്ചു പോന്നു. ഒരു വർഷമായി ഷഫിൻ അപ്പുവിനെ പരിചയപ്പെട്ടിട്ട്. ഒരു ദിവസം കോളേജ് കഴിഞ്ഞു വരുമ്പോൾ ആണ് അവൾ അവന്റെ കണ്ണിൽ ഉടക്കിയത്.

കണ്ടു ഇഷ്ടപ്പെട്ടു പിന്നെ എല്ലാരും ചെയ്യുന്നതുപോലെ കുറച്ചുകാലം അവളുടെ പിറകെ നടന്നു. അധികം വൈകാതെ അവൾ തിരിച്ചും സ്നേഹിക്കാൻ തുടങ്ങി അന്നു മുതൽ ഇത് പതിവാണ്. ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന സൗന്ദര്യ പിണക്കങ്ങൾ ഒഴിച്ചാൽ അവരുടെ ബന്ധം നല്ല രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. അവൻ അവരെ കുറിച്ചുള്ള നല്ല കിനാവുകൾ കണ്ടു വീട്ടിലേക്ക് പോയി ##################

അജു രാവിലെ തന്നെ കുളിച്ചൊരുങ്ങി കോളേജിലേക്ക് വിട്ടു. അവൾ വരുന്നതും കാത്ത് അവരുടെ സ്ഥിരം പ്ലേസ് ആയ മാവിൻചുവട്ടിൽ പോയിരുന്നു. ചങ്കുകളും ഉണ്ട് കൂടെ. കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഷെഫിന്റേ കൂടെ ബൈക്കിൽ വന്നിറങ്ങുന്നത് അവൻ കണ്ടു. അവന്റെ മനസ്സ് അതിരില്ലാതെ ആഹ്ലാദിക്കുന്നുണ്ടായിരുന്നു അപ്പോൾ. അവൾ കണ്ണിൽ നിന്നും മറയുന്നത് വരെ അവൻ അവളെ തന്നെ നോക്കി നിന്നു ഫ്രഷേഴ്‌സ് ഡേയ്ക്ക് വേണ്ടി ഹാൾ അലങ്കരിക്കുന്ന തിരക്കിലായിരുന്നു എല്ലാവരും.

ചെയർമാൻ ആയതുകൊണ്ടുതന്നെ അജുവിന് ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാൻഉണ്ടായിരുന്നു. പ്രോഗ്രാമിന് സമയമായപ്പോൾ ഹാൾ മുഴുവൻ സ്റ്റുഡൻസിനെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. അപ്പോഴും അവന്റെ കണ്ണുകൾ അവളെ തന്നെ തിരഞ്ഞു കൊണ്ടിരുന്നു. അവളെ കാണുന്നത് പോലും അവനിൽ ഒത്തിരി സന്തോഷം ഉണ്ടാക്കിയിരുന്നു. ഇപ്പോൾ സ്പീച്ച് ഒക്കെ കഴിഞ്ഞ് ജൂനിയേഴ്സിന്റെ പ്രോഗ്രാം സ്റ്റാർട്ട് ചെയ്തു. യാസിക്ക് ആണ് അനൗൺസ്മെന്റ് ഡ്യൂട്ടി കൊടുത്തിട്ടുള്ളത്.

ഓരോരുത്തരായി സ്റ്റേജിൽ പോയി പെർഫോം ചെയ്യുന്നുണ്ട്. ഒടുക്കം ഷെന്നുവിന്റെ അവസരവും വന്നു. അവനും അവളെ പോലെ തന്നെ എക്സൈറ്റഡ് ആയിരുന്നു. അവൾക്ക് എന്ത് ടാസ്ക് ആയിരിക്കും കിട്ടുക എന്നോർത്ത്. ലവ് പ്രൊപ്പോസ് ചെയ്യണം അതായിരുന്നു അവളുടെ ടാസ്ക്. അതു കേട്ടതും അവനു ദേഷ്യം വരാൻ തുടങ്ങി. ഞാൻ സമ്മതിക്കില്ല എന്റെ പെണ്ണു മറ്റൊരുത്തനെ തമാശക്കുപോലും അങ്ങനെ ഒന്നും ചെയ്യേണ്ട.

