Dubai

അഗ്നിക്കിരയായ കെട്ടിടം ഇനിയും തുറന്നില്ല; താമസത്തിനായി അന്തേവാസികള്‍ നെട്ടോട്ടത്തില്‍

ദുബൈ: തീപിടുത്തത്തെ തുടര്‍ന്ന് അധികൃതര്‍ സീല്‍ ചെയ്ത അല്‍ ബര്‍ഷയിലെ ദുബൈ മാളിന് സമിപത്തെ കെട്ടിടം ഇനിയും തുറക്കാത്തത് ഇവിടുത്തെ താമസക്കാരെ ദുരിതത്തിലാക്കുന്നു. പലരും പുതുവര്‍ഷത്തില്‍ താമസം അന്വേഷിച്ച് വലയുന്ന അവസ്ഥയിലാണ്. ഇവിടെ താമസിച്ചിരുന്നവരില്‍ ചിലരാണ് കെട്ടിടം ആവശ്യമായ അറ്റകുറ്റ പണികള്‍ക്ക് ശേഷം ഇനിയും തുറന്നിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

പുതുവര്‍ഷത്തിലും എവിടെയും അഭയം ലഭിക്കാതെ അലയേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നതെന്ന് ഈ കെട്ടിടത്തിന്റെ നാലാം നിലയില്‍ താമസിച്ചിരുന്ന ഫിലിപിനോ ഷെഫ് ആയ ക്രിസ്ത്യന്‍ അകോസ്റ്റ് പറഞ്ഞു. താമസിക്കാന്‍ ഒരു ഇടത്തിനായി ഏറെ അലയേണ്ടിവന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത സ്ഥിതിയായിരുന്നു. ഏറെ പണിപ്പെട്ടാണ് ബജറ്റിന് ഒതുങ്ങുന്ന ഒരു താല്‍കാലിക ഇടം കണ്ടെത്താന്‍ ആയതെന്നും അദ്ദേഹം പ്രതികരിച്ചു. തീപിടുത്തം സംഭവിച്ച ശേഷം അള്‍ജീരിയക്കാരിയായ അന്‍സം മുഹമ്മദ് സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ അഭയം തേടുകയായിരുന്നു. വാടകക്കായി എവിടെയെങ്കിലും ഇടം കിട്ടുമോയെന്ന അന്വേഷണത്തിലായിണ് ഇവര്‍. ഈ കെട്ടിടത്തില്‍ താമസിക്കുന്ന മിക്കവരുടെയും സ്ഥിതി ഇതാണ്. അന്വേഷണം പൂര്‍ത്തിയായാലേ കെട്ടിടത്തിലേക്ക് താമസക്കാര്‍ക്ക് തിരിച്ചെത്താന്‍ സാധിക്കൂവെന്നാണ് അറിയാന്‍ കഴിയുന്നത്.

Related Articles

Back to top button
error: Content is protected !!