എന്നും നിനക്കായ്: ഭാഗം 5
രചന: Ummu Aizen
ഇത് ചോദിച്ച ആളെ കണ്ടതും നമ്മളെ മനസ്സിൽ അഞ്ചാറു ലഡ്ഡു ഒരുമിച്ച് പൊട്ടി. നമ്മളെ മൊഞ്ചൻ ഇതും പറഞ്ഞ് നമ്മളെ നോക്കി ഇരിക്കുന്നു. ഹൗ…എന്താ ഒരു മൊഞ്ചൻ.നമ്മൾ അവന്റെ സൗന്ദര്യത്തിൽ മതിമറന്ന് നിന്നു. ഡി…. പാറു തോണ്ടി മെല്ലെ വിളിച്ചപ്പോഴാണ് നമ്മൾക്ക് സ്ഥലകാല ബോധം വന്നത്. “ഞാൻ പോരെ റിഷു??” എന്റെ അടുത്തേക്ക് വന്നു ചെറു പുഞ്ചിരിയോടെ അവൻ അത് ചോദിച്ചു.
പിന്നെ നിങ്ങൾ മാത്രം മതി ഉള്ളിൽ ചെറു നാണത്തോടെ അവന്റെ കാപ്പി കണ്ണിലേക്ക് നോക്കി പറഞ്ഞു. ഡാ… നീ എന്തിനാടാ ഈ പാവത്തിനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നെ. അവൻ ഫറൂക്കാനേ നോക്കി പറഞ്ഞു. “പിന്നേ… വേറെ ആരും ഇല്ലെങ്കിൽ. ” (ഇതിന്റെ പിന്നിൽ ഒരു സീക്രട്ട് ഉണ്ട് യാസീക്കന്റെ മുമ്പിൽ നമ്മൾ പച്ച പാവമാണ് ട്ടോ. ) പിന്നെ കുറെ നേരം അവരോട് കത്തിഅടിച്ചു.എന്നിട്ട് ഞങ്ങൾ ക്ലാസ്സിലേക്ക് വിട്ടു.
ബെല്ലടിച്ചിട്ടും കുറെ നേരമായി അതോണ്ട് നമ്മൾ ക്ലാസ്സിലേക്ക് ഓടിയിട്ടാണ് പോയത്. പാറുവും ഫിദുവും നമ്മളെ പിന്നിലാണ് ഉള്ളത്. നമ്മളെ ക്ലാസിന് മുമ്പിലെത്തിയതും ക്ലാസിലേക്ക് കേറാൻ നോക്കിയത് ഏതോ ഒരുത്തനുമായി കൂട്ടിമുട്ടിയതും ഒരുമിച്ചായിരുന്നു. നീലക്കണ്ണുള്ള സ്ട്രൈറ് ചെയ്ത കാപ്പി തലമുടി. ചുരുക്കിപ്പറഞ്ഞാൽ ആളൊരു മൊഞ്ചൻ ആണ്. എന്നെ നോക്കി ചിരിക്കാനാണ്?
എന്റെ ചങ്കൂസ് എന്നെ നോക്കി കണ്ണുരുട്ടുവാണ്. ഞാൻ എന്തു ചെയ്തിട്ടാണാവോ… എന്തോ, എന്നെ ക്ലാസ്സിലുള്ള ബാക്കിയെല്ലാവരും ഞങ്ങളെ രണ്ടാളെയും എന്തോ പോലെ നോക്കുന്നു. എനിക്ക് എന്തോ വല്ലാണ്ടായി. ഞാൻ ഓനോട് ഒരു സോറി പറഞ്ഞു. “സോറി Its okey, anyway i am akshay “എന്നും പറഞ്ഞ് എനിക്ക് നേരെ കൈ നീട്ടി. “സോറി ട്ടോ എനിക്ക് കൈ തരാൻ പറ്റില്ല ” ഞാൻ ഓനെ നോക്കി നല്ലോണം ഇളിച്ചു കൊടുത്തു. ഒരു പ്ലിങ്ങിയ മോന്തയും കൊണ്ട് ഓൻ കൈ താഴ്ത്തി. പേര് പറയാനും പറ്റില്ലേ ഓൻ ഇച്ചിരി ആക്കികൊണ്ട് നമ്മളോട് ചോദിച്ചു.
“ഞാൻ റിഷാന അബ്ദുള്ള എല്ലാവരും എന്നെ റീഷൂന്ന് വിളിക്കും. താനും അങ്ങനെതന്നെ വിളിച്ചോ” “Oh sure” ഒരു സ്റ്റൈലൻ ചിരിയും ചിരിച്ചു കൊണ്ട് പറഞ്ഞു. പിന്നെ ഞാൻ ഓനിക്ക് എന്റെ ചങ്കുസിനെ പരിചയപ്പെടുത്തിക്കൊടുത്തു. അങ്ങനെ ഓനുമായും നമ്മൾ കമ്പനിയായി. അപ്പോഴേക്കും സാറ് വന്നു. ഫസ്റ്റ് ബെഞ്ച് മാത്രമേ ഒഴിവുള്ളൂ. അതുകൊണ്ട് നമ്മൾ മൂന്നും അവിടെ പോയിരുന്നു. രണ്ട് ശവങ്ങളും first തന്നെ കേറിയിരുന്നു.