അവൻ അവനോട് തന്നെ പറഞ്ഞു. അല്ലാതെ എന്ത് ചെയ്യാൻ നമുക്ക് ഇടപെടാൻ പറ്റാത്ത കേസ് ആയിപ്പോയില്ലേ. അങ്ങിനെ ഒരു ടാസ്ക് അതിൽ ഉൾപ്പെടുത്താൻ തോന്നിയ നിമിഷത്തെ ഓർത്ത് അവന് അവനോട് തന്നെ ദേഷ്യം വന്നു. അങ്ങിനെ ഒരു കാഴ്ച നേരിട്ട് കാണാൻ പറ്റാത്തത് കൊണ്ട് അവൻ മെല്ലെ മുങ്ങാൻ നോക്കി.

എന്റെ പൊന്നേ തന്റെ പ്രൊപ്പോസൽ താങ്ങാനുള്ള കപ്പാസിറ്റി നമ്മൾക്ക് ഇല്ല അതിന് കെൽപ്പുള്ളവനെ തന്നെ ഞാൻ വിളിക്കാം.. അജുമുത്തേ കേറി വാടാ എന്ന യാസിയുടെ അനൗൺസ്മെന്റ് കേട്ടതും നമ്മുടെ മനസ്സിൽ അഞ്ചാറ് ലഡ്ഡു ഒരുമിച്ചുപൊട്ടി. സന്തോഷം കാരണം നമ്മൾക്ക് തുള്ളിച്ചാടാൻ ഒക്കെ തോന്നുന്നുണ്ടെങ്കിലും നമ്മൾ അതൊന്നും പുറത്തുകാട്ടാതെ പതിവ് ഗൗരവം മുഖത്ത് ഫിറ്റ്‌ ചെയ്ത സ്റ്റേജിലേക്ക് കയറി.

യാസീ ഒരു റെഡ് റോസ് അവളുടെ കയ്യിൽ കൊടുത്തിട്ട്. അപ്പോ തുടങ്ങിക്കോ ഓൾ ദി ബെസ്റ്റ് എന്നും പറഞ്ഞു ഒരു ഭാഗത്തേക്ക് മാറി നിന്നു. പെണ്ണാണെങ്കിൽ ആകെ പെട്ട് നിൽക്കുവാണ്. കാണികൾ മൊത്തം വളരെയധികം ആവേശത്തിലും. അവൾ എന്തേലും ചെയ്ത് മുങ്ങണമല്ലോ എന്ന ഉദ്ദേശത്തിൽ താല്പര്യമില്ലാതെ ഐ ലവ് യു എന്നും പറഞ്ഞു റോസ് അവനു നേരെ നീട്ടി. പക്ഷേ യാസി വാങ്ങാൻ സമ്മതിച്ചില്ല.

ഞങ്ങളുടെ കോളേജ് ഹീറോയുടെ മനസ്സ് കീഴടക്കാൻ ഇതൊന്നും പോര മോളേ.. നല്ല ഡയലോഗടിക്കരി അല്ലേ രണ്ട് ഡയലോഗ് പറഞ്ഞു പ്രൊപ്പോസ് ചെയ്യണം എന്നും പറഞ്ഞു വാശി പിടിക്കുകയാണ്. കാണികളും അത് സപ്പോർട്ട് ചെയ്തു. അവൾക്ക് നല്ലോണം ദേഷ്യം വരുന്നുണ്ടായിരുന്നെങ്കിലും വേറെ വഴി ഇല്ലാത്തതുകൊണ്ട് പിടിച്ചുനിന്നു. അവൾ കണ്ണടച്ച് എന്തു പറയും എന്ന് ആലോചിച്ചശേഷം കണ്ണുതുറന്നു അവനെ നോക്കി. അവനും ഇമവെട്ടാതെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

അവന്റെ കണ്ണുകളിലേക്കു നോക്കിയപ്പോൾ അത് അവളിൽ വല്ലാത്ത ഒരു ആകർഷണം ഉണ്ടാക്കുന്നത് പോലെ തോന്നി അവൾക്ക്. അവളുടെ ഉള്ളിൽ ഒരുതരം കുളിര് പോലെ തോന്നി. നമ്മുടെ നസ്രിയയുടെ ഭാഷയിൽ പറഞ്ഞാൽ അടിവയറ്റിൽ മഞ്ഞു വീഴുന്ന പോലെ ഒരു സുഖം. പടച്ചോനെ ഈ കോന്തനെ എനിക്ക് ശരിക്കും ഇഷ്ടമാണോ….. നോ വേ…. അവൾ നോട്ടം തെറ്റിച്ച് താഴേക്ക് നോക്കി.

