Novel

എന്നും നിനക്കായ്: ഭാഗം 25

രചന: Ummu Aizen

പക്ഷേ അവന്റെ ടെൻഷൻ പെട്ടെന്ന് തന്നെ അവസാനിപ്പിച്ചു കൊണ്ട് അപ്പു അവന്റെ കയ്യും പിടിച്ചു അവരുടെ വണ്ടിക്ക് അടുത്തേക്ക് നടന്നു. ഇത് കണ്ട് യാതൊരു കൂസലുമില്ലാതെ ഷെഫിനും ബൈക്കുമെടുത്ത് അവിടുന്ന് പോയി. വീട്ടിലെത്തുന്നത് വരെ അവർ പരസ്പരം ഒന്നും മിണ്ടിയില്ല. വീട്ടിൽ എത്തിയ ഉടനെ അവൾ അവളുടെ മുറിയിലേക്ക് പോയി കതകടച്ചു.

പിന്നെ പിറ്റേന്ന് സ്കൂളിലേക്ക് പോകാൻ റെഡിയായി നിൽക്കുന്ന അപ്പുവിനെ ആണ് അവൻ കണ്ടത്. വ്യാജം ആയിട്ടാണെങ്കിലും അവളുടെ മുഖം അപ്പോൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. പതിയെപ്പതിയെ ഞങ്ങൾക്ക് വേണ്ടിയാണെങ്കിലും അവൾ പഴയ അപ്പു ആയി. പിന്നീടൊരിക്കലും അവൾ ഷെഫിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എങ്കിലും ചില നേരത്തു അവളുടെ വഴികൾ ഒരു കാരണവുമില്ലാതെ നിറയുന്നത് കാണാം. അങ്ങനെ ഓരോരുത്തരും മറവിയെ കൂട്ടുപിടിച്ച് അവരുടേതായ ലോകത്ത് ജീവിക്കാൻ തുടങ്ങി. ####################

ഇത്രയും പറഞ്ഞ് അവർ നിർത്തിയപ്പോൾ ഞങ്ങൾ ഓരോരുത്തരുടെയും മിഴികൾ എന്തിനോവേണ്ടി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പറഞ്ഞു പറഞ്ഞു അവൾ ബിൽഡിങ്ങിൽ നിന്ന് ചാടിയത് എത്തിയപ്പോഴേക്കും ഫാറൂക്ക അവിടുന്ന് എണീറ്റു പോയിരുന്നു. പിന്നാലെ ഫിദുവും. അവളുടെ മരണവും കുറച്ചു സംഭവങ്ങളും ഒക്കെ ഇപ്പു പറഞ്ഞു കുറച്ചൊക്കെ അറിഞ്ഞിരുന്നെങ്കിലും അതൊന്നും തോന്നാത്ത ഒരു ദുഃഖം ഇന്നു തോന്നുന്നു.

അവളെ ഇഷ്ട്ടപെടുന്നവരൊക്ക ഇന്ന് എനിക്കും പ്രിയപ്പെട്ടവർ ആയതുകൊണ്ടായിരിക്കാം. അല്ലെങ്കിൽ അവളെ കുറിച്ച് കൂടുതൽ അടുത്തറിഞ്ഞത് കൊണ്ടോ ആയിരിക്കാം അല്ലേ. ശരിക്കും മുഴുവൻ കാര്യവും കേട്ടറിഞ്ഞപ്പോൾ ആരുടെ ഭാഗത്താണ് ശരി തെറ്റ് എന്നറിയാത്ത ഒരു അവസ്ഥയാണ് എല്ലാം വിധിയുടെ കളികൾ. ഓരോരുത്തരും അവരവരുടെ റോൾ ചെയ്തു എന്ന് മാത്രം. ഷെന്നുവിനോടും അജുക്കനോടും ഫറുക്കനോടും അപ്പുവിനോടും ഒക്കെ സഹതാപം തോന്നി.

ഒപ്പം ഫ്രണ്ടിന് വേണ്ടി സ്നേഹിച്ച പെണ്ണിനെ വേണ്ടെന്നു വച്ച് അജുവിനോട് ഇത്തിരി ബഹുമാനവും. പക്ഷേ ആ തീരുമാനം അവനെ കൊണ്ടെത്തിച്ചത് ദുഃഖത്തിന്റെയും കുറ്റബോധത്തിന്റെയും ന നടുവിലേക്ക് ആണല്ലോ എന്നോർത്തപ്പോൾ ഉള്ളം വീണ്ടും നീറാൻ തുടങ്ങി. അല്ലെങ്കിലും അങ്ങനെയാണല്ലേ.. ഇപ്പോൾ നല്ലത് ചെയ്യാൻ പാടില്ലാത്ത ലോകമാണ്. തെറ്റ് ചെയ്യുന്നവരെ വാനോളം ഉയർത്തും നല്ലവരെ കഴിയുന്നത്ര കഷ്ടപ്പെടുത്തുകയും ചെയ്യും. എന്നൊക്കെ ആലോചിച്ച് ദേഷ്യം വരാൻ തുടങ്ങി.

