ആന്ധ്രപ്രദേശിലെ പടക്ക നിർമാണ യൂണിറ്റിൽ തീ പിടിത്തം; 8 പേർ മരിച്ചു

ആന്ധ്രപ്രദേശിലെ പടക്ക നിർമാണ യൂണിറ്റിൽ തീ പിടിത്തം; 8 പേർ മരിച്ചു
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ കൈലാസപട്ടണത്തിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ തീ പിടിത്തത്തിൽ 8 പേർ മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്. 7 പേർക്ക് പരുക്കേറ്റു. സ്ഫോടനത്തിൽ പടക്ക നിർമാണ യൂണിറ്റ് പൂർണമായും തകർന്നു. കാക്കിനട ജില്ലയിലെ സമർലകോട്ട നിവാസികളാണ് മരിച്ചവരെല്ലാം. ഗുരുതരമായി പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. പ്രദേശത്ത് പരിശോധന തുടരുകയാണ്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല

Tags

Share this story