Novel

എന്നും നിനക്കായ്: ഭാഗം 23

രചന: Ummu Aizen

കോളേജിലെത്തി ഗേറ്റ് കടന്ന് ഗ്രൗണ്ടിൽ എത്തിയതും കണ്ണിനു മുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കാനാവാതെ അവൻ “ഷെന്നൂ ” എന്ന് അലറി വിളിച്ചു. അവൾ കോളേജ് ബിൽഡിംഗിന് മുകളിൽ നിന്ന് താഴേക്ക് വീഴുന്നതാണ് അവൻ കാണുന്നത്. അപ്പോഴേക്കും അവൾ നിലം പതിച്ചിരുന്നു. അവൻ ബൈക്കും അവിടെ വെച്ച് അവളുടെ അടുത്തേക്ക് ഓടിചെന്നു a അവളുടെ തല പൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നു

. അവനവളെ ഒത്തിരി തട്ടിവിളിച്ചു എങ്കിലും അവൾക്ക് യാതൊരു അനക്കവും ഉണ്ടായിരുന്നില്ല. അവൻ ഷെന്നൂ എന്ന് വിളിച്ചു ഉറക്കെ കരയാൻ തുടങ്ങി. എന്നാൽ ആ കരച്ചിൽ കേൾക്കാൻ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. അവൻ പകച്ചു നിന്നുപോയി കുറച്ചുനിമിഷങ്ങൾ. ഒടുവിൽ വെളിവ് വന്നപോലെ അവിടെ അടുത്തുണ്ടായിരുന്ന ഒരു ഫ്രണ്ടിനെ വിളിച്ചു വണ്ടിയുമെടുത്ത് എത്രയും വേഗം വരാൻ പറഞ്ഞു .

പിന്നെ അവന്റെ ഷർട്ട് അഴിച്ചു അവളുടെ മുറിവിൽ കെട്ടി കൊടുത്തു. അവളെയും എടുത്തു പുറത്തേക്ക് നടന്നു. അപ്പോഴേക്കും അവന്റെ ഫ്രണ്ട് എത്തിയിരുന്നു. അവളുടെ അവസ്ഥ കണ്ട് അവനും വല്ലാതെയായി. രണ്ടാളും കൂടി അവളെ എടുത്ത് വണ്ടിയിൽ കയറ്റി അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടു. അവിടെ എത്തിയ ഉടനെ അവളെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയി. കുറേ ഡോക്ടർസ് ഒക്കെ അതിനുള്ളിലേക്ക് കയറി.

അധികം വൈകാതെ തന്നെ ഡോക്ടർമാർ പുറത്തേക്ക് വന്നു അവനെ ആ ദുഃഖ വാർത്ത അറിയിച്ചു. “She is no more ” എന്നും പറഞ്ഞ് അവന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് അവർ പോയി. പക്ഷെ അങ്ങനെയൊന്നും സമാധാനിക്കാൻ പറ്റിയ ഒരു നഷ്ടമായിരുന്നില്ല അവനവൾ. അവൻ ഒരു ഭ്രാന്തനെപ്പോലെ അലറി കരയാൻ തുടങ്ങി. അവന്റെ ഫ്രണ്ട് അവനെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും അവൻ കേട്ടില്ല.

ഒടുവിൽ ഒരു തളർച്ചയോടെ ഫ്രണ്ടിന്റെ തോളിൽ ചാഞ്ഞു. ” എന്തിനായിരിക്കും എടാ എന്റെ ഷെന്നു ഇങ്ങനെയൊക്കെ ചെയ്തത്, ജീവൻ ആയിരുന്നില്ലേ ഞങ്ങൾക്ക് അവൾ, എന്ത് പ്രശ്നം ഉണ്ടെങ്കിലും ഞാൻ ഇല്ലായിരുന്നോ അവൾക്, എന്നോട് പറയാമായിരുന്നില്ലേ? അവൻ സ്വയം പുലമ്പാൻ തുടങ്ങി. അവന്റെ ഫ്രണ്ടിന് ഇതൊക്കെ കേട്ട് സങ്കടവും ദേഷ്യവും ഒന്നിച്ചു വന്നു.

അവൻ ദേഷ്യത്തോടെ ഇന്ന് വൈകുന്നേരം അവളും അജുവും തമ്മിലുണ്ടായ സംഭവങ്ങൾ ഒക്കെ അവനോടു പറയാൻ തുടങ്ങി. അപ്പോൾ അതൊക്കെ അവൻ നേരിട്ട് കണ്ടെങ്കിലും അവൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല അവൾ ഇങ്ങനെയൊക്കെ ചെയ്യുമെന്ന്. ഇത് കേട്ടതും ഷെഫിന്റെ സങ്കട ഭാവം മാറി മുഖം കോപം കൊണ്ട് ജ്വലിക്കാൻ തുടങ്ങി.