“ഹലോ ആർക്കും ക്ലാസിൽ കയറാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ലേ? എന്ന് ചോദിച്ചുകൊണ്ട് ഫിദ അവിടേക്ക് വന്നു. അവളുടെ കയ്യിൽ ചേർത്തുപിടിച്ച് മുഖത്ത് ഒരു ചിരിയും ഫിറ്റ്‌ ചെയ്തു വരുന്ന ഫറൂക്കാനെ കണ്ടപ്പോൾ ഒന്നും ചോദിക്കേണ്ടായിരുന്നു എന്ന് തോന്നിപ്പോയി. എപ്പോഴും കളിച്ചും ചിരിച്ചും ഞങ്ങളുടെ കൂടെ നിൽക്കുന്ന ഇക്കയുടെ മുഖം മനസ്സിലേക്ക് ഓടി വരാൻ തുടങ്ങി. ഇത്രയൊക്കെ ദുഃഖം ഉണ്ടായിരുന്നോ റബ്ബേ ഇക്കാക്ക്. ഞങ്ങളും അവർക്കുനേരെ വ്യാജമായി ഒന്ന് പുഞ്ചിരിച്ചു.

“അത് ശരിയാ ബെൽ അടിച്ചിട്ട് കുറെ നേരമായി” ഷാന ” ഒക്കെ ഇക്കാക്കാസ് സീ യു ലേറ്റർ” പാറു. കുറച്ചു മുന്നോട്ടു നടന്നപ്പോൾ ഞാൻ അവരോടു “ഞാൻ ഇപ്പൊ വരാം, നിങ്ങൾ ക്ലാസിലേക്ക് വിട്ടോ എന്ന് പറഞ്ഞു” ആദ്യം നീയും വാ എന്ന് പറഞ്ഞ് നിർബന്ധിച്ചെങ്കിലും പെട്ടെന്ന് എത്തിയേക്കാം എന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു. എന്തോ, അജൂക്കനോട് ഇപ്പോൾ തന്നെ സംസാരിക്കണം എന്ന് മനസ് പറഞ്ഞു കൊണ്ടിരുന്നു. . ഞാൻ കാരണം അവരുടെ ക്ലാസും കൂടെ മിസ്സ് ആവണ്ടലോ.അതാണ് അവരെ തള്ളിവിട്ടത്.

ഗ്രൗണ്ടിലും ലൈബ്രറിയിലും അങ്ങനെ ഏകദേശം എല്ലാ സ്ഥലത്തും അവനെ നോക്കിയെങ്കിലും കണ്ടില്ല. പിന്നെ തിരഞ്ഞു നടന്നപ്പോൾ അൻഷിക്കാനെയും ഷിനു ക്കാനെയും കണ്ടു. ” നീ ഇതുവരെ ക്ലാസ്സിൽ പോയില്ലേ? അൻഷി “ഇല്ല എനിക്ക് അത്യാവശ്യമായി അജൂക്കാനേ ഒന്ന് കാണണമായിരുന്നു. അതുകൊണ്ടാ പോവാത്തത് എല്ലായിടത്തും നോക്കി. എവിടെയും കാണാനില്ല.

നിങ്ങൾക്കറിയാമോ എവിടെ ഉണ്ടാകുമെന്ന്? ” എന്താ മോളെ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടല്ലോ”ഷിനുക്ക നമ്മുളെ ആക്കിക്കൊണ്ട് ചോദിച്ചു. അങ്ങനെ ഒന്നും ഇല്ല മോനെ ഞാൻ നേരത്തെ കുറച്ച് ഹാർഡ് ആയിട്ട് സംസാരിച്ചു. അതിനു സോറി പറയണം ഇല്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല . അതുകൊണ്ടാ പ്ലീസ്, എവിടെയാണെന്ന് ഒന്ന് പറഞ്ഞു തരുമോ? ” എന്നാൽ ഒക്കെ. നീ എവിടെ ഒക്കെ നോക്കി? ” അൻഷിക്ക ഞാൻ തിരഞ്ഞു സ്ഥലങ്ങളൊക്കെ അവരോട് പറഞ്ഞു കൊടുത്തു.

