Novel

എന്നും നിനക്കായ്: ഭാഗം 24

രചന: Ummu Aizen

അവൻ യന്ത്രികമായി നടന്നു അകത്തേക്ക് കയറാൻ നോക്കിയതും ശക്തമായ ചവിട്ടിൽ പുറത്തേക്ക് തെറിച്ചു വീണതും ഒരുമിച്ചായിരുന്നു. അഗ്നിയാളുന്ന കണ്ണുകളുമായി അവനെ നോക്കുന്നുണ്ടായിരുന്നു ഷെഫിൻ അവിടെ നിന്ന്. അവിടെയുള്ളവരെല്ലാം കാര്യമറിയാതെ അവരെ തന്നെ നോക്കിക്കൊണ്ടിരുന്നു. ഞങ്ങൾ അടുത്തേക്ക് ചെന്ന് അവനെ പിടിച്ചെഴുന്നേൽപ്പിച്ചു.

അപ്പോൾ അവൻ അവരുടെ അടുത്തേക്ക് നടന്നു വന്നു അജുവിന്റെ കോളറയിൽ പിടിച്ചു വലിക്കാൻ തുടങ്ങി. “മതിയായില്ലേടാ നിനക്കിനിയും, എന്റെ പെങ്ങളെ വെള്ളപുതച്ചു കിടത്തിയപ്പോൾ അടങ്ങിയോ നിന്റെ അഹങ്കാരം? അവളുടെ പിന്നാലെ നടന്നു മോഹിപ്പിച്ചു ചതിച്ചതും പോരാ ഇപ്പൊ എന്ത് കാണാനാഡാ വന്നത് അവളുടെ ജീവനറ്റ ശരീരം കണ്ടു സന്തോഷിക്കാനോ? വേണ്ട….. നീ വീട്ടുമുറ്റത്ത് കാലുകുത്തുന്നത് പോലും അവൾക്ക് ഇഷ്ടമാകുന്നുണ്ടാവില്ല. ഇറങ്ങി പോടാ എന്റെ വീട്ടിന്ന് “എന്നും പറഞ്ഞ് അവനെ വലിച്ചു ഗേറ്റിനു പുറത്തേക്ക് തള്ളിയിട്ടു.

എല്ലാത്തിനും മറുത്തൊരു വാക്കോ പ്രതിരോധമൊ നടത്താതെ അവൻ എല്ലാം ഏറ്റുവാങ്ങി. ” പ്ലീസ് ഷെഫിൻ അവസാനമായി ഞാൻ അവളെ ഒന്ന് കണ്ടോട്ടെ? ദൂരെ നിന്ന് കണ്ടാൽ മാത്രം മതി”എന്നും പറഞ്ഞു അവൻ കെഞ്ചി. “അവളെ കാണുന്നത് പോയിട്ട് നിന്നെ തിരിച്ചു അവിടെ കാലുകുത്താൻ പോലും ഞാൻ അനുവദിക്കില്ല. അതിനു ഞാൻ ശ്രമിച്ചാൽ കൊന്നുകളയും ഞാൻ നിന്നെ “ഷെഫിൻ അവനു നേരെ അലറി.

” പിന്നെ ഒരു കാര്യം കൂടി നിന്നെ കിട്ടാനുള്ള യോഗ്യത എന്റെ പെങ്ങൾക് ഇല്ല എന്നല്ലേ നീ പറഞ്ഞത്. എന്നാൽ കേട്ടോ…എന്റെ പെങ്ങൾക് കിടാത്ത സ്നേഹവും ജീവിതവും ഒന്നും നിന്റെ പെങ്ങൾക്കും കിട്ടണ്ട. നീ അറിയണം സ്നേഹം നഷ്ടപ്പെടുമ്പോൾ ഉള്ള സഹോദരിയുടെ വേദന എന്താണെന്ന്. ചെന്നു പറഞ്ഞേക്കവളോട് പഴയ സ്നേഹത്തിന്റെ കണക്കു പറഞ്ഞു വന്നാൽ അപമാനിക്കപ്പെട്ടു തിരികെ പോകേണ്ടി വരുമെന്ന്” പോകാൻ തുടങ്ങിയ ഷെഫിൻ അജുവിന്റെ അടുത്തേക്ക് തിരിച്ചു ചെന്നു ഇത്രയും പറഞ്ഞു അകത്തേക്ക് നടന്നു. #####################

ആർത്തു പെയ്യുന്ന മഴയെത്തും കണ്ണുനീർ ചുട്ടുപൊള്ളുന്നതായി തോന്നി അജുവിന്. ഷെഫിൻ പറഞ്ഞ വാക്കുകൾ ഒക്കെ അർഹതപ്പെട്ടത് ആയതുകൊണ്ട് അവനെ ഒട്ടും വേദനിപ്പിച്ചില്ല. എന്നാൽ അവസാനമായി അവളെ ഒരു നോക്ക് കാണാൻ പറ്റാത്തത് അവനെ വളരെ അതികം വേദന നൽകി. നേരം വെളുക്കുന്നതുവരെ അവൻ അവിടെ തന്നെ ഇരുന്നു. പോകുന്നവരും വരുന്നവരും ഒക്കെ അവനെ തന്നെ നോക്കുകയും അടക്കം പറയുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.

