Kerala
മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരിക്ക് പേ വിഷബാധ

മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരിക്ക് പേ വിഷബാധ. മലപ്പുറം പെരുവള്ളൂർ സ്വദേശിയായ കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മാർച്ച് 29നാണ് കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റത്
തലയ്ക്കും കാലിനുമായിരുന്നു കടിയേറ്റത്. ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച് ഐഡിആർബി വാക്‌സിൻ എടുത്തിരുന്നു. എന്നാലും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു
കഴുത്തിന് മുകളിലേറ്റ പരുക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാൽ വാക്‌സിൻ ഫലപ്രദമാകാത്ത സാഹചര്യമുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വെള്ളിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.