സാമ്പത്തിക പ്രതിസന്ധി: മോഡൽ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു

സാമ്പത്തിക പ്രതിസന്ധി: മോഡൽ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു
പ്രശസ്ത മോഡൽ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു. പുതുച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ വെച്ചാണ് മരണം സംഭവിച്ചത്. അടുത്തിടെയാണ് 26കാരിയായ സാൻ റേച്ചൽ വിവാഹിതയായത്. വിനോദ, ചലചിത്ര മേഖലയിലെ വർണ വിവേചനത്തിനെതിരെ സ്വീകരിച്ച നിലപാടുകളിലൂടെ പ്രശസ്തയാണ് സാൻ റേച്ചൽ. സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ സമ്മർദവുമാണ് ആത്മഹത്യയിലേക്ക് പിന്നിലെന്നാണ് വിവരം. ധാരാളം ഗുളികകൾ കഴിച്ചതായി സാൻ റേച്ചൽ പറഞ്ഞതായി പോലീസ് അറിയിച്ചു പണത്തിനായി തന്റെ ആഭരണങ്ങൾ അടുത്തിടെ അവർ പണയം വെച്ചിരുന്നു. സഹായത്തിനായി പിതാവിനെ സമീപിച്ചെങ്കിലും അദ്ദേഹം സഹായിക്കാൻ തയ്യാറായില്ല. വിവാഹത്തിന് ശേഷം എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിട്ടിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Tags

Share this story