” ഇനി അവൻ വീട്ടിലേക്ക് പോയി കാണുമോ? അൻഷിക്ക ” ഇല്ല ഓന്റെ ജിപ്സി പാർക്കിങ് ഏരിയയിൽ ഉണ്ട്” നമ്മൾ പെട്ടെന്ന് പറഞ്ഞതും അതുകേട്ട് രണ്ടും കൂടി നമ്മളെ നോക്കി ചിരിക്കുന്നുണ്ട്. എന്തിനാവോ എന്തോ? “എന്നാൽ ശരി അന്നു നീ ഷിനുനെ തിരഞ്ഞപ്പോൾ കാണിച്ചുതന്ന സ്ഥലം ഇല്ലേ, ഗ്രൗണ്ടിന് പിന്നിലുള്ള അവിടെ ഉണ്ടാവുമായിരിക്കും ചെന്ന് നോക്ക് “അൻഷിക്ക ” നിങ്ങളും വരുമോ ഒരു ധൈര്യത്തിന്” നമ്മടെ ചോദ്യം കേട്ടതും രണ്ടും കൂടെ മുഖത്തോടുമുഖം നോക്കി കടിച്ചുപിടിച്ച് ചിരിക്കുന്നുണ്ട്.

” അത് വേണ്ട മോളെ ഒറ്റയ്ക്ക് പോയാൽ മതി. ഞങ്ങൾക്ക് വേറെ പണിയുണ്ട്”ശിനൂക്ക ” അവനെ പേടിയില്ലെന്ന് പറയുന്നതൊക്കെ വെറുതെ ആണല്ലേ? ഹൻഷിക്ക “ഏയ്‌, എനിക്ക് ഓനെ ഒരു പേടിയുമില്ല. പിന്നെ ഒറ്റയ്ക്ക് പോകാനുള്ള ചെറിയൊരു ഉൾഭയം” നമ്മൾ ചമ്മിയ ചിരി പാസാക്കി കൊണ്ട് പറഞ്ഞു. ഉവ്വ്… ഉവ്വേ… എന്നും പറഞ്ഞ് ചിരിച്ചോണ്ട് അവർ പോയി. ക്ലാസ് ടൈം ആയതുകൊണ്ട് ഗ്രൗണ്ടിൽ ഒന്നും ആരുമുണ്ടായിരുന്നില്ല. എന്നാലും ടീച്ചേഴ്സ് വല്ലതും കാണുമൊ എന്ന ടെൻഷൻ നമ്മൾ ആണ് .

അതുകൊണ്ട് പെട്ടെന്ന് നടന്നു ആ സ്ഥലത്തേക്ക് പോയി. അന്ന് ഷിനൂക്ക നിന്ന സ്ഥലത്ത് ഒന്നും അവൻ ഇല്ലായിരുന്നു. നമ്മൾക്ക് ഉള്ളിൽ നല്ല ടെൻഷൻ ഉള്ളത് കാരണം പെട്ടെന്ന് അവിടുന്ന് പോരാൻ നോക്കിയപ്പോഴാണ് അതിന്റെ മറ്റൊരു ഭാഗത്ത് മനോഹരമായ ഒരു സ്ഥലം എന്റെ കാഴ്ചയിൽ പെട്ടത്. ചെറിയ തണൽ മരങ്ങൾ ഒക്കെ ഉള്ള ഒരു നല്ല ഒരു പ്ലേസ്. അവിടെ അങ്ങിങ്ങായി മരതടികൾ കൊണ്ട് ബെഞ്ച് രൂപത്തിലുള്ള ഇരിപ്പിടങ്ങൾ ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്.

ഞാൻ അങ്ങോട്ടേക്ക് പോയി ഞാൻ അവിടെ നിന്ന് ആ സ്ഥലത്തിന്റെ മനോഹാരിത ആസ്വദിച്ചു നിൽക്കുമ്പോഴാണ് അതിന്റെ അറ്റത്തുള്ള ബെഞ്ചിൽ ഒരു പുരുഷ രൂപം ഇരിക്കുന്നത് എന്റെ കണ്ണിൽ പെട്ടത്. ആദ്യം ഭയം തോന്നിയെങ്കിലും സൂക്ഷിച്ചു നോക്കിയപ്പോൾ അത് അജുക്ക ആണെന്ന് മനസ്സിലായി. ഞാൻ പെട്ടെന്ന് ചെന്ന് ആ ബെഞ്ചിന്റെ സൈഡിൽ പോയിരുന്നു. തലക്ക് കൈ കുത്തി ഇരിക്കുന്നത് കൊണ്ട് ഞാൻ അടുത്തെത്തിയപ്പോൾ ആണ് ഞാൻ വന്നത് അവന് മനസ്സിലായത്. വല്ലാത്തൊരു ഭാവത്തിൽ ആണുള്ളത്. കണ്ടപ്പോൾ എനിക്ക് ചെറിയ പേടി തോന്നി.