അജുവിനെ കൊല്ലാനുള്ള ദേഷ്യം ആയിരുന്നു അവന് അപ്പോൾ. വിവരമറിഞ്ഞ് ഓരോരുത്തരായി എത്താൻ തുടങ്ങി. ഫോർമാലിറ്റീസ്ന് ശേഷം ഷെന്നുവിന്റെ ജീവനറ്റ ശരീരം വീട്ടിലേക്ക് കൊണ്ടുപോയി. അവളെ കണ്ടുള്ള അവളുടെ ഉമ്മയുടെ നിലവിളി. കൂടി നിന്നവരുടെ കണ്ണു നനച്ചു . ആരുടേയും ഹൃദയം നുറുങ്ങുന്ന കാഴ്ച ആയിരുന്നു അത്. ഷെഫിൻ ആ മൃതദേഹത്തോടൊപ്പം യാന്ത്രികമായി വീട്ടിലേക്ക് നടന്നു കയറി.

അവളെ കിടത്തിയിരിക്കുന്ന കട്ടിലിന്റെ അടുത്ത് പോയി ഇരുന്നു. അപ്പോൾ അവന്റെ കണ്ണിൽ കണ്ണുനീരിനു പകരം കനലെരിയുകയായിരുന്നു. അജുവിനെ ചുട്ടു ചാമ്പലാക്കാൻ പാകത്തിനുള്ള കനൽ. അവൻ നിശബ്ദനായി അവളെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. അപ്പോൾ അവളുടെ സൗന്ദര്യം ഒന്നുകൂടി കൂടിയിട്ടുണ്ടെന്ന് തോന്നി അവന്. അവളുടെ പുഞ്ചിരിക്കുന്ന മുഖവും കുസൃതികളും ഒക്കെ ഓർത്തപ്പോൾ വീണ്ടും മിഴികളിൽ ഈറനണിയാൻ തുടങ്ങി. ##################

ഈ സമയം ഷെന്നുവിനെ വേദനിപ്പിച്ചതിന്റെ വേദന മറക്കാൻ വേണ്ടി അജു ഫാം ഹൗസിലേക്ക് പോയിരുന്നു അജു. ബെഡിൽ മലർന്നുകിടന്ന് അവളെക്കുറിച്ച് ഓർത്തിരിക്കുന്ന സമയത്ത് പലതവണ ഫോൺ റിങ്ങ് ചെയ്തെങ്കിലും അതൊന്നും അവൻ കാര്യമാക്കിയില്ല. ഒടുക്കം ശല്യം സഹിക്കവയ്യാതെ ഫോൺ ഓഫ് ചെയ്യാൻ വേണ്ടി കയ്യിലെടുത്തപ്പോഴാണ് അവൻ കാണുന്നത് ഫ്രണ്ട്സും വീട്ടുകാരും അടക്കം എല്ലാവരും പല തവണ വിളിച്ചിട്ടുണ്ട്.

അതുകണ്ടപ്പോൾ അവന്റെ ഉള്ളൊന്നു പിടഞ്ഞു. ആർക്കെങ്കിലും വല്ല അപകടം പറ്റിയിട്ടുണ്ടാവുമോ എന്തോ? അപ്പോഴേക്കും വീണ്ടും ഫോൺ ചെയ്യാൻ തുടങ്ങി ഡിസ്പ്ലേയിൽ യാസി കാളിങ് എന്ന് തെളിഞ്ഞു വന്നു. ഫോൺ എടുത്തു അവൻ പറയുന്ന കാര്യങ്ങൾ കേട്ടതും അവന്റെ കയ്യിൽ നിന്നും ഫോൺ അറിയാതെ താഴെവീണു. ഒപ്പം അവനും തളർച്ച കാരണം നിലത്തിരുന്നു പോയി.

” ഞാൻ കാരണം അവൾ” അവൾ ഇങ്ങനെയൊക്കെ ചെയ്യും എന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. “എന്തിനാ ഷെന്നു നീ ഇങ്ങനെയൊക്കെ ചെയ്തത്. അവൾ തന്റേടമുള്ളവളല്ലേ എന്നിട്ടും ഇത്രയും ചെറിയ കാര്യത്തിന് എന്തിനാ ഇങ്ങനെയൊക്കെ ചെയ്തത്. ഇല്ല ഞാൻ കാരണം അവൾ… നോ…….” അവൻ ഉച്ചത്തിൽ അലറി കരയാൻ തുടങ്ങി. അവൻ ദേഷ്യവും സങ്കടവും കാരണം അവിടെയുള്ളതൊക്കെ എടുത്തു എറിയാൻ തുടങ്ങി.

