Novel

എന്നും നിനക്കായ്: ഭാഗം 21

രചന: Ummu Aizen

അടുത്തെത്തിയതും അവർ സംസാരിക്കുന്ന കാര്യങ്ങൾ കേട്ടതും ആകെ തളരുന്നത് പോലെ തോന്നി അവന്. ” ഡാ നമുക്ക് അജുവിനോട് തുറന്നു പറയാം… അവനെക്കാൾ മുമ്പ് ഷെന്നുവിനെ കണ്ടതും ഇഷ്ടപ്പെട്ടതും ഒക്കെ നീയാണെന്ന്” അന്ഷി ഫറുവിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു. “വേണ്ടടാ…പടച്ചോൻ അവളെ വിധിച്ചത് അവനായിരിയ്ക്കും. ശരിയാ എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയതും കൂടെ കൂട്ടണം എന്ന് ആഗ്രഹിച്ചതുമൊക്കെയാണ് അവളെ.

അന്ന് ഫസ്റ്റ് ഡേ ഇവിടെ വച്ച് കണ്ടപ്പോൾ ഒത്തിരി സന്തോഷിച്ചിരുന്നു ഞാൻ.എനി എന്നും കാണാമല്ലോ എന്നോർത്ത്. എന്നാൽ ഇപ്പോൾ തോന്നുവാ അവൾ ഇവിടേക്ക് വരണ്ടായിരുന്നുവെന്ന്. അങ്ങനെയാണെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു” ഫറൂ ദുഃഖത്തോടെ പറഞ്ഞു. “സാരമില്ല നീ പറഞ്ഞത് പോലെ പടച്ചോൻ എന്താണോ വിധിച്ചത് അതുപോലെ നടക്കട്ടെ.അതു കൊണ്ട് നീ ഈ മൂഡ് ഒക്കെ ഒന്ന് മാറ്റിക്കെ എത്ര ഡേയ്‌സ് ആയാടാ ഇങ്ങനെ” എന്നൊക്കെ പറഞ്ഞു അന്ഷി അവനെ സമാധാനിപ്പിക്കുന്നുണ്ട്.

ഇതൊക്കെ കേട്ടിട്ട് വല്ലാത്തൊരു അവസ്ഥയിലാണ് അജു. മാസങ്ങൾക്കുമുമ്പ് ബസ് സ്റ്റോപ്പിൽ വെച്ച് ഒരു പെണ്ണിനെ കണ്ടു എന്നും. അവൾ അപ്പോൾ തന്നെ അവന്റെ ഖൽബ് കീഴടക്കി എന്നുമൊക്കെ അവൻ ഞങ്ങളോട് പറഞ്ഞിരുന്നു. അതിനുശേഷം പലപ്പോഴും അവളെ കാണാൻ ഒക്കെ പോക്കുണ്ടെങ്കിലും അവന് അവളുടെ പേര് പോലും അറിയില്ലായിരുന്നു. നേരിട്ട് ചെന്ന് അവളോട് ഇഷ്ടം പറഞ്ഞുടെ എന്ന് ചോദിച്ചാൽ അവൾ എന്നെ വെറും പൂവാലനായി കണ്ടാലോ അതുകൊണ്ട് സമയമാകുമ്പോൾ വീട്ടിൽ പോയി പെണ്ണ് ചോദിക്കും എന്നായിരുന്നു അവന്റെ മറുപടി.

അവളുടെ മനസ്സിൽ ബാഡ് ഇമ്പറെഷൻ ഉണ്ടാവുന്നത് കൊണ്ട് അവളുടെ മുന്നിൽ ഒരിക്കലും പെടില്ല. അവളെ ഞാൻ പെണ്ണുകാണാൻ ചെല്ലുമ്പോൾ മാത്രമേ അവൾ എന്നെ കാണുകയുള്ളൂ എന്നൊക്കെ പല തവണ അവൻ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ആ പെണ്ണിനെ ആണല്ലോ റബ്ബേ ഞാൻ ഇത്രയും ദിവസം. അവൻ യാന്ത്രികമായി അവിടുന്ന് തിരിച്ചു നടക്കാൻ തുടങ്ങി അവന്റെ ഹൃദയം നുറുങ്ങുന്ന വേദന അനുഭവപ്പെട്ടു അപ്പോൾ.