അതുകൊണ്ട് അധികം വെയിറ്റ് ഇടാണ്ട് ഞാൻ “സോറി “എന്ന് പറഞ്ഞു. അത് കേട്ടതും ഒരു അത്ഭുതത്തോടെ അവൻ നമ്മൾളെ തന്നെ നോക്കി. എന്നിട്ട് എന്തിനാ എന്ന ആക്ഷൻ കാണിച്ചു. നേരത്തെ അങ്ങനെ പറഞ്ഞത് കൊണ്ടാണെന്ന് ഞാൻ പറഞ്ഞപ്പോൾ “അവർ എല്ലാം പറഞ്ഞു അല്ലേ” എന്ന് ചോദിച്ചു. പിന്നെ കുറച്ചു നേരം രണ്ടാളും ഒന്നും മിണ്ടിയില്ല കുറച്ചു സമയത്തിനു ശേഷം അവനു നേർക്ക് കൈ നീട്ടി ഞാൻ ചോദിച്ചു. ” ഫ്രണ്ട്സ് ” അത് കണ്ടതും സംശയ രൂപത്തിൽ അവൻ എന്നെയും അവന് നേരെ നീട്ടിയ കൈയ്യും മാറി മാറി നോക്കി.

എന്നിട്ട് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവന്റെ കൈ നീട്ടി എന്റെ കൈ പിടിക്കാൻ നോക്കിയതും ഞാൻ “നോ “എന്ന് പറഞ്ഞ് എന്റെ കൈ പിൻവലിച്ചു. പിന്നെ എന്തന്നുള്ള അർത്ഥത്തിൽ അവൻ നോക്കിയപ്പോൾ ഞാൻ കൈകൊണ്ട് കയ്യിൽ തൊടാതെ ഷേക്ക് ഹാൻഡ് ചെയ്യുന്നത് ഓനിക് കാണിച്ചു കൊടുത്തു. പിന്നെ തൊടാതെ രണ്ടാളുടെ കൈയും തമ്മിൽ ഷേക്ക്‌ഹാൻഡ് ചെയ്തു. എന്നിട്ട് ഞങ്ങൾ രണ്ടാളും മുഖത്തോട് മുഖം നോക്കി ചിരിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ ചെക്കൻ തലങ്ങും വിലങ്ങും ചിരിയാണ്.

ഇവനെന്താ വട്ടായോ എന്നുള്ള ഭാവത്തിൽ ഞാൻ നോക്കിയപ്പോൾ ” ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഞാൻ സോറി പറയാതെ നീ എന്റെ ഫ്രണ്ട് ആകുമെന്ന് ഇപ്പൊ എങ്ങനെയുണ്ട്” എന്ന് ചോദിച്ചു അതു കേട്ടതും നമ്മൾക്ക് ദേഷ്യം വരാൻ തുടങ്ങി. അപ്പോഴും ചെക്കൻ മത്സരിച്ച ചിരിയാണ് തെണ്ടി. ആ ചിരിയുടെ ഇടയിലും അവന്റെ കണ്ണുകൾ നിറഞ്ഞു നിന്നത് ഞാൻ കണ്ടു. അതുകൊണ്ട് ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. നമ്മൾ ആ പ്ലേസിന്റെ ഭംഗി ആസ്വദിച്ചിരുന്നു. അവിടെ നോക്കിയിരുന്നപ്പോൾ അറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

“ദിസ്‌ ഈസ്‌ സച് എ ബ്യൂട്ടിഫുൾ പ്ലേസ് അല്ലേ? “ആ… “ഒരു കുസൃതിച്ചിരിയോടെ അവൻ പറഞ്ഞു. ” എന്താണ് മുഖത്ത് ഒരു കള്ള ലക്ഷണം? ” ഏയ് ഒന്നും ഇല്ല “എന്നും പറഞ്ഞ് എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് തുടർന്നു. “ഈ പ്ലേസിന്റെ പ്രത്യേകത അറിയോ നിനക്ക്? ഇതാണ് ഇവിടെയുള്ളവരുടെ കപ്പിൾ സോൺ. പണ്ടൊക്കെ ഇവിടെ ഫുൾ കപ്പിൾസ് ആയിരുന്നു. പിന്നെ ടീച്ചേഴ്സ് കാര്യം മനസ്സിലാക്കി ഡെയിലി സെർച്ചിംഗ് തുടങ്ങി. അങ്ങനെ ഇവിടേക്ക് ആരും വരാതായി. പിന്നെ വല്ലപ്പോഴും ബോറടിക്കുമ്പോൾ ഒക്കെ ഞങ്ങൾ വരും അത്ര തന്നെ” ഇതൊക്കെ കേട്ട് ഞാൻ ഒന്നു ഞെട്ടി.

