National
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് വിനോദ സഞ്ചാരികൾ മരിച്ചു

ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് വിനോദസഞ്ചാരികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം.
ഗംഗോത്രിയിലേക്കുള്ള തീർഥാടകരാണ് കൊലപ്പെട്ടത്. ഡെറാഡൂണിൽ നിന്ന് ഹർസിൽ ഹെലിപാഡിലേക്കുള്ള യാത്രയിലായിരുന്നു ഇവർ.
സംഭവസ്ഥലത്തേക്ക് പോലീസ്, ആർമി ഫോഴ്സ്, ദുരന്ത നിവാരണ സംഘം, ആംബുലൻസുകൾ എന്നിവ പുറപ്പെട്ടിട്ടുണ്ട്.