World

ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ അൽ ജസീറയുടെ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അൽ ജസീറയുടെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിക്ക് സമീപത്തുണ്ടായ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്

അനസ് അൽ ഷെരീഫ്, മുഹമ്മദ് ക്രീക്, ക്യാമറാമാൻമാരായ ഇബ്രാഹിം സഹീർ, മുഹമ്മദ് നൗഫൽ, മൊമെൻ അലിവ എന്നിവരാണ് മരിച്ചത്. ആശുപത്രിക്ക് സമീപത്തായി മാധ്യമപ്രവർത്തകർ കെട്ടിയ താത്കാലിക ടെന്റിന് നേർക്കാണ് വ്യോമാക്രമണം നടന്നത്

മാധ്യമപ്രവർത്തകർക്ക് നേരെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്നും മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നതെന്നും അൽ ജസീറ ആരോപിച്ചു. എന്നാൽ ഹമാസിന്റെ ടെററിസ്റ്റ് സെല്ലിന്റെ തലവനെയാണ് വധിച്ചതെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടത്.

Related Articles

Back to top button
error: Content is protected !!