യാസിയും ഷിനുവും അൻഷിയും ഒക്കെ ഇടക്കിടക്ക് അവന്റെ അടുത്തേക്ക് വരുന്നുണ്ട് എങ്കിലും അവൻ അവരെ തിരിച്ചയക്കും. അവരെയൊന്നും കാണുന്നത് ഷെഫിനെ തീരെ ദഹിക്കുന്നില്ല എങ്കിലും അവർ അവിടെ തന്നെ നിന്ന് വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്തു കൊടുത്തു. ഒഴിഞ്ഞുപോയ ആളുകളൊക്കെ അവളെ പള്ളിയിലേക്ക് കൊണ്ടുപോകുവാനും മയ്യത്ത് നിസ്കരിക്കാനും ഒക്കെയായി വീണ്ടും വന്നു തുടങ്ങി.

അപ്പോഴും അജു ആ തന്നെ ഇരിപ്പ് തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ കണ്ണ് നിറച്ചു കൊണ്ട് നോക്കിയിരുന്നു ആരൊക്കെയോ ചേർന്ന് വരുന്ന അവളുടെ മയ്യത്ത് കണ്ടതും സ്വയം നിയന്ത്രിക്കാനാവാതെ അവൻ അങ്ങോട്ടേക്ക്adddd, പോവാൻ തുടങ്ങി. അപ്പോൾ അതിനു പിന്നാലെ കരഞ്ഞുകൊണ്ട് നടന്നുവരുന്ന ഷെഫിനെ കണ്ടു അവൻ പിൻവലിഞ്ഞു.

അവനുറപ്പായിരുന്നു അവളുടെ അടുത്തേക്ക് ചെന്നാൽ അവൻ വീണ്ടും പ്രശ്നമുണ്ടാക്കുമെന്ന്. അതു കൊണ്ട് അവൻ സ്വയം നിയന്ദ്രിച്ചു അവിടെ തന്നെ നിന്നു. കണ്ണീർ കാരണം അപ്പോയെക്കും അവനു ആ കാഴ്ച മങ്ങി തുടങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞു അവൻ വീട്ടിലേക്ക് പോയി. പോയി അവന് പള്ളിയിൽ പോയി അവളെ കാണണം. ചെയ്ത തെറ്റിന് മാപ്പ് ചോദിക്കണം. മേൽ അപ്പടി ചോരയും അഴുക്കും ഒക്കെയാണ്.

അതുകൊണ്ട് ഫ്രഷ് ആയി ഇതൊക്കെ മാറ്റിയിട്ടു വേണം പോവാൻ. വതുക്കൽ തന്നെ ഉമ്മയും അപ്പുവും ഉണ്ടായിരുന്നു. അവനെ കണ്ടതും അവർ എണീറ്റ് നിന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. അവന്റെ ഫ്രാൻസ് പറഞ്ഞു കാര്യങ്ങൾ ഒക്കെ അവർക്കും അറിയാമായിരുന്നു. അവൻ അവരെ ഒന്നും ശ്രദ്ധിക്കാതെ റൂമിലേക്ക് പോയി കുളിച്ച് മാറ്റി അവളെ മറവുചെയ്ത പള്ളിയിലേക്ക് പോയി പക്ഷേ അവളുടെ കബറിന് അരികിൽ ഇരുന്നു കരയുന്ന ഷെഫിനെ കണ്ടതും അവൻ പിൻവലിഞ്ഞു.

ഏറെനേരം കാത്തിടും അവൻ പോകാത്തത് കൊണ്ട് ഒരു പ്രോബ്ലം ക്രിയേറ്റ് ചെയ്യേണ്ട പിന്നെ വരാം എന്ന് കരുതി അവൻ പോയി. പിന്നീട് കുറേ ദിവസങ്ങൾ മുറിക്കുള്ളിൽ തന്നെ അടച്ചിരിക്കുക ആയിരുന്നു അവൻ. അതിനിടയ്ക്ക് അവളുടെ കബറിന് അടുത്തേക്ക് മാത്രം പോവും. അവന്റെ ഫ്രണ്ട്സ് ഒക്കെ അവനെ മാറ്റിയെടുക്കാൻ ശ്രമിച്ചെങ്കിലും അവന്റെ ചെയ്തികളിൽ യാതൊരു മാറ്റവും വന്നില്ല.

ഫറുവിന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു ആരോടും മിണ്ടാതെയും പറയാതെയും അവനും അവന്റേതായ ലോകത്ത് കഴിച്ചുകൂട്ടി. എല്ലാ ദിവസവും ഭക്ഷണം കഴിക്കാൻ ഒക്കെ വിളിച്ചിരുന്നത് അപ്പു ആയിരുന്നു. ഒരു ദിവസം മുഴുവനായി അവളെ കാണാതായപ്പോൾ കാര്യം അന്വേഷിച്ചപ്പോൾ തലവേദനയാണെന്ന് പറഞ്ഞു കിടന്നിരിക്കുവാണ് എന്ന് പറഞ്ഞപ്പോൾ അവനാകെ വല്ലാതായി.

ജീവനേക്കാൾ കൂടുതൽ സ്നേഹിച്ചിരുന്നു അവൻ അവളെ. എന്നാൽ ഷെന്നുവിന്റെ മരണശേഷം ഒന്നു മിണ്ടിയിട്ട് പോലുമില്ല അവളോട്. അവളെ കുറിച്ച് ഓർത്തപ്പോഴാണ് അവന് അന്ന് ഷെഫിൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഓർമ്മ വന്നത്. എന്ത് ഉദ്ദേശത്തിലാണ് അവൻ അങ്ങനെയൊക്കെ പറഞ്ഞത്. അപ്പോഴത്തെ അവസ്ഥയിൽ ഒന്നും മനസ്സിലായില്ലായിരുന്നു. എന്നാൽ ഇപ്പോൾ ചിന്തിക്കുമ്പോൾ ഒരുപക്ഷേ അവനും അപ്പുവും തമ്മിൽ പ്രണയത്തിൽ ആയിരിക്കാം.

