Kerala
ലഹരിമരുന്ന് പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് വീഴ്ത്തി; ഗുരുതര പരുക്ക്

വയനാട് ലഹരിമരുന്ന് പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് വീഴ്ത്തി. ബാവലി ചെക്ക് പോസ്റ്റിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. സിവിൽ എക്‌സൈസ് ഓഫീസർ ജയ്‌മോന് ആക്രമണത്തിൽ പരുക്കേറ്റു. തലയ്ക്ക് പരുക്കേറ്റ ജയ്‌മോൻ ആശുപത്രിയിൽ ചികിത്സയിലാണ്
ബാവലി ചെക്ക് പോസ്റ്റിന് സമീപമെത്തിയ സ്‌കൂട്ടർ വാഹന പരിശോധന കണ്ട് പെട്ടെന്ന് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഉദ്യോഗസ്ഥന്റെ നേരെ പാഞ്ഞെത്തിയ സ്‌കൂട്ടർ അദ്ദേഹത്തെ ഇടിച്ചുവീഴ്ത്തുകയായിരുന്നു
റോഡിലേക്ക് തലയടിച്ച് വീണ ജയ്‌മോന്റ് മൂന്ന് പല്ലുകൾ നഷ്ടപ്പെടുകയും താടിയെല്ലിന് പൊട്ടൽ അടക്കം സംഭവിക്കുകയും ചെയ്തു. സ്ഥിരം ലഹരിക്കടത്തുകാരൻ അഞ്ചാം മൈൽ സ്വദേശി ഹൈദറാണ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ടത്. ഇയാളെ പിന്നീട് പോലീസ് പിടികൂടി.