മൂടല്‍മഞ്ഞ്: ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

മൂടല്‍മഞ്ഞ്: ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം
അബുദാബി: രാജ്യം ചൂടില്‍നിന്നും ശൈത്യത്തിലേക്കു പ്രവേശിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ പല സ്ഥലങ്ങളിലും മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്നതിനാല്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളേയും കാലാവസ്ഥയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. പൊതുവില്‍ ആകാശം മേഘാവൃതമായിരിക്കും. തീരപ്രദേശങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരേയാവും ഇന്നത്തെ താപനില. കുന്നിന്‍ പ്രദേശങ്ങളില്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴാനും ഇടയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

Share this story