National
വിമാന ബോംബ് ഭീഷണിക്ക് പിന്നിലെ വിരുതനെ കണ്ടെത്തി; പ്രതി തീവ്രവാദത്തെ കുറിച്ച് പുസ്തകമെഴുതിയയാള്‍
പ്രതി ഒളിവിലാണെന്ന് പോലീസ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമയാന സംവിധാനങ്ങളെ കഴിഞ്ഞ ഒരാഴ്ചയായി താറുമാറിലാക്കിയ വിമാന കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയ വ്യാജ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്തി. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലെ 35കാരനായ ജഗദീഷ് ഉയ്ക്കയാണ് പ്രതിയെന്നും ഇയാള്‍ മുമ്പ് തീവ്രവാദത്തെ കുറിച്ച് പുസ്തകം രചിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ ഒളിവിലാണെന്നും അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും മഹാരാഷ്ട്ര പോലീസ് വ്യക്തമാക്കി.
വിമാനങ്ങള്‍ക്ക് നേരെ നിരന്തരമായി ഭീഷണി മുഴക്കുകയും അതുകാരണം നൂറുകണക്കിന് വിമാനങ്ങള്‍ വൈകാനും വഴി തിരിച്ചുവിടാനും കാരണക്കാരനായ പ്രതിയെ നഗ്പൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.
ഡിസിപി ശ്വേത ഖേഡ്കറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ പിടികൂടാനായി മഹാരാഷ്ട്ര പൊലീസിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.