ഒരുഭാഗത്ത് ജീവനുതുല്യം സ്നേഹിക്കുന്ന ചങ്ങാതി. മറുഭാഗത്ത് ജീവിതം കൊടുക്കാൻ ആഗ്രഹിച്ച പെണ്ണ്. ഇതിലേതു വേണമെന്ന് തീരുമാനിക്കാൻ അധികം സമയമൊന്നും വേണ്ടിവന്നില്ല അവന്. അതെ ഷെന്നുവിനെ മറക്കണം. പക്ഷെ എങ്ങനെ… ഈ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ എന്റെ മനസ്സിൽ ഒരു വലിയ സ്ഥാനം കൊടുത്തു ഞാൻ അവൾക്ക്.എന്റെ മഹർ ഒരുവൾക് നൽകുന്നുവെങ്കിൽ അത് അവൾക്ക് മാത്രമായിരിക്കും എന്ന് തീരുമാനിച്ചിരുന്നു.

എങ്ങിനെയാണെങ്കിലും ശരി എത്ര കഷ്ടപ്പെട്ടിട്ടു ആണെങ്കിലും അവളെ മറന്നേ പറ്റൂ. എനിക്കും അവൾക്കും തമ്മിൽ എനി യാതൊന്നുമുണ്ടാവാൻ പാടില്ല. ഇങ്ങനെ ഓരോന്നും മനസ്സിൽ കണക്ക് കൂട്ടി അവന്റെ വണ്ടിയുമെടുത്ത് അവിടുന്ന് പോയി ################## അജു വിനെക്കുറിച്ച് ഓരോന്ന് ചിന്തിച്ച് ക്ലാസ്സിൽ ഇരിക്കുവായിരുന്നു ഷെന്നു. ഈ സമയമാണ് നാദിയായും സിയായും അവളുടെ അടുത്തേക്ക് വന്നത്.അവളും അജുവും തമ്മിലുള്ള ബന്ധം ആരോ പറഞ്ഞു കേട്ടുള്ള വരവാണ് .

അവർ അവളെ പുറത്തേക്ക് വിളിച്ചു. നാദി അവളെത്തന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്. “ആരാ, എന്താ കാര്യം “കാര്യം മനസ്സിലാവാത്തത് കൊണ്ട് ഷെന്നു അവരോടു ചോദിച്ചു. ” ഞാനാരാ… എന്താ എന്നുള്ളതൊക്കെ അവിടെ നിൽക്കട്ടെ. ആദ്യം ഞാൻ ചോദിക്കുന്നതിനു മറുപടി പറ. നീയും അജുവും തമ്മിൽ എന്താ ബന്ധം? പലരും പലതും പറഞ്ഞു കേൾക്കുന്നുണ്ട് അതിലൊക്കെ വല്ല സത്യവും ഉണ്ടോ?” എന്ന് നാദി ദേഷ്യത്തോടെ ചോദിച്ചു.

അജുവിന്റെ കാര്യത്തിൽ അവൾ സംസാരിക്കുന്നത് ഷെന്നുവിനും തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ അവൾക്ക് അവരോടും ദേഷ്യം തോന്നി. “അവന്റെ കാര്യത്തിൽ ഇത്രയും ഇൻട്രസ്റ്റ് കാണിക്കാൻ നീ അവന്റെ ആരാ.ഞാൻ അവന്റെ ആരായാലും നിനക്കെന്താ? പിന്നെ നീ ചോദിച്ചത് ഞങ്ങൾ തമ്മിലുള്ള ബന്ധം എന്താണെന്ന് അല്ലേ എന്നാൽ കേട്ടോ. ഇഷ്ടമാണ് അവന് എന്നെയും എനിക്ക് അവനെയും.

