കൊല്ലത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അച്ഛനും അമ്മയും ജീവനൊടുക്കി

കൊല്ലത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അച്ഛനും അമ്മയും ജീവനൊടുക്കി
കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ്(38), ഭാര്യ സുലു(36) ഇവരുടെ രണ്ടര വയസ്സുള്ള ആൺകുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിനെ കട്ടിന് മുകളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അജീഷ് നേരത്തെ ഗൾഫിലായിരുന്നുവെന്നും ജീവനൊടുക്കാനുള്ള കാരണം അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു.

Tags

Share this story