Novel

എന്നും നിനക്കായ്: ഭാഗം 8

രചന: Ummu Aizen

വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചു. വാതിൽ തുറന്നു തന്ന ആളെ കണ്ടതും നമ്മളെ മനസ്സിൽ അഞ്ചാറു ലഡു ഒരുമിച്ചു പൊട്ടി. വീട്ടിൽ എന്നെ കാത്തിരുന്ന സർപ്രൈസ് എന്റെ ഇക്കൂസ് ആയിരുന്നു.ഓനെ കണ്ടതും സന്തോഷം കാരണം എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി. രണ്ടുവർഷത്തിനുശേഷം കാണുന്നതല്ലേ ഞാൻ ഓടിപ്പോയി ഓനെ കെട്ടിപ്പിടിച്ചു. “എന്തേ റിഷു ഇത്…

നീ എന്നെ കണ്ടിട്ട് കരയുകയാണോ? അയ്യേ.. ഷെയിം. “ഇക്കൂസ്‌ നമ്മളെ വാരാൻ തുടങ്ങി. ” സന്തോഷം കൊണ്ടാടാ പൊട്ടൻ കാക്കു.” നമ്മളോന്റെ വയറിനിട്ട് ഒരു അടാർ കുത്ത് കൊടുത്തു. വീട്ടിലുള്ള എല്ലാവരും എന്റെ അതേ അവസ്ഥയിലായിരുന്നു. ഉമ്മച്ചി ഇഷ്ടമുള്ളതൊക്കെ നിരത്തി വെച്ച് സ്നേഹം പ്രകടിപ്പിച്ചു.

അതോണ്ട് ഞങ്ങൾക്കും കുശാലായി. ഞങ്ങൾ പെങ്ങമ്മാർ ഒക്കെ ചക്കരയിൽ ഈച്ച പൊതിഞ്ഞ മാതിരി ഇക്കൂസിന് ചുറ്റും കൂടി. ഓനാണ് എങ്കിൽ ഉള്ള ചാൻസ് തള്ളിവിട്ട് മുതലാക്കി. ഞങ്ങളുടെ വീട് സന്തോഷംകൊണ്ട് അലതല്ലി. ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ അല്ലേ. പെട്ടി തുറക്കലും സാധനങ്ങളൊക്കെ നോക്കലും ഒക്കെയായി ഉറങ്ങാൻ നന്നേ ലേറ്റായി.

ഇക്കൂസ്‌ നേരത്തെ അവന്റെ മുറിയിൽ പോയി സൈഡ് ആവാൻ നോക്കി. നമ്മൾ വിടുമോ അവിടെ പോയി തള്ളി മറിച്ചു. അവസാനം ഓൻ നാലിന്റെയും കഴുത്തു പിടിച്ച് വെളിയിൽ തള്ളി ഡോർ ലോക്ക് ആക്കി കളഞ്ഞു. ഞങ്ങൾ സിസ്റ്റേഴ്സ് നേരിൽ കാണുമ്പോൾ പാരകൾ ആണേലും ഉറക്കം ഒന്നിച്ചാണ്.കുട്ടിക്കാലത്ത ഇക്കൂസും ഞങ്ങളുടെ കൂടെ ആയിരുന്നു കിടന്നിരുന്നത്.

ഓൻ 9th ആയപ്പോൾ വാപ്പച്ചി ഓനിക്ക് വേറെ മുറി കൊടുത്തു. അതിനുശേഷമാണ് വാവി ഞങ്ങളുടെ കൂടെ ആയത്. ഞങ്ങൾ നാലും കെട്ടിപ്പിടിച്ചു കാലും കോർത്തു വെച്ച് കിടക്കാറുള്ളൂ. അതൊരു വേറെതന്നെ രസാ.കുറച്ചു ദിവസം കഴിഞ്ഞാൽ ഇത്ത നമ്മളെ കൂടെ ഉണ്ടാവില്ലല്ലോ എന്നോർത്തപ്പോൾ എവിടെയോ ഒരു നീറ്റൽ.

