National

പഞ്ചാബിൽ ബിജെപി നേതാവിന്റെ വീടിന് പുറത്ത് സ്‌ഫോടനം; ആർക്കും പരുക്കില്ല

പഞ്ചാബിൽ മുൻ മന്ത്രിയും ബിജെപി നേതാവുമായ മനോരഞ്ജൻ കാലിയയുടെ വസതിക്ക് പുറത്ത് സ്‌ഫോടനം. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് വീടിന് പുറത്ത് സ്‌ഫോടനമുണ്ടായത്. ആർക്കും സ്‌ഫോടനത്തിൽ പരുക്കില്ല.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ആദ്യം ഇടിമുഴക്കമാണെന്നാണ് കരുതിയതെന്നും പിന്നീടാണ് സ്‌ഫോടനമാണെന്ന് മനസിലായതെന്നും മനോരഞ്ജൻ കാലിയ പറഞ്ഞു.

കഴിഞ്ഞ മാസം അമൃത്സറിലും ഗുരുദാസ്പൂരിലും പോലീസ് പോസ്റ്റുകൾ ലക്ഷ്യമിട്ട് സ്‌ഫോടനങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ വീടിന് പുറത്ത് സ്‌ഫോടനം നടന്നത്.

Related Articles

Back to top button
error: Content is protected !!