“അതെ ഞങ്ങൾക്ക് പോയിട്ട് വേറെ പണിയുണ്ട്” അവിടെ ഒന്നും നടക്കാത്തത് കൊണ്ട് അന്ഷി വിളിച്ചു പറഞ്ഞു. ” ഫാസ്റ്റ്” മറ്റുള്ളവരും അതിനെ സപ്പോർട്ട് ചെയ്തു. നിങ്ങൾക്ക് ഞാൻ വെച്ചിട്ടുണ്ടെഡാ ദുഷ്ടന്മാരെ എന്നും മനസ്സിൽ ഓർത്തു അവൾ അവനെ നോക്കി പറയാൻ തുടങ്ങി. ” എല്ലാരെയും പോലെ പൈങ്കിളി ഡയലോഗ് ഒന്നും എനിക്ക് അറിയത്തില്ല. ഇനിയുള്ള ജീവിതത്തിൽ താനും കൂടി ഉണ്ടെങ്കിൽ നന്നായിരിക്കും എന്ന് തോന്നുന്നു. താൻ എനിക്ക് പറ്റിയ ബെസ്റ്റ് ഹാഫ് ആണ്. സോ വിൽ യൂ ബി മൈൻ ” എന്നും പറഞ്ഞ് ഓൾ റോസ് അവനു നേരെ നീട്ടി അവൻ സന്തോഷത്തോടെ സ്വീകരിച്ചു.

ഹാൾ മൊത്തം കൈയടി മുഴങ്ങി. വൗ വൗ വൗ എന്താ ഒരു പെർഫോമൻസ് . പൊളിച്ചു ഷെന്നു. യാസി ഞങ്ങളുടെ അടുത്ത് വന്നു പറഞ്ഞു. നിനക്ക് ഞാൻ വെച്ചിട്ടുണണ്ടടാ എന്ന അർത്ഥത്തിൽ ഓനെ ഒന്ന് നോക്കി അവൾ സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി. എങ്കിലും ഉള്ളിലെവിടെയോ ഒരു സന്തോഷം ഉണ്ടായിരുന്നു അവൾക്കും. “സന്തോഷം ആയില്ലേ മോനേ. ചുമ്മാതല്ല കേട്ടോ ചെലവ് വേണം” പ്രിൻസി യെ കാണാൻ പോകുന്ന വഴിക്ക് യാസീ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു.

എന്താ ഉദ്ദേശിച്ചത് എന്ന് വ്യക്തം ആവാത്തത് കൊണ്ട് ഞാൻ എന്താണെന്ന് അർത്ഥത്തിൽ ആക്ഷൻ കാണിച്ചു. “ഇന്നലെ അങ്ങനെ ഒരു സീൻ ക്രിയേറ്റ് ചെയ്തതിന്. ഷെന്നുവിന്റെ കൂടെ “ഓൻ കള്ളച്ചിരിയോടെ പറഞ്ഞു. “നിന്നോട് ഞാൻ പറഞ്ഞായിരുന്നോ അങ്ങനെ ചെയ്യാണം എന്ന്” നമ്മൾ മെല്ലെ എസ്കേപ്പ് ആവാൻ നോക്കി. “എനിക്ക് ആദ്യം തന്നെ ഒരു ഡൗട്ട് ഉണ്ടായിരുന്നു. ഒന്ന് എറിഞ്ഞു നോക്കിയതായിരുന്നു.

