Kerala
മുത്തോലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായ അഭിഭാഷകയും മക്കളും പുഴയിൽ ചാടി മരിച്ചു

ഏറ്റുമാനൂർ അയർക്കുന്നം റൂട്ടിൽ പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോൾ, മക്കളായ അഞ്ചും രണ്ടും വയസ്സുള്ള പെൺമക്കളുമാണ് മരിച്ചത്
പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ ഉടനെ കരയ്‌ക്കെത്തിച്ച് തൊള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്
ജിസ്‌മോൾ മുത്തോലി പഞ്ചായത്തിലെ മുൻ വൈസ് പ്രസിഡന്റ് ആയിരുന്നു. നിലവിൽ അഭിഭാഷകയായി ജോലി ചെയ്തുവരികയാണ്. കുടുംബപ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സംശയം.