അവളെ കണ്ട് സംസാരിക്കണം അപ്പോഴേ എല്ലാം മനസ്സിലാക്കാൻ കഴിയുള്ളൂ. പെട്ടെന്ന് അവൻ ഇറങ്ങി അവളുടെ മുറിയിലേക്ക് പോയി. അവൻ ചെല്ലുമ്പോൾ ഡോർ ലോക്ക് ആയിരുന്നു ഒന്നു രണ്ടു തവണ വിളിച്ചപ്പോൾ ആണ് തുറന്നത്. അപ്പോൾ അവളുടെ കണ്ണുകളൊക്കെ കലങ്ങി ചുവന്നിരുന്നു. ” എന്തുപറ്റി “എന്ന അവൻ ചോദിച്ചപ്പോൾ പൊട്ടി കരഞ്ഞു കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് വീണു.

” എന്താ മോളെ നിനക്ക്, എന്താ പറ്റിയത്, എന്താണെങ്കിലും എന്നോട് പറ” അവളെ ചേർത്തു പിടിച്ച് തലയിൽ തലോടിക്കൊണ്ട് അവൻ പറഞ്ഞു. അവൾ ഒന്നും മിണ്ടാതെ കരയുക മാത്രം ചെയ്തു കുറെ നേരം ആ നിൽപ്പ് തുടർന്നു. ശേഷം അവൾ അവനിൽ നിന്നും വിട്ടു നിന്നപ്പോൾ അവൻ അവളെയും കൂട്ടി അവളുടെ റൂമിലേക്ക് കയറി. അവളെ ബെഡിൽ ഇരുത്തി അവനും അടുത്തിരുന്നു അവളുടെ കൈകൾ അവന്റെ കൈക്കുള്ളിൽ ആക്കി അവൻ സംസാരിക്കാൻ തുടങ്ങി.

അപ്പോഴും അവളുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകുന്നുണ്ടായിരുന്നു. ” മോള് എന്താ കാര്യം എന്ന് പറയ് എന്നോട് ധൈര്യമായിട്ടു പറ. എന്താണെങ്കിലും ഇക്ക ശരിയാക്കി തരും. ഞാനുണ്ട് മോളുടെ കൂടെ. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന എന്തും ഞാൻ ചെയ്തുതരും” പിന്നീട് അവൾ അവനോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. അവളും ഷെഫിനും തമ്മിൽ കണ്ടുമുട്ടിയ മുതൽ ഷെന്നു മരിച്ച ദിവസം ചെന്നപ്പോൾ എന്റെ പെങ്ങളെ കൊന്നവന്റെ പെങ്ങൾ ഇനിയൊരിക്കലും എന്റെ മുന്നിൽ വരരുത് എന്നു പറഞ്ഞു ഇറക്കിവിട്ടത് വരെ .

“അന്ന് കരുതി അപ്പോഴത്തെ ദേഷ്യത്തിൽ ആയിരിക്കും അങ്ങനെയൊക്കെ ചെയ്തതെന്ന് എന്നാൽ ഇപ്പോഴും അതു തുടർന്നുകൊണ്ടിരിക്കുന്നു”അതുപറയുമ്പോൾ അവളുടെ ശബ്ദം ഇടറി. ഇതൊക്കെ കേട്ടു അജുവിനും വിഷമമായി. ” നീ ശരിക്കും ആലോചിചിട്ട് ആണോ ഈ തീരുമാനം എടുത്തത്. പ്രണയം പോലെയല്ല വിവാഹം, നീ വളർന്ന സാഹചര്യവും അവന്റെ വീട്ടിലെ സാഹചര്യവും വ്യത്യസ്തമായിരിക്കും.അതു കൊണ്ട് നീ ഈ കാര്യം ഒന്നുകൂടി ആലോചിച്ചു നോക്കു ” അവൻ അവളെ ആ കാര്യത്തിൽ നിന്ന് പിന്തിരിക്കാൻ ശ്രമിച്ചു.

“ഈ കാര്യത്തിൽ എനിക്ക് എനിക്ക് ഒരു ആലോചനയുടെയും ആവശ്യമില്ല ഇക്കൂ. അവിടെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന് എനിക്ക് ആദ്യം തന്നെ അറിയാം. ഷെഫിനിക്കന്റെ വീട്ടിലെ സാഹചര്യത്തേ പറ്റിയൊക്കെ എന്നോട് അവന്റെ ഇഷ്ട്ടം പറഞ്ഞ അന്നുതന്നെ അവൻ പറഞ്ഞിരുന്നു” ആ സമയത്തെ കുറിച്ച് ആലോചിച്ചപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. ഒരുപാട് ഇഷ്ട്ടമായിരുന്നു അവനെന്നെ എന്നിട്ടും എങ്ങനെയാണാവോ ഇപ്പോൾ എന്നെ ഇങ്ങനെ അവഗണിക്കാൻ കഴിയുന്നത്.