പക്ഷേ മോന്റെ തുള്ളിച്ചാടി ഉള്ള വരവ് കണ്ടപ്പോൾ മനസ്സിലായി അവൾ നിന്റെ ഹാർട്ട് പിടിച്ചെടുത്തു എന്നുള്ളത്.സൊ അവളോട്‌ അടുക്കാനുള്ള ഫസ്റ്റ് ചാൻസ് സെറ്റ് ആക്കി തന്നതിന് ചെലവ് കിട്ടിയേ പറ്റുള്ളൂ മോനേ “അവൻ വിടാനുള്ള ഉദ്ദേശം ഒന്നും ഇല്ലായിരുന്നു. ഏതായാലും സംഭവം ഓൻ അറിഞ്ഞ സ്ഥിതിക്ക് ഞാൻ എല്ലാം തുറന്നു പറഞ്ഞു. “പിന്നെ മോൻ ഇങ്ങനെ മസിലുപിടിച്ച് നടന്നാലൊന്നും ഒന്നും നടക്കാൻ പോകുന്നില്ല.

നിന്റെ ലുക്കും മസിലും കണ്ട് പിന്നാലെ നടക്കുന്ന പെൺകുട്ടികൾ ഉണ്ടാവും പക്ഷെ അതിൽ നീ ഷെന്നുവിനെ കൂട്ടണ്ട. അവൾ അടുക്കണം എന്നുണ്ടെങ്കിൽ കുറച്ച് കഷ്ടപ്പെടുക തന്നെ വേണം മോനേ” ” അതിന് ഞാനിപ്പോ എന്ത് ചെയ്യണമെന്നാ ” ഓൻ അവളെ ഇമ്പറെസ് ചെയ്യാനുള്ള കുറച്ച് വഴികളൊക്കെ എനിക്ക് പറഞ്ഞുതന്നു. “ഇത്ര ഐഡിയാസ് ഒക്കെ കയ്യിൽ വച്ചിട്ട് നീ എന്താ ഇതൊന്നും ആരെടുത്തും പ്രയോഗിക്കാത്തത്” ഞാൻ അവനെ ആക്കികൊണ്ട് ചോദിച്ചു.

അത് ചോദിച്ചതും അവന്റെ മുഖത്ത് വല്ലാത്ത ഒരു ചിരി വന്നു. “അത് ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ എന്റെ ഖൽബ് ഞാൻ ഓൾറെഡി ഒരാൾക്ക് കൊടുത്തതാണെന്ന്. പിന്നെ എല്ലാരും ചെയ്യുന്നതുപോലെ അവളോട് അത് പറയണമെന്നും പ്രേമിച്ചു നടക്കണമെന്നുക്കെ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. പിന്നെ സാഹചര്യം അതിനെതിരായതുകൊണ്ട് അതൊക്കെ വേണ്ടെന്നുവച്ചു. ഇനി കല്യാണം കഴിക്കേണ്ട സമയം ആകുമ്പോൾ അവളുടെ വീട്ടിൽ ചെന്ന് ചോദിക്കണം അവളെ എനിക്ക് തരുമോന്ന് ”

” പ്ലാനിങ് ഒക്കെ കൊള്ളാം അതിനുമുന്നേ വേറെ ആരും വന്നു കെട്ടിക്കൊണ്ട് പോകാതിരുന്നാൽ മതി” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞതും അവന്റെ ഭാവം ആകെ മാറി. “അങ്ങനെ ഒന്നും സംഭവിക്കാൻ പോണില്ല. ഈ യാസീൻ ജീവനോടെ ഉണ്ടെങ്കിൽ അവളെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല ” നമ്മളോട് കലിപ്പായികൊണ്ട് പറഞ്ഞു. ഇങ്ങനെ നമ്മൾ ഓരോന്ന് പറഞ്ഞു നടന്നുകൊണ്ടിരിക്കുമ്പോൾ ആണ് ഞാൻ ആരോ ആയിട്ട് കൂട്ടിയിടിച്ചത്‌.

