Kerala
ഹൈദരബാദിൽ ലിഫ്റ്റിൽ കുടുങ്ങി നാലര വയസുള്ള കുട്ടി മരിച്ചു

ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാല് വയസുകാരൻ മരിച്ചു. സന്തോഷ് നഗർ കോളനിയിലെ മുജ്തഫ എന്ന അപ്പാർട്ട്‌മെന്റിലെ ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. നേപ്പാൾ സ്വദേശിയായ സുരേന്ദർ(4) ആണ് മരിച്ചത്. അപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മകനാണ് കുട്ടി
ഗ്രില്ലുകളുള്ള ലിഫ്റ്റായിരുന്നുവിത്. കുട്ടി തന്നെ വലിച്ചടിച്ചാണ് ഗ്രില്ലുകൾക്കിടയിൽ കുടുങ്ങയിത്. മകനെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ പരിശോധനയിലാണ് കുട്ടിയെ ലിഫ്റ്റിൽ കുടുങ്ങിയ നിലയിൽ കണ്ടത്
രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കുട്ടി. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ആറ് മാസം മുമ്പാണ് നേപ്പാൾ സ്വദേശിയായ ശ്യാം ബഹദൂറും കുടുംബവും ഹൈദരാബാദിലെത്തിയത്.