എന്റെ ഹാർട്ട് പടപടാന്ന് ഇടിക്കാൻ തുടങ്ങി. “അപ്പൊ ഓക്കേ ഞാൻ പോട്ടെ.. പിന്നെ കാണാം.. ” എന്നു പറഞ്ഞു ഞാൻ മെല്ലെ സ്കൂട്ട് ആവാൻ നോക്കി. ഇത് കണ്ട് ചെക്കനാണേൽ അലാക്കിന്റെ ചിരിയാണ്. ക്ലാസ്സിൽ അനിൽ സർ ആയിരുന്നു അത് കണ്ടപ്പോൾ നമ്മൾക്ക് പിന്നെയും കൂടി . തലവേദന ആയതുകൊണ്ട് പ്രെയർ റൂമിലായിരുന്നു എന്ന് കഷ്ടപ്പെട്ട് പറഞ്ഞൊപ്പിച്ചു. സാറിന് അതത്ര ധഹിച്ചില്ലേലും ക്ലാസ്സിൽ കയറിക്കോ എന്ന് പറഞ്ഞു.. കേട്ട പാതി നമ്മൾ സീറ്റിൽ പോയിരുന്നു. ചങ്കൂസ് എവിടെ പോയി ഇത്രനേരം എന്ന് പറഞ്ഞു കണ്ണുരുട്ടുന്നുണ്ട്.

ഞാൻ എല്ലാത്തിനും നൈസായിട്ട് ചിരിച്ചുകൊടുത്തു. പിന്നീട് അങ്ങോട്ട് ഞാനും അജുവും നല്ല ഫ്രണ്ട്സ് ആയി. ഞങ്ങൾ ഗ്യാങ്ങിന്റെ എണ്ണം ഒൻപതായി. രണ്ട് ഗ്യാങ് മാറി ഒറ്റക്കെട്ടായി. സത്യം പറഞ്ഞാൽ ഇത് മറ്റു പല ഗേൾസിനും അൺ സഹിക്കബിൾ ആയിരുന്നു. അതുകൊണ്ടുതന്നെ ഗോസിപ്പുകൾ ഉഷാറായി ഇറങ്ങാനും തുടങ്ങി. ഇതിനിടക്ക് ഒരു പ്രധാന സംഭവം ഉണ്ടായിട്ടോ . നമ്മുടെ ഷാന മോളുമായി അൻഷിക്ക കണക്ഷൻ വലി തുടങ്ങി.

അവർ തമ്മിൽ ആദ്യം തന്നെ നല്ല അണ്ടർസ്റ്റാൻഡിങ്ങിൽ ആയതുകൊണ്ട് അധികം വൈകാതെ അവൾ അവനു മുന്നിൽ മുട്ടുമടക്കി . ഇപ്പോൾ രണ്ടും നല്ല കട്ട പ്രേമം ആണ്. നമ്മളൊക്കെ എപ്പോഴാണാവോ ഒന്ന് സെറ്റ് ആകുന്നത്. അങ്ങനെ ഒരു ദിവസം അനിൽ സാർ തന്ന അസൈമെന്റ് സ്റ്റാഫ് റൂമിൽ കൊണ്ടു വെച്ചിട്ട് വരുവായിരുന്നു ഞാൻ.

ഗേൾസിന്റെ ഫുൾ ഞാനും ബോയ്സിനെ അക്ഷയും ആണ് കലക്ട ചെയ്തു കൊണ്ടുപോയത്. അവന്റെ മുടിഞ്ഞ നോട്ടം കാരണം ഞാൻ ഇപ്പോൾ അവനെ മൈൻഡ് പോലും ചെയ്യാറില്ല. അതുകൊണ്ടുതന്നെ ഓനെ കാക്കാതെ ഞാൻ പെട്ടെന്ന് ക്ലാസ്സിലേക്ക് നടന്നു. എന്റെ പോക്ക് കണ്ടു ഓൻ പിന്നിൽനിന്ന് നിർത്താതെ വിളിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ ഓൻ സ്റ്റോപ്പ്‌ എന്നും പറഞ്ഞു നമ്മളെ മുന്നിൽ കയറിനിന്നു…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button