ആരാന്ന് നോക്കുമ്പോൾ ആ നാദിയ ഉണ്ട് മുന്നിൽ നിന്നു ഇളിക്കുന്നു. കോപ്പ്.. ഇവൾക്ക് വേറെ പണിയൊന്നുമില്ലേ എപ്പോ നോക്കിയാലും ഉണ്ടാവും പിന്നാലെ. മോന്ത കാണുമ്പോൾ തന്നെ എനിക്ക് കലിപ്പ് വരും. ഓൾ പിന്നാലെ വന്ന് എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ യാസീനേം കൂട്ടി പ്രിൻസിയുടെ റൂമിൽ കയറി. ##################

മറ്റന്നാൾ അപ്പുവിനെ ബര്ത് ഡേ ആണ്. അവൾക്ക് ഒരു ഗിഫ്റ്റ് വാങ്ങാണം. കയ്യിൽ ഉണ്ടായിരുന്നതിൽ നിന്ന് കുറച്ചു പൈസ എടുത്ത് ഷെഫിൻ ഷോപ്പിലേക്ക് പോയി. ഷെന്നുവിനും എന്തൊക്കെയോ വാങ്ങണം എന്ന് പറഞ്ഞിരുന്നു അതുകൊണ്ട് അവളെയും കൂടെ കൂട്ടി. ഷോപ്പിൽ നിന്ന് സാധനങ്ങളൊക്കെ സെലക്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആണ് അജുവിനെ കണ്ടത്.

ഞങ്ങളെ കണ്ടപാടെ അവൻ അടുത്തേക്ക് വന്നു സലാം പറഞ്ഞു. ഷെന്നു ആണെങ്കിൽ എങ്ങോട്ടോടും എന്ന അവസ്ഥയിലാണ്. അന്നത്തെ ഫ്രഷേഴ്സ് ഡേ ക്കു ശേഷം ഇങ്ങനെയാണ്. അവനെ കാണുമ്പോൾ ഒരു ചമ്മലൊക്കെ. ആദ്യമായിട്ടാണ് എന്റെ പെങ്ങൾക് ഇങ്ങനെ ഒക്കെ കാണുന്നത് ടാസ്ക് പണിപറ്റിച്ചോ എന്തോ. ഓനും ഓളോട് എന്തോ ഒരു സ്പാർക്ക് ഉള്ള മാതിരി ആണ് നോട്ടവും ചിരിയുമൊക്കെ.

സ്വന്തം ബ്രദർ അടുത്തുണ്ട് എന്ന ഒരു ചിന്ത പോലും ഇല്ലാതെ പെങ്ങളെ വായിനോക്കുന്നോടാ തെണ്ടീ… നമ്മൾ മനസ്സിൽ പറഞ്ഞതാണ് കേട്ടോ ഓ നോട് ചോദിക്കാൻ ഒന്നും പോയില്ല. ഓനെ അളിയൻ ആയിട്ട് കിട്ടിയാൽ അത് ശരിക്കും ഒരു ഭാഗ്യമാണ്. സൗന്ദര്യത്തിന് സൗന്ദര്യം, പണത്തിന് പണം, ആരൊക്കെ വന്നാലും അവളെ സംരക്ഷിക്കാനുള്ള ചങ്കൂറ്റം, നല്ല സ്വഭാവം, ഇതിലും നല്ല ഒരു ചെക്കനെ അവൾക് വേറെ കിട്ടാനില്ല.

എന്നൊക്കെ മനസ്സിൽ കരുതി ഇരിക്കുമ്പോളാണ് ഇക്കാ ഇതൊന്നു നോക്കിയെ എന്നും പറഞ്ഞ് അജുവിന്റെ അടുത്തേക്കവൾ വന്നത്. അപ്പു .. ഇവൾ ഇവന്റെ പെങ്ങൾ ആയിരുന്നോ? പക്ഷെ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി ആണെന്ന് എന്നോട് ഒരു തവണ പറഞ്ഞിട്ടുണ്ട്. അവളുടെ കുടുംബം എനിക്ക് ഒരു പ്രശ്നമല്ലാത്തതുകൊണ്ട് ഞാൻ കൂടുതലൊന്നും ചോദിക്കാനും പോയിട്ടില്ല. എന്തിനായിരിക്കും അവൾ എന്നോട് കള്ളം പറഞ്ഞത്.

