Kerala

കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തിയ അഞ്ച് കോടി രൂപ പിടിച്ചെടുത്തു; രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട് കൊടുവള്ളിയിൽ കാറിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന അഞ്ചുകോടിയോളം രൂപ പിടികൂടി. കർണാടക സ്വദേശികൾ സഞ്ചരിച്ച കാറിൽ നിന്നാണ് തുക കണ്ടെത്തിയത്.

കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് പരിശോധനക്കായി നിന്ന പോലീസ് സംഘമാണ് സംശയകരമായ സാഹചര്യത്തിൽ നിർത്തിയിട്ട കാർ പരിശോധിച്ചത്.

ആറ് രഹസ്യ അറകളിലായാണ് പണം ഒളിപ്പിച്ചിരുന്നത്. പ്രതികൾ ആർക്ക് വേണ്ടിയാണ് പണം എത്തിച്ചതെന്ന കാര്യം വ്യക്തമല്ല. പോലീസ് പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.

Related Articles

Back to top button
error: Content is protected !!