അതോർത്തമ്പോൾ മുഖത്തെ പുഞ്ചിരി മാഞ്ഞു വീണ്ടും ദുഃഖം വന്നു. എനിക്ക് അവനില്ലാതെ പറ്റില്ല ഇക്കാ… അങ്ങനെ ഒരു നിമിഷത്തെ കുറിച്ച് എനിക്ക് ഓർക്കുക പോലും വയ്യ” എന്നും പറഞ്ഞു അവൾ വീണ്ടും മുഖം പൊത്തി കരയാൻ തുടങ്ങി. “എന്റെ പൊന്ന് അപ്പു നീ ആദ്യം ഈ കരച്ചിൽ ഒന്ന് നിർത്തു . അതൊക്കെ അവൻ എന്നോടുള്ള ദേഷ്യം കൊണ്ട് ചെയ്യുന്നതാണ്. അല്ലാതെ നീയുമായി ഒരു പ്രശ്നവും ഇല്ല.

അവനെയും തെറ്റുപറയാൻ പറ്റില്ല അവന്റെ സ്ഥലത്ത് ഞാൻ ആണെങ്കിലും ഇതല്ലേ ചെയ്യുകയുള്ളു. അതു കൊണ്ട് നീ ടെൻഷൻ ആവണ്ട. നിന്നോട് അവനു ഉണ്ടായിരുന്നു എന്ന് പറയുന്ന സ്നേഹം സത്യംമാണെങ്കിൽ തീർച്ചയായും അവൻ നിന്നെ അവന്റെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കും. അതുകൊണ്ട് എന്റെ മോള് ഞാൻ പറയുന്നത് കേട്ട് നല്ലകുട്ടിയായിരിക്ക് “എന്നും പറഞ്ഞു അവളുടെ മുഖത്ത് നിന്ന് കയ്യെടുത്തു മാറ്റി അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു.

അവനെ കാണിക്കാൻ എന്നോളം അവൾ വ്യാജമായി ഒന്നു പുഞ്ചിരിച്ചു. ” ഞാൻ കരയുന്നതും സങ്കടപ്പെടുന്നത് ഒന്നും ഇക്കാക് സഹിക്കുന്നില്ല അല്ലേ? അപ്പോൾ നിന്റെ ഇപ്പോഴത്തെ അവസ്ഥ ഞങ്ങളെ എത്രമാത്രം സങ്കടപ്പെടുത്തുന്നണ്ടാവുമെന്ന് നിനക്കറിയോ? നമ്മളെ നമ്മളെ ഉമ്മ എത്ര ദിവസമായി മര്യാദയ്ക്ക് ആഹാരം കഴിച്ചിട്ട്, ഒന്ന് ഉറങ്ങിയിട്ട് എന്ന് നിനക്കറിയോ? അത് നിന്നെ ഓർത്തിട്ടാ… നിന്റെ വിഷമം കണ്ടിട്ടാ… ” അവൻ അവളോട് ഒന്നും പറയാതെ റൂമിലേക്ക് തിരിച്ചു പോയി ബെഡ്ഡിൽ മലർന്നു കിടന്നു.

ഓരോന്നാലോചിച്ച് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി അവന് . “ഇല്ല ഞാൻ ഇതേ അവസ്ഥ തുടർന്നാൽ ശരിയാവില്ല. എന്നേക്കാൾ കൂടുതൽ അത് വേദനിപ്പിക്കുന്നത് എന്നെ സ്നേഹിക്കുന്നവരെ ആണ്. അതുകൊണ്ട് മാറിയെ പറ്റൂ… മറ്റുള്ളവർക്ക് വേണ്ടി എങ്കിലും”എന്നു സ്വയം പറഞ്ഞു. പിന്നെ വെളിവ് വന്ന പോലെ അവൻ എണീറ്റ് അവന്റെ ഉമ്മാന്റെ അടുത്തേക്ക് പോയി. അവർ അപ്പോൾ സോഫായിൽ ചാരിയിരിക്കുകയായിരുന്നു. അവനെ കണ്ടതും അവർ തല ഉയർത്തി അവനെ നോക്കി.

അവന്റെ കോലം കണ്ട് അവരുടെ ഉള്ളൊന്ന് പിടഞ്ഞു. അവൻ ആകെ ക്ഷീണിച്ച് അവശനായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ചിട്ടയില്ലാത്ത ഭക്ഷണക്രമവും രീതികളുമൊക്കെ അവനെ ആകെ തളർത്തിയിട്ടുണ്ട്. ആ മുഖത്തെ പ്രസരിപ്പ് പോലും കുറഞ്ഞത് പോലെ തോന്നി അവർക്ക്. അപ്പോൾ അവന്റെ പഴയ രൂപവും ചിരിയും കളിയും ഒക്കെ ഓർമ്മ വന്നപ്പോൾ അവരുടെ മിഴികൾ അറിയാതെ ഈറനണിഞ്ഞു. അവൻ ഒരു കൃത്രിമ ചിരി വരുത്തി അവരുടെ അടുത്ത് വന്നിരുന്നു എന്നിട്ട് മടിയിൽ തലവച്ചു കിടന്നു.

അവർ ഇതു കണ്ടു സന്ദോഷത്തോടെ വിരലുകൾ പതുക്കെ അവന്റെ മുടിയിഴകളിലൂടെ ഓടിച്ചു കൊണ്ടിരുന്നു. അപ്പോൾ എവിടെനിന്നോ വന്ന ഒരു ഇളം തന്നെ അവനെ തഴുകുന്നത് പോലെ തോന്നി അവന്. നെഞ്ചിനുള്ളിലെ ഭാരങ്ങളെല്ലാം ചുരുങ്ങി ഇല്ലാതാകുന്നത് പോലെ. അതുവരെ ഓരോരുത്തർ പറഞ്ഞ ആശ്വാസവാക്കുകളേക്കാൾ അവന് കരുത്തേകിയിരുന്നു ആ തലോടൽ. എപ്പോഴോ അവൻ അറിയാതെ മയക്കത്തിലേക്കു വീണു.

