Kerala

ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ: ഷൈനിയുടെ മൊബൈൽ ഫോൺ കാണാനില്ലെന്ന് പോലീസ്

ഏറ്റുമാനൂരിൽ രണ്ട് പെൺമക്കളോടൊപ്പം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ കാണാനില്ലെന്ന് പോലീസ്. റെയിൽവേ ട്രാക്കിലും വീട്ടിലും നടത്തിയ പരിശോധനയിൽ ഫോൺ കണ്ടെത്താനായില്ല. മരിക്കുന്നതിന് തലേ ദിവസം ഭർത്താവ് നോബിയുമായി ഷൈനി ഫോണിൽ സംസാരിച്ചിരുന്നു

ഫോൺ സംഭാഷണത്തിൽ പ്രകോപനപരമായാണ് നോബി സംസാരിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഷൈനി സ്വന്തം വീട്ടിൽ മാനസിക സമ്മർദം നേരിട്ടോയെന്നും പോലീസ് അന്വേഷിക്കും. ഷൈനിയുടെ മാതാപിതാക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

പലതവണ ശ്രമിച്ചിട്ടും ജോലി ലഭിക്കാത്തത് മനോവിഷമത്തിലാക്കിയെന്ന ഷൈനയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഒരുപാട് അന്വേഷിച്ചിട്ടും നാട്ടിൽ ജോലി ലഭിക്കുന്നില്ല. വിദേശത്തേക്ക് പോകണമെങ്കിലും എക്‌സ്പീരിയൻസ് വേണം. വിവാഹമോചനത്തിന് ഭർത്താവ് സഹകരിക്കുന്നില്ലെന്നും ഷൈനിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നു.

Related Articles

Back to top button
error: Content is protected !!