Novel

എന്നും നിനക്കായ്: ഭാഗം 6

രചന: Ummu Aizen

അനസ് സർ നല്ല സ്ലോമോഷനിൽ ഹീറോയെ പോലെ നടന്നു വന്നു.ഠപ്പേ!സാർ ഓന്റെ മോന്ത നോക്കി നല്ല അടാർ ഒരെണ്ണം കൊടുത്തതിന്റെ ശബ്ദം ആണ് ട്ടോ. നമ്മൾക്ക് തിരിച്ചുകൊടുക്കാൻ പറ്റിയില്ലെങ്കിലും സാർ കൊടുത്തല്ലോ.പകുതി സമാധാനമായി. “ഡാ… നിന്റെ ചെറ്റ സ്വഭാവം ഈ കോളേജിലെ പെൺപിള്ളേരുടെ അടുത്ത് എടുക്കരുതെന്നു പലതവണ നിനക്ക് ഞാൻ ഞാൻ വാണിങ് തന്നതാണ്.

നന്നാവാനുള്ള യാതൊരു ഉദ്ദേശവും ഇല്ലെടോ… പരന്റ്സിനെ കൂട്ടി പ്രിൻസിപ്പലിനെ കണ്ടു ക്ലാസ്സിൽ കയറിയാൽ മതി. ഫൈനൽ ഇയർ അല്ലെടാ. മര്യാദക്ക് പഠിച്ചു നല്ല നിലയിൽ പുറത്ത് പോയിക്കൂടെടാ.വെറുതെ പറയിപ്പിക്കാൻ നിക്കുന്നു…അഞ്ചും ഇപ്പോൾ തന്നെ ചെന്ന് പാരൻസിനെ കൊണ്ടുവന്നതിനു ശേഷം ക്ലാസ്സിൽ കയറിയാൽ മതി.

Get out !” ഹരേ വാ… സാർ കലക്കി യാസിക്കാനേ കണ്ടില്ലായിരുന്നുവെങ്കിൽ ഞാൻ സാറിനെ തന്നെ കെട്ടിയേനെ. അമ്മാതിരി പെർഫോമൻസ് അല്ലേ. അഞ്ചും വാലും ചുരുട്ടി ഓടി. ആ ഫായിസ് അവന്റെ കണ്ണുകൾ നമ്മളെ നോക്കി പേടിപ്പിക്കുന്നു ണ്ടായിരുന്നു. നമ്മൾ അതൊന്നും മൈൻഡ് ചെയ്തില്ല. നമ്മൾ നാലും സാറിന്റെ അടുത്തേക്ക് വിട്ടു .

” താങ്ക്യൂ സാർ” നമ്മൾ നാലും ഒറ്റ സ്വരത്തിൽ പറഞ്ഞു. നിങ്ങൾ എന്തിനാണ് എന്നോട് താങ്ക്സ് പറയുന്നത്. നിങ്ങളോട് ഞാൻ അല്ലേ സോറി പറയേണ്ടത്. ഈ കോളേജിൽ നിന്നും ഇങ്ങനെ ഒരു അനുഭവം നിങ്ങൾക്ക് ഉണ്ടായതിന് സോറി ഗേൾസ്. അതൊന്നും സാരമില്ല സാർ. സാർ ഒന്നുമല്ലല്ലോ, അവൻ അല്ലേ തെറ്റ് ചെയ്തത്.

Its ok…ഞങ്ങൾ ഇതൊക്കെ തമാശ ആയിട്ടേ എടുത്തിട്ടുള്ളൂ..ഞാൻ പറഞ്ഞു. അതേ സാർ…അത്രയേ ഉള്ളൂ പാറുവും ഫിദുവും ഒരുമിച്ചു പറഞ്ഞു. നമ്മളെ നോക്കി ഒരു അടാർ ചിരിയും തന്നു സാർ പോയി. നമ്മളും ഒട്ടും കുറച്ചില്ല ഒരു ചിരിയും തിരിച്ചുകൊടുത്തു, അപ്പോഴാണ് ഇന്റെർവൽ ടൈം കഴിഞ്ഞു എന്ന കാര്യം ഓർമ്മ വന്നത്. നമ്മൾ പെട്ടെന്ന് ക്ലാസിലേക്ക് വിട്ടു. അവിടെയുള്ള കാഴ്ച കണ്ടതും പകച്ചു പണ്ടാരമടങ്ങി ഞങ്ങളുടെ കൗമാരം……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button