നേരം ഒരുപാട് ആയപ്പോൾ ആണ് അവൻ ഉറക്ക് തെളിഞ്ഞത്. അപ്പോഴും ഉമ്മ അവിടെത്തന്നെ ഉണ്ടായിരുന്നു. അവനെ ശല്യം ചെയ്യണ്ട എന്നു കരുതി അവിടെതന്നെ ഇരുന്നു ഉറങ്ങുകയായിരുന്നു പാവം. “അവൻ ഉമ്മാനെ കൈ പിടിച്ച് മുത്തം കൊടുത്തു. ഉമ്മാക്ക് വേണ്ടി ഈ മോൻ മാറും ഉമ്മാ…ഉള്ളിൽ എത്ര തന്നെ വേദന ഉണ്ടെങ്കിലും അതൊന്നും പുറത്തുകാട്ടാതെ ചിരിച്ചുകൊണ്ടിരിക്കും. ദേ ഇങ്ങനെ” അതും പറഞ്ഞു അവൻ ചിരിച്ചു.

അതേസമയംതന്നെ അവന്റെ മിഴികൾ നിറയുകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നിട്ട് ഉമ്മാനെ അവന്റെ കൈകളിൽ കോരിയെടുത്തു. അപ്പോഴേക്കും അവർ ഉറക്ക് തെളിഞ്ഞിരുന്നു. ” ഡാ നീ എന്താ ഈ കാണിക്കുന്നത് താഴെ ഇറക്കടാ ” ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു. ” ചെറുപ്പത്തിൽ ഉമ്മ എന്നെ കുറെ എടുത്തു നടന്നതല്ലേ തിരിച്ചു ചെയ്യാൻ എനിക്കും ഒരു അവസരം താന്നെ” എന്നും പറഞ്ഞു അവൻ അവരെയും കൊണ്ട് അവരുടെ മുറിയിലേക്ക് നടന്നു.

” എടാ നിന്റെ നടുവേദനിക്കുമെടാ താഴെയിറക്ക് ” എന്നൊക്കെ അവർ വീണ്ടും പറഞ്ഞു എങ്കിലും അവൻ അതൊന്നും മൈൻഡ് ചെയ്യാതെ “മിണ്ടാതിരിക്ക് ജമീലാ ” എന്നും പറഞ്ഞു നടത്തം തുടർന്നു. അവൻ ഉമ്മാനെ ബെഡിൽ കൊണ്ടുപോയി കിടത്തി അവർക്ക് പുതപ്പും പുതച്ചു കൊടുത്തു. എന്നിട്ട് നെറ്റിയിൽ ഒരു മുത്തവും കൊടുത്തു കൊടുത്തു മുറിയിലേക്ക് പോയി. ഇതൊക്കെ കണ്ടു ആ മാതൃഹൃദയം ഒത്തിരി സന്തോഷിക്കുന്നുണ്ടായിരുന്നു അപ്പോൾ.

പിറ്റേന്ന് രാവിലെ കോളേജിൽ പോകാനൊരുങ്ങി വരുന്ന അജുവിനെ കണ്ടപ്പോൾ ഉമ്മയും അപ്പുവും കണ്ട കാഴ്ച വിശ്വസിക്കാൻ ആവാതെ ഒരു നിമിഷം സ്റ്റക്ക് ആയി. അവൻ അവർക്ക് നേരെ ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു. “ബ്രേക്ഫാസ്റ്റ് ഇതുവരെ എടുത്തുവച്ചില്ലേ ജമീലാ ” എന്നും ചോദിച്ചു അവൻ ചിണുങ്ങി. “ഇപ്പൊ എടുത്തു തരാം മോനെ, എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് ഉമ്മ അടുക്കളയിലേക്കോടി.

അവൻ അപ്പുവിന്റെ അടുത്തേക്ക് ചെന്നു. ചിരിച്ചു പിടിച്ചു നിൽക്കുമ്പോഴും അതിനു മാറ്റു കുറവുള്ളത് പോലെ തോന്നി അവന്. “ദേ അപ്പൂ നിങ്ങളുടെ അഭിപ്രായം മാനിച്ചു ഞാൻ നന്നായി. എന്നിട്ടും നീ ഷോകഭാവവുമായി നിന്നലുണ്ടല്ലോ ഒന്നങ്ങോട്ട് തരും നിനക്ക് “എന്നും പറഞ്ഞു അവൻ അവൾക്ക് നേരെ കയ്യോങ്ങി. പക്ഷേ അതൊന്നും അവൾക്ക് ഭാവമാറ്റമുണ്ടാക്കിയില്ല. “നീ അവനെ വിളിച്ചു നോക്കിയായിരുന്നോ പിന്നെ? “അവളുടെ മൂഡ് അത്ര പെട്ടെന്നൊന്നും ശരിയാവില്ല എന്ന് കണ്ട് അവൻ ചോദിച്ചു.