അവിടെ ഉണ്ടായിരുന്ന മിററിൽ കൈകൊണ്ട് ആഞ്ഞു കുത്തി. അങ്ങനെ ഓരോന്ന് ചെയ്തു അവൻ സ്വയം വേദനിപ്പിക്കാൻ തുടങ്ങി. ശരീരത്തിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അവസാനം വെളിവ് വന്ന പോലെ “എനിക്ക് അവളെ കാണണം, എന്റെ ഷെന്നുനെ എനിക്ക് കാണണം ” എന്നു പുലമ്പി കൊണ്ട് വണ്ടിയിൽ കയറി അവളുടെ വീട്ടിലേക്ക് പോന്നു.

ഡ്രൈവിങ്ങിന്റെ ഇടയിലും അവൾ മാത്രമായിരുന്നു അവന്റേ മനസ്സ് മുഴുവൻ. അവന്റെ ഹൃദയം ചുട്ടുപൊള്ളുന്ന പോലെ തോന്നി അവന് . കണ്ണുനീർ ചാലിട്ട് ഒഴുകുന്നുണ്ടായിരുന്നു അപ്പോഴും. #################### യാസീൻ വീട്ടിലെത്തി ഫുഡ് ഒക്കെ കഴിച്ചു ഫ്രഷ് ആയി മൊബൈലിൽ തോണ്ടികൊണ്ടിരിക്കുമ്പോഴാണ് അൻഷി വിളിച്ച് കാര്യം പറയുന്നത്. കേട്ടപ്പോൾ തലകറങ്ങുന്നതുപോലെ തോന്നി അവന്.

എന്നാലും അവൾ ഇത്രയ്ക്ക് പാവമായിരുന്നോ അവൻ സ്വയം ചോദിച്ചുപോയി. അജു അവളോട് അങ്ങനെയൊക്കെ ചെയ്തതിന് ഒത്തിരി വഴക്കു പറഞ്ഞിരുന്നു ഞാൻ അവനെ. ഒരുപാട് ഇഷ്ടം ഉണ്ടായിട്ടും അവളെ എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നത് എന്ന് ചോദിച്ചിട്ട്.

അതൊക്കെ ഫാറുവിന് വേണ്ടിയാണെന്നും അവൻ സ്നേഹിക്കുന്ന പെണ്ണ് അവളാണെന്നും പറഞ്ഞപ്പോൾ കൂട്ടുകാരനു വേണ്ടി സ്വന്തം പെണ്ണിനെ വിട്ടുകൊടുക്കുന്ന അവനോട് ബഹുമാനവും തോന്നി. എന്നാൽ ഇപ്പോൾ തോന്നുന്നു വേണ്ടായിരുന്നു ഒന്നും.ഫറു സങ്കടപെട്ടാലും അവളെ വേദനിപ്പിക്കണ്ടായിരുന്നു. ആാാ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് ആരും പ്രതീക്ഷിച്ചില്ലല്ലോ. ഇതായിരിക്കും അവളുടെ വിധി.

എല്ലാം റബ്ബിനെ കളാഹ് . എന്നു കരുതി അവൻ സ്വയം ആശ്വസിച്ചു. ഡ്രസ്സ് ചേഞ്ച് ചെയ്ത് നേരെ ഫറുവിന്റെ വീട്ടിലേക്ക് ചെന്നു. അവനോടു ഒന്നും പറഞ്ഞിട്ടില്ല കാര്യം പറയാതെ അവിടേക്ക് കൂട്ടി കൊണ്ടുവന്നാൽ മതി എന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് ഒരു ചെറിയ പണിയുണ്ട് കൂടെ വാ എന്നും പറഞ്ഞു അവനെയും കൂട്ടി ഷെന്നുവിന്റെ വീട്ടിലേക്ക് പോയി.