സാർ ഉള്ളതുകൊണ്ട് തല്ലു കൂടാനും പറ്റത്തില്ല. അതുകൊണ്ട് ഫസ്റ്റ് തന്നെ ഇരുന്നു. ഫസ്റ്റ് ബെഞ്ചിൽ ഫസ്റ്റ്, എന്റെ ഒരു കാര്യം പാവം ഞാൻ. ഇവിടെ ഇരുന്നാൽ ഒന്നും നടക്കില്ല. “Good mrng students” അപ്പോഴാണ് നമ്മൾ നമ്മളെ സാറിനെ ശ്രദ്ധിച്ചത്.ഒരു അടിപൊളി മൊഞ്ചൻ. ക്ലാസ്സിലെ girls full വായും പൊളിച്ചു ഇരിക്കുകയാണ്. “I am anas, നിങ്ങൾക്ക് ഇംഗ്ലീഷ് teacher ആണ്.
അതിലുപരി നിങ്ങളുടെ ക്ലാസ്സ് ടീച്ചർ കൂടിയാണ്”എന്നു തുടങ്ങി സാർ ഒരു ദീർഘ പ്രഭാഷണം തന്നെ നടത്തി.അതിന് ശേഷം നമ്മൾ ഓരോരുത്തരോട് സ്വയം പരിചയപ്പെടുത്താൻ പറഞ്ഞു. ആദ്യം നമ്മളെയാണ് വിളിച്ചത്. അങ്ങനെ ഓരോരുത്തരായി അവരുടെ deatails പറഞ്ഞു. പിന്നീട് സാർ text book എടുത്ത് just syllabus പരിചയപ്പെടുത്തി തന്നു. അപ്പോഴാണ് നമ്മളെ തന്നെ വീക്ഷിക്കുന്ന കണ്ണുകളെ ഞാൻ കണ്ടത്.
അക്ഷയ് ! ഈ ചെക്കൻ എന്തിനാ നമ്മളെ ഇങ്ങനെ നോക്കുന്നത്. പണി പാളിയോ? എന്തേലും ആവട്ടെ. ഞാൻ അത് ശ്രദ്ധിക്കാതെ സാറിനെ തന്നെ ശ്രദ്ധിച്ചു. (വേറെ എവിടെയെങ്കിലുംനോക്കിയാൽ സാറിന്റെ തല്ല് കൊള്ളും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ട്ടോ. ) പിരീഡ് കഴിയുന്നത് വരെ എങ്ങനെയോ സഹിച്ചു പിടിച്ചു.
സാറിന്റെ ക്ലാസ്സ് വല്ല്യ കുഴപ്പമില്ല. അത്കൊണ്ട് ഞാൻ രക്ഷപ്പെട്ടു. സാർ പോയപ്പോഴാണ് നമ്മളെ ബെഞ്ചിലിരിക്കുന്ന ആളെ ശ്രദ്ധിച്ചത്. ഷഹനാസ് (shanu). കണ്ടപ്പോൾ ഒരു പാവം ആണ് എന്ന് തോന്നിയെങ്കിലും കുറച്ചു നേരം അടുത്ത് ഇടപ്പെട്ടപ്പോഴാണ് മനസ്സിലായത്. ഓളും നമ്മളെ പോലെ തനി കൂതറയാണെന്ന്. നമ്മൾ നാലും കൂടി കത്തി അടിച്ചിരിക്കുമ്പോൾ ഒരു മൊഞ്ചത്തി miss ക്ലാസ്സിലേക്ക് കയറി വന്നു.
നമ്മൾക്ക് കൊളാടിച്ചേ എന്ന ഭാവത്തിൽ ബോയ്സ് വൻ ആവേശത്തിലാണ്. മിസ്സ് ന്റെ ഷാഹിന. ഞങ്ങളുടെ business ന്റെ ടീച്ചർ ആണ്. മിസ്സ് ക്ലാസ് എടുക്കുന്നത് എന്തൊരു ഭംഗി ആണെന്നോ?? Girls ആയ നമ്മളടക്കം നോക്കിപ്പോയി. മിസ്സ് ഞമ്മളെ പോലെ നവാഗത ആണെത്രേ. എന്നാൽ അതൊന്നും മനസ്സിലാവില്ല.നല്ല ക്ലാസ്സ് സമയം പോയത് അറിഞ്ഞില്ല. ബ്രേക്ക് ടൈം ആയപ്പോൾ miss പോയതിനു പിന്നാലെ ഞങ്ങൾ ക്ലാസിലെ ബോയ്സും ഓഹ്… first day തന്നെ എന്തൊരു സംശയമാണ് ഇവറ്റകൾക്ക്.