” ആ ഒരുപാട് തവണ. ആദ്യം ഒന്ന് രണ്ട് ദിവസം റിങ് ചെയ്തിരുന്നു. പിന്നെ സ്വിച്ച് ഓഫ് ആണെന്ന് പറഞ്ഞു. ഇന്ന് രാവിലെയും അതിനൊരു മാറ്റവും വന്നിട്ടില്ല. പിന്നെ ഒന്ന് തവണ ഒന്ന് രണ്ട് തവണ കാണാനും ശ്രമിച്ചു അപ്പോഴും ഒഴിഞ്ഞുമാറി” അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു അപ്പോൾ. “ദേ …അപ്പൂസേ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ കരയരുതെന്ന് ” എന്നും പറഞ്ഞു അവളെ ചേർത്തുപിടിച്ചു അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു.

” നീ ഒന്നുകൊണ്ടും പേടിക്കേണ്ട എന്ത് ചെയ്തിട്ടാണെങ്കിലും ശരി. ഞാൻ ശരിയാക്കി തരാം എല്ലാം. നീ എന്നെ വിശ്വസിക്. പിന്നെ എപ്പോഴും എന്നെ കുറിച്ചും ഉപ്പാനെ കുറിച്ചും ഉമ്മാനെ കുറിച്ചും ഒക്കെ ഓർമ്മ വേണം നിനക്ക് മനസ്സിലായോ”അവൻ ആധിയോടെ പറഞ്ഞു. എന്റെ ഇക്കു പേടിക്കേണ്ട ഞാൻമണ്ടത്തരമൊന്നും കാണിക്കാൻ പോകുന്നില്ല. എനിക്ക് വിശ്വാസമാണ് എന്റെ ഇക്കാനെ ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

അത് കണ്ടപ്പോൾ അവനും സമാധാനമായി. അപ്പോഴേക്കും ഉമ്മ ഫുഡ് കഴിക്കാൻ വിളിച്ചു.അവർ രണ്ടും അങ്ങോട്ടേക്ക് പോയി. ” അല്ല നീയെന്താ റെഡി ആവാത്തത് സ്കൂളിൽ പോകുന്നില്ലേ ഇന്ന്? ഫുഡ് കഴിക്കുന്നതിനിടയിൽ അവൻ അപ്പുവിനോട് ചോദിച്ചു. “നീയെന്നു മുതൽ ആണോ അകത്തിരിക്കാൻ തുടങ്ങിയത് അന്ന് മുതൽ അവളുടെ അവസ്ഥയും അതു തന്നെയാണ്.ഒന്നും പറയുകയും ഇല്ല സ്കൂളിൽ പോകുകയുമില്ല”ഉമ്മ നീരസത്തോടെ പറഞ്ഞു.

“അപ്പു നീ പെട്ടന്ന് റെഡിയാക് ഞാൻ പോകുമ്പോൾ നിന്നെ ഡ്രോപ്പ് ചെയ്യാം ” അവൻ അവളെ നോക്കി പറഞ്ഞു അവൾ ഒന്നും മൂളിക്കൊണ്ട് അവിടുന്ന് പോയി. അവളെ സ്കൂളിൽ കൊണ്ട് വിട്ടപ്പോൾ പ്രിൻസിപ്പലിന്റെയും ടീച്ചേഴ്സിന്റെയും അടുത്ത് നിന്നു വയറു നിറച്ചു കിട്ടി. ഇത്രയും ദിവസം അവൾ ലീവ് എടുത്തതിന്. അവിടുന്ന് നേരെ കോളേജിലേക്ക് വിട്ടു. കോളേജ് ഗേറ്റ് കടന്നു ഉള്ളിൽ എത്തിയതും അവന് ആകെ വല്ലായ്ക തോന്നി തുടങ്ങി.

പറഞ്ഞു കേട്ടിട്ടേ ഉള്ളൂ എങ്കിലും അവൾ ടെറസിൽ നിന്നും താഴേക്ക് ചാടുന്ന രംഗം അവൻ നേരിട്ട് കാണുന്നുണ്ടായിരുന്നു അപ്പോൾ. അത് ഓർത്തു തല പെരുത്തു വന്നു അവന്. കൺകോണിൽ വീണ്ടും നനവു പടർന്നു. അവൻ സ്റ്റിയറിങ്ങിൽ തലവെച്ച് കണ്ണടച്ചു കിടന്നു. കുറച്ചു നേരത്തിനു ശേഷം ഫ്രണ്ട്സ് വന്നു വിളിച്ചപ്പോഴാണ് അവൻ എണീറ്റത്. അവരെ കണ്ടതും അവൻ വ്യാജമായി ഒന്ന് പുഞ്ചിരിച്ചു. അവർ ഓരോന്ന് പറഞ്ഞു.

അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കുറച്ചു നേരത്തിനു ശേഷം അവൻ വണ്ടിയിൽ നിന്നും ഇറങ്ങി അവരുടെ സ്ഥിരം പ്ലേസിലേക്ക് നടന്നു. അവർ എല്ലാവരും അവിടെ ഇരുന്നു. പിന്നെ കുറച്ചു നേരം മൗനമായിരുന്നു. ” ഫറു ഇതുവരെ കോളേജിലേക്ക് വരാൻ തുടങ്ങിയില്ലേ? നിശബ്ദത ഭേദിച്ചു കൊണ്ട് അജു ചോദിച്ചു. “ഇല്ല ” അൻഷി “നിങ്ങൾ പോവാറില്ല അവനെ കാണാൻ “അജു “ഞാൻ ഡെയിലി പോവാറുണ്ട്. ടൈം കിട്ടുമ്പോഴൊക്കെ ഇവരും വരും” യാസി

