Kerala
മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി എറണാകുളത്ത് അഞ്ച് കുട്ടികൾ ചികിത്സയിൽ

എറണാകുളത്ത് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി അഞ്ച് കുട്ടികൾ ആശുപത്രിയിൽ. കളമശ്ശേരിയിലെ സ്വകാര്യ സ്‌കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ അഞ്ച് വിദ്യാർഥികളെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സെറിബ്രൽ മെനഞ്ചൈറ്റിസ് ആണോ എൻസെഫലൈറ്റിസ് ആണോ കുട്ടികൾക്ക് എന്ന് സ്ഥീരീകരിച്ചിട്ടില്ല. ശനിയാഴ്ച മുതലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് സ്‌കൂളിൽ അടുത്ത ദിവസം നടക്കേണ്ട പ്രൈമറി തല പരീക്ഷകൾ മാറ്റിവെച്ചു.