അൻഷിയും ഷിനുവും അവിടെ നേരത്തെ എത്തിയിട്ടുണ്ട്. അവിടെ എത്തി സംഭവങ്ങളൊക്കെ അറിഞ്ഞപ്പോൾ ആകെ ഷോക്കായ അവസ്ഥയിലാണ് ഫറു. പെട്ടന്ന് അവൻ അവിടുന്ന് പുറത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി. അതു കണ്ടു ഞങ്ങളും അവന്റെ പിന്നാലെ പോയി. അവൻ നടന്നു നടന്നു ആളില്ലാത്ത ഒരു സ്ഥലത്ത് എത്തിയപ്പോൾ അവിടെ മുട്ടുകുത്തി ഇരുന്നു കരയാൻ തുടങ്ങി.

അവനും സഹിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല അവളുടെ വിയോഗം. ഞങ്ങൾ മൂന്നുപേരും അവന്റെ അടുത്ത് പോയിരുന്നു അവനെ സമാധാനിപ്പിക്കാൻ തുടങ്ങി എന്നാലും എന്തിനാ അവൾ ഇങ്ങനെയൊക്കെ ചെയ്തത് എന്ന ചോദ്യത്തിന് ഞാൻ എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞു കൊടുത്തു. അവർ മൂന്നു പേരും ഇതൊന്നും അറിഞ്ഞിരുന്നില്ല. എന്നെ തല്ലിയ പെണ്ണിനെ എനിക്ക് വേണ്ട എന്ന് മാത്രമേ അജു അവരോട് പറഞ്ഞിരുന്നുള്ളൂ. അതൊക്കെ അറിഞ്ഞപ്പോൾ അവന്റെ കരച്ചിൽ ഒന്നുകൂടി.

അപ്പോൾ ഇതിന് ഞാൻ കൂടി ഒരു കാരണക്കാരൻ ആണല്ലേ എന്നും പറഞ്ഞു അവൻ വീണ്ടും വീണ്ടും കരയാൻ തുടങ്ങി. ഞങ്ങൾ മൂന്നാളും കൂടി അവനെ പറ്റുന്ന പോലെ ആശ്വസിപ്പിച്ച് അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അപ്പോഴും അവന്റെ കണ്ണുനീർ അനുസരണയില്ലാതെ ഒഴുകുന്നുണ്ടായിരുന്നു. അപ്പോഴാണ് അന്ഷി പറഞ്ഞത് അജുവിനെ വിളിച്ചിട്ട് ഇതുവരെ കിട്ടിയില്ലല്ലോ എന്ന്.

അവൻ അവന്റെ വീട്ടിലും ഇല്ല എന്നും പറഞ്ഞു. ഞാൻ അപ്പോൾ തന്നെ ഫോൺ എടുത്ത് അവനെ വിളിക്കാൻ തുടങ്ങി. മൂന്നു നാല് തവണ വിളിച്ചപ്പോൾ ആണ് ഫോണെടുത്തത്. അവനോട് ഞാൻ സംഭവമൊക്കെ പറഞ്ഞു കട്ട് ചെയ്തു. അവനോട് കാര്യം പറയാതിരുന്നാൽ അവൻ വരില്ല എന്ന് അറിയാവുന്നത് കൊണ്ടാണ് എല്ലാം തുറന്നു പറഞ്ഞത്.

എങ്കിലും അവൻ എന്തൊക്കെ ചെയ്തു കൂട്ടും എന്നോർത്ത് ഒരു സമാധാനവുമില്ലായിരുന്നു. രാത്രിയുടെ ഭീകരതയും മഴയുടെ താണ്ഡവവും ഒക്കെ ശരിക്കും ഭയാനകമായ ഒരു രാത്രിയായിരുന്നു അത്. എങ്കിലും ഒരുപാട് ആളുകൾ അവളെ അവസാനമായി ഒന്ന് കാണാൻ വേണ്ടി വരുന്നുണ്ടായിരുന്നു.

അവർക്കൊക്കെ ഇടയിലൂടെ നടന്നു വരുന്ന അജുവിനെ കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു. ശരീരത്തിൽ അവിടെയുമിവിടെയും രക്തം കാണാം അത് കണ്ടപ്പോൾ മനസ്സിലായി അവനവനെ തന്നെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ടവും എന്ന്. മഴ നനഞ്ഞത് കാരണം അവന്റെ കണ്ണുനീർ കാണുന്നില്ലെങ്കിലും ആ കണ്ണുകൾ നിർത്താതെ ഒഴുകുന്നുണ്ടാവും കാരണംഅവൾ അവന് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം.അവൻ യന്ത്രികമായി നടന്നു അകത്തേക്ക് കയറാൻ നോക്കിയതും ശക്തമായ ചവിട്ടിൽ പുറത്തേക്ക് തെറിച്ചു വീണതും ഒരുമിച്ചായിരുന്നു….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button