” ഇന്ന് നമ്മൾക്ക് എല്ലാവർക്കും കൂടി ഒന്ന് പോകാം” അജു ഈവനിംഗ് പോവാം അവരെല്ലാവരും പറഞ്ഞു. ” ഷെഫിൻ, അവൻ വരാറുണ്ടോ ക്ലാസിന്?” :അജു “അവൻ അവളുടെ ദുആ കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞപ്പോൾ വരാൻ തുടങ്ങി. പിന്നെ അവൻ ഇപ്പോൾ പണ്ടത്തെപ്പോലെ ഒന്നുമല്ല. വന്ന അന്നു തന്നെ ആ ഫായിസുമായി ഭയങ്കര അടിയായിരുന്നു. പിന്നെ ടീച്ചേർസ് ഒക്കെ വന്നിട്ടാ പിടിച്ചു മാറ്റിയത്. പിന്നെ ഇപ്പൊ ഓരോ കാര്യത്തിനും അവനുണ്ട് മുൻപന്തിയിൽ ആരെങ്കിലും എന്തെങ്കിലും ചെറിയ തെറ്റ് ചെയ്താൽ മതി അപ്പോഴേക്കും പ്രിൻസിക്ക് കംപ്ലൈന്റ് കൊടുക്കും. ശരിക്കും പറഞ്ഞാൽ അവൻ ഇപ്പോഴാണ് ഷെന്നുവിന്റെ ബ്രദർ ആയത്. “:ഷിനു അതിനു മറുപടിയായി അവൻ ഒന്ന് ചിരിച്ചു.

സത്യം പറഞ്ഞാൽ എനിക്ക് നല്ല പേടി ഉണ്ട് അവൻ നിന്നോട് എങ്ങനെ ബീഹെവ് ചെയ്യുമെന്നോർത്ത് “:അന്ഷി ” ശരിയാണ് അവൻ ഒരുങ്ങി തന്നെയാണ് നിൽക്കുന്നത്. ജീവനായിരുന്നു അവനവൾ. അവളുടെ ജീവൻ എടുത്തവനായിട്ടാണ് അവൻ നിന്നെ കാണുന്നത്. സൊ നിന്നോട് അവൻ എങ്ങനെ പെരുമാറും എന്ന് പറയാനാവില്ല. അവൻ എന്തു ചെയ്താലും നീ ഒന്ന് അനങ്ങുക പോലും ചെയ്യുകയും ഇല്ല. അങ്ങനെ വല്ലതും ഉണ്ടായാൽ… നിന്റെ മേൽ അവൻ കൈ വച്ചാൽ ഞങ്ങൾക്ക് നോക്കിനിൽക്കാനാവില്ല.അത് എന്തിന്റെ പേരിലായാലും.” :യാസി

“ഇല്ലടാ… അവനെന്നെ ഒന്നും ചെയ്യില്ല. അവൻ എനിക്ക് തന്ന ശിക്ഷ മറ്റൊന്നാണ്”. ഞാൻ അവരോട് കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തു. കേട്ടപ്പോൾ അവർക്കും ആകെ വിഷമം ആയിട്ടുണ്ട്. പിന്നീട് പല തവണ ഷെഫിനെ കണ്ടെങ്കിലും അവൻ ഒരിക്കലും അടുത്തു വരികയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അഥവാ യാദൃശ്ചികമായി അടുത്ത് വന്നാൽ തന്നെ വഴിമാറി നടക്കും. ഒരുദിവസം അവൻ ക്ലാസ്സിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ട് ഞാൻ അവന്റെ അടുത്തേക്ക് ചെന്നു. എന്നെ കണ്ടതും അവൻ ദേഷ്യത്തോടെ അവിടുന്ന് എണീറ്റ് പോകാൻ തുടങ്ങി.

“ഷെഫിൻ, പ്ലീസ് വൺ മിനിറ്റ്. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്” അത് കേട്ടതും അവൻ അവിടെനിന്ന് എന്നെ തുറിച്ചു നോക്കി. എന്റെ അടുത്ത് വന്നു എന്റെ കോളറയിൽ പിടിച്ചു. “എന്താടാ നിനക്ക് പറയാനുള്ളത്? എന്റെ പെങ്ങളെ കൊന്ന നീ പറയുന്നതൊക്കെ കേട്ട് നിൽക്കണോ ഞാൻ. എനിക്ക് നിന്നോട് ഒന്നും പറയാനുമില്ല ഒന്നും കേൾക്കുകയും വേണ്ട.” എന്നും പറഞ്ഞു എന്നെ പിന്നിലേക്ക് തള്ളി അവൻ അവിടുന്ന് പോകാൻ തുടങ്ങി.

” ശരിയാണ് നീ പറഞ്ഞത് പോലെ ഞാൻ തെറ്റുകാരൻ ആണ്. അറിയാതെയാണെങ്കിലും ഞാൻ അവളുടെ മരണത്തിനു കാരണക്കാരനായി. പക്ഷേ അപ്പു, അവൾ എന്ത് തെറ്റാ ചെയ്തത്? നിനക്ക് അറിയാവുന്നതല്ലേ അവളെ അറിഞ്ഞുകൊണ്ട് ഒരുറുമ്പിനെ പോലും നോവിക്കാത്തവളാണ്. അവൾക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് നീ ഇല്ലാതെ പറ്റില്ല എന്നൊക്കെ പറഞ്ഞു ഒരേ കരച്ചിൽ ആണ്.