രാവിലെ എണീറ്റപ്പോൾ നല്ലോണം ലേറ്റായി. ഫോൺ എടുത്തു നോക്കിയപ്പോൾ ഫിദു വിന്റെ 10 മിസ്കോൾ. വാട്സപ്പ് തുറന്നുനോക്കിയപ്പോൾ പോയി എന്തെല്ലാം മെസ്സേജ്. എന്നെ കൊണ്ട് പറ്റാവുന്നത്ര ഒരുങ്ങി. കക്കൂന്റെ കാലുപിടിച്ചു കോളേജിൽ കൊണ്ട് വിടീ പ്പിച്ചു. അനസ് സാർ ആയിരുന്നു ക്ലാസ്സിൽ. കുറച്ചുനേരം കാലു പിടിച്ചപ്പോൾ സാർ ക്ലാസ്സിൽ കയറ്റി.

ക്ലാസ് കഴിഞ്ഞു സാർ പോകുന്നതുവരെ കഷ്ടപ്പെട്ട് മിണ്ടാതിരുന്നു. ഫസ്റ്റ് ബെഞ്ച് അല്ലേ എങ്ങിനെ മിണ്ടാനാ…. ഇക്കൂസ് വന്ന കാര്യവും സാധനങ്ങൾ കൊണ്ടു വന്ന കാര്യോം വിവരിച്ചപ്പോൾ ആണ് സമാധാനമായത്. ക്ലാസിലെ പിള്ളേർകൊക്കെ ചോക്ലേറ്റ് ഒക്കെ കൊടുത്തു. അപ്പോഴേക്കും മിസ്സ് വന്നു.

ലഞ്ച് ബ്രേക്ക് ആയപ്പോൾ ഞങ്ങൾ നാലും ഫുഡ് കഴിക്കാൻ വേണ്ടി കാന്റീനിലേക്ക് വിട്ടു. അപ്പോൾ ആ അക്ഷയും ഓന്റെ ബെസ്റ്റ് ഫ്രഡ് അൻവറും കൂടി ഞങ്ങളുടെ പിന്നാലെ വന്നു. “റിഷൂ… എങ്ങോട്ടേക്കാ ” അക്ഷയ ചോദിച്ചു “ഒരു കല്യാണത്തിന് പോവാ… എന്തേ വരുന്നുണ്ടോ “പാറു വാണ്. “ഞാൻ നിന്നോട് ചോദിച്ചില്ലല്ലോ”

“ഞാൻ കേട്ടതിന് ഞാൻ മറുപടി പറയും” ” ഒന്ന് നിർത്തിക്കേ… ഞങ്ങൾ കാന്റീനിലേക്കാണ്. എന്താ അക്ഷയ് വരുന്നോ.” ഞാൻ ഇടയിൽ കയറി പറഞ്ഞു “ഈ ഉണ്ടക്കണ്ണിയുടെ കൂടെ വരാൻ ഞാനില്ല ഞാൻ പോണു “എന്നും പറഞ്ഞു പാറുവിനെ കണ്ണുരുട്ടിക്കൊണ്ട് ഓനും അൻവറും പോയി. “ഉണ്ടക്കണ്ണി നിന്റെ മറ്റവൾ…. പൂച്ചക്കണ്ണാ..” പാറു ഓനോട്‌ പറഞ്ഞു. അപ്പോയേക്കും ഓൻ എത്തേണ്ടിടത്ത് എത്തി.

ഞങ്ങൾ അതും പറഞ്ഞു പാറൂനെ മാക്സിമം താങ്ങി. കാന്റീനിൽ നല്ല ചിക്കൻ ബിരിയാണി ഉണ്ടായിരുന്നു. ഞങ്ങൾ അത് കഴിച്ചു. ഇക്കൂസ്‌ വന്ന വകയിൽ ഞാൻ ട്രീറ്റ്‌ ചെയ്യണമെന്ന് അവർ ആദ്യമേ പറഞ്ഞിരുന്നു. അങ്ങനെ കളിച്ചും ചിരിച്ചും ഫുഡ്‌ കഴിച്ചോണ്ടിരിക്കുമ്പോൾ ആരോ പിന്നിൽ നിൽക്കുന്നത് പോലെ എനിക്ക് തോന്നി…….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button