ഞങ്ങൾ നാലു പേരും കോളേജ് ചുറ്റിക്കാണാൻ ഇറങ്ങി. അവിടെ ഇവിടെ ആയി അടിപൊളി ആയി റാഗിങ്ങ് നടക്കുന്നത് കൊണ്ട് തന്നെ സൂക്ഷിച്ചാണ് നമ്മളെ നടപ്പ്.ഷാനു ഞങ്ങളെ പോലെ smart ആണ്. ഫിദൂന് ആണ് ഏറ്റവും പേടി. ഓളെ force കണ്ടിട്ട് നമ്മൾക്ക് മൂന്നുപേർക്കും ചിരി അടക്കിപ്പിടിച്ചിരുക്കുകയാണ്. അപ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത്.
ഡീ…. സിനിമയിൽ കാണുന്ന ഗുണ്ടകളെ പോലെ കാണുന്ന തോന്നിക്കുന്ന അഞ്ചു പേർ ഒരുമാതിരി നോട്ടവും ചിരിയുംഒക്കെ കണ്ട് ഞങ്ങൾ ആകെ വല്ലാതായി.ഗുണ്ടകളെ ലുക്ക് ഉണ്ടെങ്കിലും എല്ലാരും നല്ല മൊഞ്ചൻസ് ആണ് ട്ടോ. But കയ്യിലിരിപ്പ് ശരിയല്ലെന്ന് കണ്ടപ്പോയെ മനസ്സിലായി. അത്കൊണ്ട് നമ്മൾ escape ആവാൻ നോക്കി. But അവന്മാർ വിടാനുള്ള ഉദ്ദേശം ഉണ്ടായിരുന്നില്ല. അവന്മാർ ഞങ്ങളുടെ പേരൊക്കെ ചോദിച്ചു.
അതിൽ ലീഡർ എന്ന് തോന്നിക്കുന്ന ഒരുത്തൻ മറ്റുള്ളവരോട് ചോദിച്ചു. “എന്ത് പണിയാ ഇവർക്ക് കൊടുക്കേണ്ടത്?? ” “നമ്മൾക്ക് നല്ല മൊഞ്ചത്തിക്കളെ കയ്യിൽ കിട്ടിയിട്ട് വെറുതെ വിട്ടാൽ അത് നമുക്ക് നാണക്കേടല്ലേ ഫായീ… ” “അതെ മൊഞ്ചത്തിക്കുട്ടികൾ എല്ലാരും കൂടി ഒരു break dance അങ്ങ് കാച്ചിക്കെ… ഡാൻസ് നല്ല അടിപൊളി ആയിക്കോണം ട്ടോ… കാക്കുമാർ കോരിത്തരിക്കണം കേട്ടോ “ഫായി എന്ന് പറഞ്ഞവൻ ഞങ്ങളെ നോക്കി ഒരു ആകിയ ച്ചിരിയോടെ പറഞ്ഞപ്പോൾ നമ്മളെ കൺട്രോൾ അങ്ങ് പോയി.
“ഡാ കോപ്പേ… വീട്ടിൽ പോയി നിന്റെ കെട്ടിയോളോട് പറ ഡാൻസ് ഡാൻസ് കളിച്ചു കോരിത്തരിപ്പിക്കാൻ, ഞങ്ങൾ കോളേജിൽ വരുന്നത് പഠിക്കാനാണ്. നിങ്ങളെ സുഖിപ്പിക്കാനല്ല. കേട്ടോടാ ചെറ്റേ…. “നമ്മൾ നല്ല മാസ്സ് സ്റ്റൈലിൽ പറഞ്ഞതും ഓന്റെ കൈ നമ്മളെ കരണത്തു വീണതും ഒരുമിച്ചായിരുന്നു.
“ഡാ… നീയെന്നെ തല്ലി അല്ലേടാ “കിട്ടിയ തല്ലിന്റെ വേദനയേക്കാൾ ഓനോടുള്ള ദേഷ്യത്തിൽ ഞാൻ അലറി വിളിച്ചു. അവൻ എന്നെ ഒച്ച വെക്കാൻ സമ്മതിക്കാതെ മുഖം അമർത്തിപ്പിടിച്ചു. “ഡാ… എന്ന് ഉച്ചത്തിൽ ഉള്ള വിളി കേട്ടതും അവർ പോലും അറിയാതെ അവന്റെ കൈകൾ പിൻവലിഞ്ഞു……..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…