ചുമ്മാ കളിക്കുള്ള ഇഷ്ടം ഒന്നുമല്ല. ഈ ഷെൻസാ മെഹകിന്റെ കഴുത്തിൽ ഒരാൾ മഹർ ചാർത്തുന്നുണ്ടെങ്കിൽ അത് അജു ആയിരിക്കും”. അവൾ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയാലേ അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു. ഇതൊക്കെ കേട്ട് നാദിയുടെ കണ്ണും മുഖവും ഒക്കെ ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്. “ഡി അങ്ങനെ സംഭവിക്കും എന്ന് നീ ചുമ്മാ സ്വപ്നം കാണേണ്ട.എന്തൊക്കെ ചെയ്തിട്ടാണെങ്കിലും ശരി. നിങ്ങൾ തമ്മിലുള്ള എല്ലാ ബന്ധവും ഞാൻ ഇല്ലാതാക്കും. അജുവിനെ ഞാൻ എന്റെ സ്വന്തമാക്കും.

അതിനു വേണ്ടി നിന്നെ കൊല്ലേണ്ടി വന്നാൽ പോലും മടിക്കില്ല ഞാൻ” എന്ന് അവൾക്കുനേരെ അലറിക്കൊണ്ട് അവൾ പോയി. പക്ഷേ അതൊന്നും ഷെന്നുവിന് ഏശിയിട്ടില്ല . അവൾ അതൊന്നും കാര്യമാക്കാണ്ട് ക്ലാസ്സിലേക്ക് കയറി. കോളേജ് കഴിഞ്ഞു പോകുമ്പോൾ ഒക്കെ അവളുടെ കണ്ണുകൾ അജുവിനെ തിരഞ്ഞുകൊണ്ടിരുന്നു. എന്നാൽ എവിടെയും കാണാൻ കഴിയാത്തത് അവളെ വളരെയധികം ദുഃഖിപ്പിച്ചു.

അന്ന് രാത്രി അവൾക്ക് ഉറക്കം പോലും വന്നില്ല. മനസ്സു മുഴുവൻ അവൻ മാത്രമായിരുന്നു. അവൾക്ക് പോലും അതിശയം തോന്നി അവൾ ഇത്രയും അവനെ സ്നേഹിച്ചിരുന്നോ എന്നോർത്. അവൾക്ക് ഇന്ന് ചെയ്തതിൽ കുറ്റബോധം തോന്നി തുടങ്ങിയിരുന്നു. അവന് ഒത്തിരി വിഷമം ആയിട്ടുണ്ടാവും ഒരാൾക്ക് മുന്നിലും തോറ്റു കൊടുക്കാത്ത അവനെയാണ് താൻ ആളുകളുടെ മുന്നിൽവച്ച് തല്ലിയത്.

ആരുമില്ലെങ്കിൽ സാരമില്ലായിരുന്നു. വേണ്ടിയിരുന്നില്ല. അവൾ സ്വയം കുറ്റപ്പെടുത്താൻ തുടങ്ങി. വേറെ ആരും അല്ലല്ലോ എന്തായാലും എന്നെ കെട്ടേണ്ടവനല്ലേ അവളറിയാതെ പറഞ്ഞതാണെങ്കിലും അതോർത്ത് അവളുടെ ചുണ്ടും മനസ്സും ഒരുപോലെ പുഞ്ചിരിച്ചു. നാളെ രാവിലെ തന്നെ അവനോട് സോറി പറയണം. അവൾ മനസ്സിൽ ഉറപ്പിച്ചു. അവനെ കുറിച്ചുള്ള നല്ല കിനാവുകൾ കണ്ട് ഉറങ്ങാൻ തുടങ്ങി. ################

