Kerala
കോഴിക്കോട് എംഡിഎംഎയുമായി രണ്ട് യുവതികളടക്കം നാല് പേർ പോലീസിന്റെ പിടിയിൽ

കോഴിക്കോട് നടന്ന എംഡിഎംഎ വേട്ടയിൽ രണ്ട് യുവതികളടക്കം നാല് പേർ പിടിയിൽ. കാറിൽ വിൽപ്പനക്ക് എത്തിച്ച 27 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെത്തി. അമർ, വാഹിദ്, വൈഷ്ണവി, ആതിര എന്നിവരാണ് ഡാൻസാഫിന്റെ പിടിയിലായത്.
ബീച്ച് റോഡിൽ ആകാശവാണിക്ക് സമീപത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ലഹരിക്കടത്തിലെ പ്രധാനികളാണ് ഇവർ. കണ്ണൂർ എളയാവൂർ സ്വദേശിയാണ് അമർ. ആതിര കതിരൂർ സ്വദേശിനിയും വൈഷ്ണവി പയ്യന്നൂർ സ്വദേശിനിയും വാഹിദ് കുറ്റ്യാടി സ്വദേശിയുമാണ്
അതേസമയം പാലക്കാട് 600 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. പട്ടാമ്പി സ്വദേശികളായ ഇല്യാസ്, ഫഹദ് എന്നിവരാണ് പിടിയിലായത്.