A J ഗ്രൂപ്പ് എന്ന അജുവിന്റെ ഉപ്പാന്റെ വലിയ കമ്പനിയെക്കുറിച്ചും അവരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ഒക്കെ കോളേജിൽനിന്ന് ഓരോരുത്തർ പറയുന്നത് കേൾക്കാം എന്നല്ലാതെ അതിനെക്കുറിച്ചൊന്നും കൂടുതൽ ശ്രദ്ധിക്കാൻ പോകാറില്ല. അവന്റെ പെങ്ങൾ ആണെങ്കിൽ പിന്നെ എന്തിനാണ് അവൾ അതൊക്കെ മറച്ചു വെച്ചത്. തുടങ്ങി നൂറു ചോദ്യങ്ങൾ മനസ്സിനെ അലട്ടികൊണ്ടിരുന്നു.

” ഇത് എന്റെ പെങ്ങളാ” അവനവളെ ഞങ്ങൾക്കും ഞങ്ങളെ അവൾക്കും പരിചയപ്പെടുത്തി തന്നു. അവളും ആകെ ടെൻഷനായി നിൽപ്പാണ്. എന്നെ അവൾ പറഞ്ഞു പറ്റിച്ചതിനുള്ള ദേഷ്യമായിരുന്നു മനസ്സു മുഴുവൻ. അതുകൊണ്ട് തന്നെ ഷെന്നുവിനെയും കൂട്ടി പെട്ടെന്ന് വീട്ടിലേക്ക് പോയി. കുറച്ചു സമയത്തിനു ശേഷം അവളുടെ കോളുകൾ നിരന്തരമായി ഫോണിലേക്ക് വന്നുകൊണ്ടിരുന്നു.

ഒപ്പം ഒത്തിരി സോറി പറഞ്ഞു കൊണ്ടുള്ള മെസ്സേജുകളും. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.ദേഷ്യം അടങ്ങുന്നതുവരെ ഓളെ എന്തൊക്കെയോ പറഞ്ഞു. എന്നാൽ അത് മുഴുവൻ കേട്ട് നിൽക്കുകയല്ലാതെ ഒരക്ഷരം പോലും അവൾ തിരിച്ചു പറഞ്ഞില്ല. ” ഒരുവട്ടമെങ്കിലും നിനക്ക് പറഞ്ഞു കൂടായിരുന്നോ അർഹതയില്ലാത്തതാണ് ആഗ്രഹിക്കുന്നത് എന്ന്. ആദ്യമേ വിലക്കിയിരുന്നു വെങ്കിൽ ഇവിടം വരെ എത്തില്ലായിരുന്നല്ലോ.

അതോ മനപ്പൂർവ്വം ചതിക്കാൻ നോക്കിയതാണ് നീയെന്നെ. ഞാൻ ദേഷ്യപ്പെട്ടു കൊണ്ട് ചോദിച്ചു. ഒരു കരച്ചിലായിരുന്നു അതിനുള്ള മറുപടി. ” അങ്ങനെ ഒന്നും പറയല്ലേ ഇക്കാ. അങ്ങിനൊന്നും ഞാൻ ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ല. ആത്മാർത്ഥമായി തന്നെയാണ്. സ്നേഹിച്ചത് മരണം വരെ കൂടെ വേണം എന്ന് ആഗ്രഹിച്ചുകൊണ്ട്. പിന്നെ എന്റെ ഫാമിലിയെ കുറിച്ച് കള്ളം പറഞ്ഞത്..

അത് എന്നോട് അജുക്ക ആദ്യം തന്നെ പറഞ്ഞിട്ടുണ്ട് ഒരിക്കലും എന്റെ പണത്തെമോഹിച്ചു വരുന്നവനെ സ്നേഹിക്കാൻ പാടില്ലെന്ന്. അതുകൊണ്ടാ പാവപ്പെട്ട വീട്ടിലെതാണെന്ന് പറഞ്ഞത്. പിന്നെ പലതവണ സത്യം പറയണം എന്ന് കരുതിയത് ആണെങ്കിലും ഇക്ക എങ്ങനെ പ്രതികരിക്കും എന്ന് പേടിച്ചിട്ടാണ് പറയാതിരുന്നത്. പിന്നെ ഇക്കാക്ക് സാമ്പത്തികം കുറവാണ് എന്ന് കരുതി എന്നെ കെട്ടാൻ അർഹതയില്ല എന്നൊന്നും കരുതേണ്ട.

എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാളെയാണ് എന്റെ ഉപ്പയും ഇക്കയും തിരയുന്നത്. അങ്ങനെ നോക്കുമ്പോൾ ഇങ്ങൾ എനിക്ക് പെർഫെക്റ്റ് ആണ്” അങ്ങനെ ഓരോന്ന് പറഞ്ഞ് അവൾ എന്നെ സമാധാനിപ്പിച്ചു. പിന്നെ എല്ലാം വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി ഞാനും അത് വിട്ടു. ################

പരിക്കുകൾ ഒക്കെ മാറി കോളേജിലേക്ക് തിരിച്ചുവന്ന ഫായിസ് അജുവും ഷെന്നുവും തമ്മിലുള്ള പ്രണയത്തിനു വിത്തുപാകിയ വാർത്തയറിഞ്ഞ് വളരെയധികം സന്തോഷിച്ചു. അതുകൊണ്ട് അവരോടുള്ള പ്രതികാരം അത് പൂത്തുലഞ്ഞത്തിന് ശേഷം ചെയ്യാം എന്നും കരുതി കാത്തിരുന്നു. ദിവസങ്ങൾ ശരവേഗത്തിൽ നീങ്ങിക്കൊണ്ടിരുന്നു. ദിവസങ്ങൾ കഴിയുന്തോറും അപ്പുവും ഷെഫിനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കൂടിക്കൊണ്ടിരുന്നു.

അജു ഷെന്നുവിനെ കൊണ്ട് ഇഷ്ട്ടം പറയിക്കാൻ എല്ലാ വഴിയും നോക്കിയെങ്കിലും അവനോടു ഒത്തിരി ഇഷ്ടം ഉണ്ടായിട്ടും അവൾ ഇതുവരെ തോറ്റു കൊടുത്തിട്ടില്ല. അവനു അവളോടുള്ള ആഴം അറിയാനായിരുന്നു അവൾ അങ്ങിനെ ചെയ്യുന്നത്. അജു ലീവ് ആയിട്ടുള്ള ഒരു ദിവസം ഫായിസ് വീണ്ടും അവളുടെ അടുത്ത് വന്ന് പ്രശ്നമുണ്ടാക്കി.അവന്റെ ഫ്രണ്ട്സ് വന്നിട്ടാണ് അവളെ രക്ഷിച്ചത്.

അന്നുമുതൽ അവളും അവരും തമ്മിൽ നല്ല കമ്പനിയായി. പിറ്റേന്ന് അജുവിന്റെ കയ്യിന്നു കണക്കിന് കിട്ടുകയും ചെയ്തു. അതുകൊണ്ടുതന്നെ അവരോടുള്ള പക അവന് വീണ്ടുംകൂടി. ################## ഒരു ദിവസം അജു ലൈബ്രറിയിൽ പോയപ്പോൾ അവിടെ നിന്നും ബുക്ക് എടുക്കുകയാണ് ഷെന്നു. അത് കണ്ടതും അവൻ സന്തോഷത്തോടെ അവളുടെ അടുത്തേക്ക് പോയി. അവിടെ വേറെ കുറെ സ്റ്റുഡൻസ് ഒക്കെ ഉണ്ടായിരുന്നെങ്കിലും അവരുടെ കാര്യം എല്ലാവർക്കും അറിയുന്നതു കൊണ്ട് അവൻ അതൊന്നും കാര്യമാക്കിയില്ല.

അവനെ കണ്ടതും അവൾ അവിടുന്നുമാറി മറ്റൊരു സെക്ശനിലേക്ക് പോയി. അവനും അവളുടെ പിന്നാലെ പോയി. “എന്റെ ഷെന്നു നീ വല്ലാത്ത സാധനം തന്നെ. എത്ര പെൺപിള്ളേരണെന്നറിയോ എന്റെ ഒരു നോട്ടത്തിനു വേണ്ടി, ചിരിക്കു വേണ്ടി, വാക്കിനു വേണ്ടി, കാത്തിരിക്കുന്നത്. എന്നിട്ടും ഞാൻ എന്റെ ഹൃദയം തന്നെ നിനക്ക് തന്നിട്ടും നീ ഒന്നു മൈൻഡ് ചെയ്യുന്നത് പോലുമില്ല” ഓളെ നോക്കി ദുഃഖം നടിച്ചു പറഞ്ഞു.