അജു അവിടുന്ന് നേരെ പോയത് വയനാട്ടിലെ അവരുടെ ഫാം ഹൗസിലേക്ക് ആയിരുന്നു. ഫാം ഹൗസ് കൂടാതെ അവിടെ കുറച്ചു തോട്ടവും ട്ടം കാര്യങ്ങളും ഒക്കെ ഉണ്ട് അവർക്ക് . രാത്രി അവിടെ ആരും ഉണ്ടാവാറില്ല പണിക്കാരും കാര്യസ്ഥനും ഒക്കെ വൈകുന്നേരം തന്നെ അവരുടെ വീട്ടിലേക്ക് പോകും. അങ്ങിനെ ആരും ഇല്ലാത്ത ഒരിടമായിരുന്നു അവനും ആവശ്യം. “അവളെ മറക്കണം” അവനോട് തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.

എന്നാൽ അനുസരണയില്ലാതെ മനസ്സ് വീണ്ടും വീണ്ടും അവളെ കുറിച്ച് ഓർത്തു കൊണ്ടേയിരിക്കുന്നു. ജീവിതത്തിൽ ആദ്യമായി സ്നേഹിച്ച പെണ്ണ് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല അവളെ ഹൃദയത്തിൽ നിന്നും പറിച്ചെറിയുക എന്നത്. പക്ഷേ എന്റെ കൂട്ടുകാരന് വേണ്ടി അവന്റെ സന്തോഷത്തിനുവേണ്ടി സന്തോഷത്തിനുവേണ്ടി എത്ര വേദന സഹിച്ചും അത് ചെയ്തേപറ്റൂ.

അവന് ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായിരുന്നു അപ്പോൾ. ഉമ്മയും അപ്പുവും മാറിമാറി വിളിക്കുന്നുണ്ട്. വേറെ വഴിയില്ലാത്തത് കൊണ്ട് ടെൻഷൻ ആവണ്ട ഫാം ഹൗസിൽ ഉണ്ട് എന്ന് മാത്രം പറഞ്ഞു കോൾ കട്ട് ചെയ്തു. അവളെ സ്നേഹിക്കാൻ തുടങ്ങിയ നിമിഷത്തെ ഓർത്തു അവൻ സ്വയം പഴിചാരൻ തുടങ്ങി. അവളുടെ ചിരിയും നോട്ടവും ഒക്കെ അവനെ ദേഷ്യം പിടിപ്പിക്കാൻ തുടങ്ങി.

അവൻ പോലുമറിയാതെ അപ്പോൾ അവന്റെ കൺകോണിൽ നനവ്‌ പടർന്നിരുന്നു. അവളെക്കുറിച്ചുള്ള ചിന്തകളെ കീറിമുറിച്ചുകൊണ്ട് എപ്പോയോ ഉറക്കം അവനെ പുൽകി. “ഷെന്നൂ ” എന്ന ഒരു അരൾച്ചയോട് കൂടെയാണ് അവൻ ഉറക്കമുണരുന്നത്.അപ്പോൾ ഒരു സ്വപ്നമായിരുന്നോ. അപ്പോഴും അവൻ അതിൽ നിന്നും മുക്തി നേടിയിരുന്നില്ല. ഷെന്നു അവളെ ആരൊക്കെയോ ചേർന്ന് അപകടപ്പെടുത്തുന്നു.

അതായിരിന്നു സ്വപ്നം. ചിലപ്പോൾ അവളെ കുറിച്ചോർത്തു കിടന്നതുകൊണ്ടാകാം എന്ന് അവൻ സമാധാനിച്ചു. അവൻ ഫോണെടുത്ത് സമയം നോക്കി പുലർച്ചെ അഞ്ചു മണി. “പുലർച്ചെ കാണുന്ന സ്വപ്നം ഫലിക്കും” ആരൊക്കെയോ പറഞ്ഞ വാചകം അവന്റെ ചെവിയിൽ മുഴങ്ങി കേൾക്കാൻ തുടങ്ങി. പടച്ചോനെ അവൾക് ആപത്തൊന്നും വരുത്തല്ലേ. എവിടെയായിരുന്നാലും ആരുടെ കൂടെ ആയിരുന്നാലും സന്തോഷത്തോടെ ജീവിക്കണം.എന്ന് മനസ്സിൽ ദുആ ചെയ്തു കൊണ്ട് എണീറ്റ് പോയി.

