Kerala

കുടുംബവഴക്ക്: കോതമംഗലത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

കോതമംഗലം കുട്ടമ്പുഴയിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. എളമ്പശ്ശേരി സ്വദേശി മായയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ജിജോ ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ ആശ വർക്കർമാർ വീട്ടിലെത്തിയപ്പോഴാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഇരുവരും തമ്മിൽ വഴക്ക് നടന്നിരുന്നു. ഇതിനിടയിലാണ് കൊലപാതകം. മായയുടെ തലയ്ക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ഭാര്യയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് വഴക്ക് നടന്നതെന്ന് ജിജോ പോലീസിന് മൊഴി നൽകി. ജിജോയും മായയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്.

Related Articles

Back to top button
error: Content is protected !!