” തന്നോട് ഞാൻ പറഞ്ഞോ എന്റെ പിന്നാലെ നടക്കാൻ. ഇല്ലല്ലോ”അവളും വിട്ടുകൊടുത്തില്ല. അവൾ അവിടെ നിന്നും മാറി നിന്നു. അവൾക്ക് ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നെങ്കിലും അതൊന്നും പുറത്തുകാണിച്ചില്ല. “നിന്നെ കെട്ടിയാൽ ഞാൻ കുറച്ചു കഷ്ടപ്പെടേണ്ടി വരുമല്ലോ എന്റെ പെണ്ണേ… നിന്റെ ഈ മൂശേട്ട സ്വഭാവം ഒന്ന് മാറ്റിയെടുക്കാൻ” അവൻ അവളെ നോക്കി കുസൃതി ചിരിയാലെ പറഞ്ഞു.

“കെട്ടുന്നകാര്യം ഒക്കെ താൻ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ ” എന്നും പറഞ്ഞു മുഖം കോട്ടികൊണ്ട് അവൾ ലൈബ്രറി വിട്ടുപോകാൻ നോക്കിയതും അങ്ങിനെ അങ്ങ് പോയാലോ എന്നും പറഞ്ഞു അവൻ കൈ പിടിച്ചു വലിച്ചതും അവളുടെ കൈ അവന്റെ കരണത്തു പതിച്ചതും ഒരുമിച്ചായിരുന്നു. യാന്ത്രികമായി സംഭവിച്ചത് ആയതുകൊണ്ട് അവൾ പോലും പകച്ചു പോയിരുന്നു ആ നിമിഷം.

അവിടെയുണ്ടായിരുന്നവർ മൊത്തം അവരെ തന്നെ നോക്കി നിന്നു. അതു കണ്ടപ്പോൾ അവൻ ആകെ വല്ലാതായി. അവൻ പെട്ടന്ന് പുറത്തേക്കു പോയി. അവളുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു. താൻ ചെയ്തത് തെറ്റായി എന്നുള്ള ചിന്ത ആയിരുന്നു മനസ്സ് മുഴുവൻ. എന്ത് തെറ്റ്… എന്നെ തൊടാൻ അവന് എന്തവകാശമാണുള്ളത്. എന്നാലും വേണ്ടായിരുന്നു. ആകെ വട്ടാകുന്നത് പോലെ തോന്നി അവൾക്.

എന്നാൽ അവളുടെ ചിന്തകൾക്ക് വിപരീതമായിരുന്നു അവന്റെ വികാരം. സത്യം പറഞ്ഞാൽ ആളുകളുടെ മുമ്പിൽ നിന്ന് തല്ലുകൊണ്ടു എന്നുള്ള ചമ്മൽ ഒഴിച്ചാൽ അവന്റെ മനസ്സ് വളരെയധികം സന്തോഷിക്കുന്നുണ്ടായിരുന്നു അപ്പോൾ. ഇതുപോലെ ഒരു പെണ്ണിനെയാണ് ഞാൻ ആഗ്രഹിച്ചത്. തെറ്റ് ചെയ്യുന്നവർക്ക് അപ്പോൾതന്നെ മറുപടി കൊടുക്കണം അത് ആരാണെന്നു നോക്കാതെ. ” വെൽഡൺ മൈ ഗേൾ”അവൻ സ്വയം പറഞ്ഞതാണ്.

അവൻ വേഗം ഫ്രണ്ടസിന്റെ അടുത്തേക്ക് വിട്ടു.അൻഷിയും ഫറുവും മാവിൻചുവട്ടിൽ ഇരിക്കുന്നത് അവൻ ദൂരെനിന്നു കണ്ടു. അവരുടെ പിന്നിലൂടെയാണ് അവൻ വന്നത്. അതുകൊണ്ടുതന്നെ അവനെ അവർ കണ്ടില്ല. അടുത്തെത്തിയതും അവർ സംസാരിക്കുന്ന കാര്യങ്ങൾ കേട്ട് ആകെ തളരുന്നത് പോലെ തോന്നി അവന്….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button