ഫ്രഷ് ആയി നിസ്കരിച്ചു. കോളേജിൽ പോവാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു. എങ്കിലും അവനറിയാമായിരുന്നു അവളുടെ മനസ്സിന്റെ കോണിലെവിടെയോ അവനോട് ഒരു ഇഷ്ടം ഉണ്ടെന്ന്. അത് മാറ്റണം അവൾ എന്നെ പൂർണമായും എന്നെ മറക്കണം എന്നിട്ട് അവളുടെ സ്നേഹം മുഴുവൻ ഫറുവിന് കൊടുക്കണം. അങ്ങനെ ഒത്തിരി കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു അവന്റെ മനസ്സിൽ അതുകൊണ്ട് അവൻ എത്രയും പെട്ടെന്ന് അവിടുന്ന് യാത്രതിരിച്ചു. ##################

ഷെന്നു രാവിലെ തന്നെ പതിവില്ലാതെ ഒരുങ്ങുകയൊക്കെ ചെയ്തു വീട്ടിൽനിന്നിറങ്ങി. ഷെഫിൻ കോളേജിൽ എത്തുന്നത് വരെ അവളെ അതും പറഞ്ഞു അവളെ കളിയാക്കികൊണ്ടിരിന്നു. അവർ എല്ലാം പരസ്പരം ഷെയർ ചെയ്യുമായിരുന്നു. അതുകൊണ്ടുതന്നെ അജുവിനോടുള്ള ഇഷ്ടത്തെ പറ്റിയും അവൾ അവനോട് പറഞ്ഞിരുന്നു. കോളേജിലെത്തി അവൾ ആദ്യം പോയത് അജുവിന്റെ സ്ഥിരം പ്ലേസ് ആയ മാവിൻ ചുവട്ടിലേക്ക് ആണ്.

എന്നാൽ അവൻ എത്തിയിരുന്നില്ല അതുകൊണ്ട് പിന്നെ കാണാം എന്ന് കരുതി അവൾ ക്ലാസ്സിലേക്ക് പോയി. ഇന്റർവെൽ ടൈമിൽ വന്നപ്പോഴും അവൻ അവിടെ ഉണ്ടായിരുന്നില്ല. അവന്റെ ഫ്രണ്ട്സ് ഒക്കെ അവിടെ ഉണ്ട് എങ്കിലും അവരോട് അവനെപ്പറ്റി ചോദിക്കാൻ ചമ്മൽ പോലെ തോന്നി അതുകൊണ്ട് ചോദിച്ചില്ല. എനി ലീവ് ആണോ അവൾ സ്വയം ചോദിച്ചു. ഐഡിയ അറിയാൻ ഒരു വഴിയുണ്ട് നമ്മൾക്ക് ബൾബ് കത്തി.

അപ്പോൾ പാർക്കിംഗിലേക്ക് വിട്ടു.അവിടെ അവന്റെ വണ്ടി കിടപ്പുണ്ട്. “പിന്നെ ഇവൻ ഇതെവിടെ പോയി ” അവൾ സ്വയം ചോദിച്ചു. അവൾ ചുറ്റും കണ്ണോടിച്ചു അവനെ ഒന്നു കൂടി തിരഞ്ഞു. എവിടെയും കണ്ടില്ല അതു കൊണ്ട് അവൾ ക്ലാസ്സിലേക്ക് പോകാൻ ഒരുങ്ങി. കുറച്ചു മുന്നോട്ടു അവിടെയുള്ള കാഴ്ച കണ്ടതും അവൾക് സങ്കടവും ദേഷ്യവും ഒരുമിച്ചു വരാൻ തുടങ്ങി….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button