പ്ലീസ്… നിന്നെ സ്നേഹിച്ചു എന്നൊരു കാരണത്താൽ അവളെ ഇങ്ങനെ ശിക്ഷിക്കുന്നത് ശരിയല്ല” ഞാൻ അവനോട് കെഞ്ചി പറഞ്ഞു. ഇതുകേട്ടതും അവന്റെ മുഖത്ത് ദേഷ്യം മാറി ചിരിവന്നു. അവൻ പൊട്ടി ചിരിക്കാൻ തുടങ്ങി .” എസ് അത് തന്നെയാണ് ഞാനും ആഗ്രഹിച്ചത്. ഇങ്ങനെ ഒരു സന്തോഷവാർത്ത എന്നെ അറിയിച്ചതിന് വളരെയധികം നന്ദിയുണ്ട്. എനിക്കൊരു ചെറിയ ടെൻഷൻ ഉണ്ടായിരുന്നു ഒരുപക്ഷേ അവളുടെ എന്നോട് ഉണ്ടായിരുന്നു സ്നേഹം കളവ് ആണെങ്കിൽ, അത് നിനക്കും അവൾക്കും പ്രശ്നമല്ലല്ലോ എന്നോർത്ത്. പക്ഷേ, ഇപ്പോൾ എനിക്ക് സന്തോഷമായി” അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു ഷെഫിൻ അവിടുന്ന് പോയി.

എന്റെ അപ്പുവിനെ എങ്ങനെ സമാധാനിപ്പിക്കും എന്നോർത്ത് അറിയാതെ ഞാൻ ബെഞ്ചിൽ ഇരുന്നു പോയി. എന്തുവിലകൊടുതിട്ടു ആണെങ്കിലും എല്ലാം നേടി കൊടുക്കാറുണ്ട് ഞാൻ അവൾക്ക് എന്നിട്ട് ഞാൻ കാരണം അവൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒന്ന് നഷ്ടപ്പെടുത്തിയതിന്റെ വേദനയായിരുന്നു മനസ്സു മുഴുവൻ. വൈകുന്നേരം ഞങ്ങൾ നാലാളും ഫറുവിനെ വീട്ടിലേക്ക് പോയി. ഓരോന്ന് പറഞ്ഞു അവനെ സമാധാനിപ്പിച്ചു. നിർബന്ധമായും നാളെ മുതൽ കോളേജിൽ വരാൻ പറഞ്ഞു.

ദിവസങ്ങൾ വീണ്ടും വീണ്ടും മത്സരിച്ചു മുന്നേറാൻ തുടങ്ങി ഞാൻ എവിടെയൊക്കെ ഉണ്ടായിരുന്നു അവിടെയൊക്കെ ഷെഫിൻ ആധിപത്യം സ്ഥാപിച്ചു. ചെയർമാൻ സ്ഥാനത്തേക്ക് അവൻ നോമിനേഷൻ കൊടുത്തപ്പോൾ ഒരു മത്സരത്തിന് താൽപര്യമില്ലാത്തതുകൊണ്ട് ഞാൻ ആദ്യം തന്നെ പിന്മാറി. അപ്പുവിന്റെ അവസ്ഥ ഇപ്പോഴും മാറ്റം ഉണ്ടായിരുന്നില്ല. കരച്ചിലും മൗനവും.

സ്കൂളിൽ പോലും മര്യാദയ്ക്ക് പോകുന്നുണ്ടായിരുന്നില്ല. പോയാലും തലവേദനയാണ് എന്നും പറഞ്ഞു കിടക്കും അതുകൊണ്ട് പിന്നെ ഞങ്ങൾ പോകാൻ നിർബന്ധിച്ചതും ഇല്ല. ഒടുക്കം ഷെന്നുവിന്റെ ഒന്നാമത്തെ ആണ്ട് കഴിഞ്ഞ് രണ്ടാം ദിവസം അപ്പുവിനെയും കൂട്ടി ഞാൻ വീണ്ടും ഷെഫിന്റെ അടുത്തേക്ക് പോയി. ആദ്യം ഞാൻ പറയുന്നതൊക്കെ എതിർത്തെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ എന്തോ ഓർത്ത് പോലെ അവൻ അവളുടെ അടുത്തേക്ക് പോയി. ” നിനക്ക് അത്രയ്ക്ക് ഇഷ്ടമാണോ എന്നെ? ” അവൻ അവളോട് ചോദിച്ചു.

അവൾ ” ആ ” എന്നു തലയാട്ടികൊണ്ട് മറുപടി പറഞ്ഞു അപ്പോഴും അവളുടെ മിഴികൾ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു. “അങ്ങനെയാണെങ്കിൽ നിന്നെ ഞാൻ സ്വീകരിക്കാം എന്റെ പെണ്ണായിട്ട്. പഴയത് പോലെ എന്റെ സ്നേഹം മുഴുവൻ ഞാൻ നിനക്കു തരാം. പക്ഷേ ഇന്ന് ഈ നിമിഷം നീ എന്റെ കൂടെ വരണം പഴയ എല്ലാ ബന്ധങ്ങളും മറന്നുകൊണ്ട് എന്റെ മാത്രമായിട്ട്” അതു കേട്ടതും അജുവിന്റെ ആകെ ഷോക്കായി. അവൾ എന്ത് തീരുമാനിക്കും എന്നോർത്ത് അവൻ അവളെ തന്നെ നോക്കി നിന്നു. ….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button